അർജന്റീനിയൻ താരം റോഡ്രിഗോ ഡി പോളും സൗദി അറേബ്യയിലേക്ക് |Rodrigo De Paul

സൗദി അറേബ്യയിലേക്ക് ചേക്കേറാനൊരുങ്ങുന്ന ഏറ്റവും പുതിയ താരമാവാനുള്ള ഒരുക്കത്തിലാണ് അർജന്റീനിയൻ താരം റോഡ്രിഗോ ഡി പോൾ.സൗദി അറേബ്യ പ്രോ ലീഗ് ടീമായ അൽ അഹ്‌ലിയിൽ നിന്നാണ് താരത്തിന് ഓഫർ വന്നിരിക്കുന്നത്.

ഖത്തറിൽ നടന്ന ഫിഫ ലോകകപ്പിൽ അർജന്റീനയുടെ വിജയത്തിന് പ്രധാന സംഭാവന നൽകിയവരിൽ ഒരാളായിരുന്നു 29 കാരൻ.ഏകദേശം 30 മില്യൺ യൂറോയ്ക്ക് സീരി എ സൈഡ് ഉഡിനീസിൽ നിന്നാണ് ഡി പോൾ അത്‌ലറ്റിക്കോ മാഡ്രിഡിൽ ചേർന്നത്.

നാപോളി മിഡ്ഫീൽഡർ പിയോട്ടർ സീലിൻസ്‌കിയുടെ സൈനിംഗ് ഉറപ്പാക്കുന്നതിൽ പരാജയപ്പെട്ടതിന് ശേഷമാണ് സൗദി ക്ലബ് അര്ജന്റീന താരത്തിൽ താല്പര്യവുമാണ് വന്നത്.കഴിഞ്ഞ സീസണിൽ അത്ലറ്റികോ മാഡ്രിഡിനായി റോഡ്രിഗോ ഡി പോൾ 38 മത്സരങ്ങൾ കളിച്ചു, മൂന്ന് ഗോളുകളും എട്ട് അസിസ്റ്റുകളും നേടി.

ഫാബ്രിസിയോ റൊമാനോ പറയുന്നതനുസരിച്ച് ക്ലബ്ബുകൾ തമ്മിൽ ചർച്ചകൾ ആരംഭിച്ചു കഴിഞ്ഞു എന്നാണ്.മാറ്റിയോ മൊറെറ്റോയുടെ റിപ്പോർട്ടിൽ പറയുന്നതിനനുസരിച്ച് ഡി പോൾ അത്‌ലറ്റിക്കോ വിടാൻ ആഗ്രഹിക്കുന്നില്ല. അർജന്റീന ദേശീയ ടീമിനൊപ്പം 2021 കോപ്പ അമേരിക്ക നേടിയതിന് ശേഷമാണ് ഡി പോൾ ഉഡിനീസിൽ നിന്ന് അത്‌ലറ്റിക്കോ മാഡ്രിഡിൽ ചേർന്നത്.

Rate this post