നിങ്ങൾ രാജ്യത്തിൻറെ അഭിമാനമാണ് : ലോകകപ്പ് ഫൈനലിലെ തോൽവിക്ക് ശേഷം ഡ്രസിങ് റൂമിലെത്തി കളിക്കാരെ ആശ്വസിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി |World Cup 2023

ഓസ്ട്രേലിയക്കെതിരായ ഫൈനൽ മത്സരത്തിൽ ഒരു അപ്രതീക്ഷിത പരാജയമായിരുന്നു ഇന്ത്യയ്ക്ക് നേരിടേണ്ടിവന്നത്. മത്സരത്തിൽ 6 വിക്കറ്റുകൾക്ക് ഓസ്ട്രേലിയയുടെ മുമ്പിൽ ഇന്ത്യക്ക് അടിയറവ് പറയേണ്ടിവന്നു. എന്നിരുന്നാലും ഈ ടൂർണമെന്റിലുടനീളം വളരെ മികച്ച പ്രകടനങ്ങൾ പുറത്തെടുത്ത ടീമാണ് ഇന്ത്യ. എല്ലാ ടീമുകളെയും പരാജയപ്പെടുത്തി ഫൈനലിലെത്തിയ ഇന്ത്യ അടി പതറി വീഴുകയായിരുന്നു.

2003 ലോകകപ്പിന്റെ ഫൈനലിൽ ഓസ്ട്രേലിയയോടെറ്റ പരാജയത്തിന് പകരം വീട്ടുക എന്നതായിരുന്നു ഇന്ത്യയുടെ മത്സരത്തിലെ ലക്ഷ്യം. എന്നാൽ അത് നടപ്പിലാക്കാൻ ഇന്ത്യയ്ക്ക് സാധിച്ചില്ല.എന്നിരുന്നാലും ഇന്ത്യ ടൂർണമെന്റിൽ മോശം പ്രകടനം കാഴ്ചവച്ചു എന്നു പറയാൻ സാധിക്കില്ല. എല്ലാ ടീമുകളോടും കൃത്യമായ പോരാട്ടം നയിച്ചാണ് ഇന്ത്യ ഈ നിലയിൽ എത്തിയത്. അവസാന മത്സരത്തിൽ സാഹചര്യങ്ങൾ ഇന്ത്യയ്ക്ക് പൂർണമായും പ്രതികൂലമായി മാറുകയായിരുന്നു. ടോസ് അടക്കമുള്ള കാര്യങ്ങൾ ഇന്ത്യയ്ക്ക് പ്രതികൂലമായി നിന്നപ്പോൾ നിർഭാഗ്യമായിരുന്നു ഫലം.

അതേസമയം ഫൈനൽ തോൽവിക്ക് പിന്നാലെ ഇന്ത്യൻ ടീമിനെ ആശ്വസിപ്പിക്കുകയാണ് ഇന്ത്യൻ പ്രധാന മന്ത്രി നരേന്ദ്ര മോഡി .അഹമ്മദാബാദിൽ നടന്ന ലോകകപ്പ് 2023 ഫൈനലിന് ശേഷം ഇന്ത്യൻ ഡ്രസ്സിംഗ് റൂം സന്ദർശിച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ഇന്ത്യൻ ഓൾറൗണ്ടർ രവീന്ദ്ര ജഡേജ നന്ദി പറഞ്ഞ പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലും ക്രിക്കറ്റ് ആരാധകർക്കുമിടയിൽ വൈറലായി മാറുന്നത് .”ഞങ്ങൾക്ക് ഒരു മികച്ച ഐസിസി ടൂർണമെന്റ് ഉണ്ടായിരുന്നു, പക്ഷേ ഇന്നലെ ഞങ്ങൾ ഹ്രസ്വമായി അത് അവസാനിച്ചു. ഞങ്ങൾ എല്ലാവരും ഹൃദയം തകർന്നവരാണ്, പക്ഷേ ഞങ്ങളുടെ ജനങ്ങളുടെ പിന്തുണ ഞങ്ങളെ മുന്നോട്ട് കൊണ്ടുപോകുന്നു. പി.എം നരേന്ദ്രമോദി ഇന്നലെ ഡ്രസ്സിംഗ് റൂമിൽ എത്തി .അദ്ദേഹം സന്ദർശനം സവിശേഷവും വളരെ പ്രചോദനാത്മകവുമായിരുന്നു.

കൂടാതെ പ്രധാന മന്ത്രി ഇന്ത്യൻ ടീമിനെ പുകഴ്ത്തി സോഷ്യൽ മീഡിയയിൽ ഇങ്ങനെ എഴുതി .”പ്രിയ ടീം ഇന്ത്യ,ലോകകപ്പിലൂടെയുള്ള നിങ്ങളുടെ കഴിവും നിശ്ചയദാർഢ്യവും ശ്രദ്ധേയമായിരുന്നു. നിങ്ങൾ വലിയ ആവേശത്തോടെ കളിക്കുകയും രാജ്യത്തിന് വലിയ അഭിമാനം നൽകുകയും ചെയ്തു.ഇന്നും എന്നും ഞങ്ങൾ നിങ്ങളോടൊപ്പമുണ്ട്.

Rate this post