ടി 20 ലോകകപ്പിൽ ഓസ്‌ട്രേലിയക്കെതിരെ അട്ടിമറി ജയവുമായി അഫ്ഗാനിസ്ഥാൻ | T20 World Cup 2024

ടി :20 ക്രിക്കറ്റ്‌ ലോകക്കപ്പിൽ വീണ്ടും അട്ടിമറി. ഇന്ന് നടന്ന ആവേശ മാച്ചിൽ ഓസ്ട്രേലിയയെ വീഴ്ത്തിയാണ് അഫ്‌ഘാൻ ടീം എല്ലാവേരയും ഞെട്ടിച്ചത്. ലോ സ്കോറിങ് ത്രില്ലർ മാച്ചിൽ നമ്പർ 1 ടീമിനെ അഫ്‌ഘാനിസ്ഥാൻ 21 റൺസിന് തോൽപ്പിച്ചു.ക്രിക്കറ്റ്‌ ചരിത്രത്തിലെ തന്നെ വലിയ അട്ടിമറിയാണ് ഇന്ന് നടന്നതെന്ന് പറയാം.

ആദ്യം ബാറ്റ് ചെയ്ത അഫ്‌ഘാൻ ടീം മനോഹര ഓപ്പണിങ് കൂട്ടുകെട്ട് ബാറ്റിംഗ് കൊണ്ട് തന്നെ അതിവേഗം മാച്ചിൽ മുന്നേറി, എന്നാൽ പിന്നെ ഓസ്ട്രേലിയ ശക്തമായി മത്സരത്തിലേക്ക് തിരിച്ചു വന്നു. അഫ്ഗാൻ വേണ്ടി ഗുർബ്രാസ് വെറും 49 ബോളിൽ നാല് ഫോറും നാല് സിക്സ് അടക്കം 60 റൺസ് നേടിയപ്പോൾ ഇബ്രാഹിം സദ്രാൻ 51 റൺസ്സുമായി തിളങ്ങി.

അതേസമയം ഓസ്ട്രേലിയക്കായി നായകൻ കമ്മിൻസ് ഹാട്രിക്ക് നേടി. തുടരെ രണ്ടാം മാച്ചിലാണ് കമ്മിൻസ് ഹാട്രിക്ക് നേടുന്നത്. അന്താരാഷ്ട്ര ക്രിക്കറ്റ്‌ തന്നെ ഇതൊരു അപൂർവ്വ ഹാട്രിക്ക് നേട്ടം കൂടിയാണ്.മറുപടി ബാറ്റിംഗിൽ പക്ഷെ ഓസ്ട്രേലിയക്ക് ലഭിച്ചത് ഷോക്കിംഗ് തുടക്കം. സ്റ്റാർ താരങ്ങളായ ട്രാവിസ് ഹെഡ് (0 റൺസ് ), വാർണർ (3 റൺസ് ), മിച്ചൽ മാർഷ് (12 റൺസ് ) എന്നിവർ വിക്കെറ്റ് അതിവേഗം നഷ്ടമായി.

59 റൺസ് പായിച്ച മാക്സ്വെൽ ഒരിക്കൽ കൂടി ഓസ്ട്രേലിയൻ ടീം രക്ഷകനായി എത്തുമെന്ന് കരുതി എങ്കിലും അഫ്‌ഘാൻ തുടരെ വിക്കറ്റുകൾ വീഴ്ത്തി 21 റൺസ് റെക്കോർഡ് ജയം നേടി. അഫ്‌ഘാൻ ടീമിനായി ഗുൽബാദിൻ നൈബ് നാല് വിക്കെറ്റ് വീഴ്ത്തി

Rate this post