ശ്രീലങ്കൻ പര്യടനത്തിനുള്ള ഏകദിന ടീമിൽ നിന്ന് സഞ്ജു സാംസണെ ഒഴിവാക്കിയതിനെതിരെ ആകാശ് ചോപ്ര | Sanju Samson

ശ്രീലങ്കയ്‌ക്കെതിരായ മൂന്ന് മത്സരങ്ങളുടെ പരമ്പരയ്ക്കുള്ള ഇന്ത്യൻ ഏകദിന ടീമിൽ നിന്ന് സഞ്ജു സാംസണെ ഒഴിവാക്കിയത് വലിയ ചർച്ചക്ക് കാരണമായി.തൻ്റെ അവസാന ഏകദിന മത്സരത്തിൽ, 2023 ഡിസംബർ 21-ന് പാർലിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ സാംസൺ സെഞ്ച്വറി (108) നേടിയിരുന്നു. സാംസണിൻ്റെ ഒഴിവാക്കൽ പലരെയും ആശ്ചര്യപ്പെടുത്തി, 29 കാരനായ ബാറ്റർ ടീമിൽ ഇല്ലെന്ന് വിശ്വസിക്കാൻ പ്രയാസമുള്ളവരിൽ മുൻ ഇന്ത്യൻ ബാറ്റർ ആകാശ് ചോപ്രയും ഉൾപ്പെടുന്നു.

സാംസണെ ഒഴിവാക്കിയ വാർത്തയോട് പ്രതികരിച്ച ചോപ്ര, തൻ്റെ യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്ത വീഡിയോയിൽ, സീനിയർ കളിക്കാരുടെ തിരിച്ചുവരവും ടീം ഇന്ത്യയുടെ മാറ്റവും കാരണം സാംസണെ അവഗണിച്ചതായി പറഞ്ഞു.“പ്രധാന ടീം കളിക്കാർ രണ്ട് ലോകകപ്പുകൾക്കിടയിൽ കളിക്കുന്നില്ലെന്ന് നിങ്ങൾ പലപ്പോഴും കാണുന്നതാണ് പ്രശ്നം. പിന്നീട് ചില ചെറുപ്പക്കാർ കളിക്കുന്നു, അവൻ നന്നായി ചെയ്യുമ്പോൾ, അവൻ വളരെ നല്ലവനാണെന്നും അവസരങ്ങൾ നൽകണമെന്നും നിങ്ങൾക്ക് തോന്നുന്നു, എന്നാൽ സീനിയർ കളിക്കാരൻ ലഭ്യമാകുമ്പോൾ, സീനിയർ കളിക്കുന്നു, യുവതാരം ഒഴിവാക്കപ്പെടും” ചോപ്ര പറഞ്ഞു.

“ഒരു പുതിയ കോച്ച്, ഒരു പുതിയ ക്യാപ്റ്റൻ, അല്ലെങ്കിൽ ഒരു പുതിയ സെലക്ഷൻ കമ്മിറ്റി വരുമ്പോൾ മാറ്റങ്ങൾ സംഭവിക്കും.ചില സമയങ്ങളിൽ ആശയവിനിമയം ശെരിയായി നടക്കില്ല ,വിടവുകൾ അവശേഷിക്കുന്നു. സഞ്ജു സാംസണിൻ്റെ കാര്യത്തിൽ ആ വിടവ് ഉണ്ടായത് ചിന്തയുടെ വ്യക്തത ഇല്ലാത്തതിനാലാണ്, കഴിഞ്ഞ തവണ കളിച്ചപ്പോൾ സെഞ്ച്വറി നേടിയതിനാൽ, എന്തുകൊണ്ടാണ് അദ്ദേഹം ഇപ്പോൾ ടീമിൻ്റെ ഭാഗമാകാത്തത്? ”അദ്ദേഹം കൂട്ടിച്ചേർത്തു.

2021 ജൂലൈയിൽ ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യയ്‌ക്കായി ഏകദിന അരങ്ങേറ്റം കുറിച്ച ശേഷം, സാംസൺ 16 മത്സരങ്ങളിൽ നിന്ന് 510 റൺസ് നേടിയിട്ടുണ്ട്. ഏകദിനത്തിൽ 99.6 സ്‌ട്രൈക്ക് റേറ്റ് ഉണ്ട്. ഒരു സെഞ്ചുറിക്ക് പുറമെ, മെൻ ഇൻ ബ്ലൂവിന് വേണ്ടി അദ്ദേഹം മൂന്ന് അർധസെഞ്ചുറികളും നേടിയിട്ടുണ്ട്.ഇന്ത്യയുടെ ഏകദിന ടീമിൽ സ്ഥാനം നേടുന്നതിൽ സാംസൺ പരാജയപ്പെട്ടെങ്കിലും, സൂര്യകുമാർ യാദവ് നയിക്കുന്ന ടി20 ഐ ടീമിൽ തൻ്റെ സ്ഥാനം നിലനിർത്താൻ അദ്ദേഹത്തിന് കഴിഞ്ഞു.

Rate this post