കരീം ബെൻസെമയുടെ ഗോളിൽ സൗദി പ്രൊ ലീഗിൽ ഒന്നാം സ്ഥാനം തിരിച്ച് പിടിച്ച് അൽ ഇത്തിഹാദ് |Karim Benzema

സൂപ്പർ താരം കരീം ബെൻസെമയുടെ ഗോളിൽ തകർപ്പൻ ജയവുമായി അൽ ഇത്തിഹാദ്.സൗദി പ്രോ ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ അൽ ഒഖ്ദൂദിനെതിരെ ഒരു ഗോളിന്റെ ജയമാണ് നേടിയത്. ജയത്തോടെ ലീഗിൽ ഒന്നാം സ്ഥാനത്തെത്താനും ഇത്തിഹാദിന്‌ സാധിച്ചു.

പ്രതിവർഷം 86 മില്യൺ പൗണ്ടിന്റെ കരാറിൽ റയൽ മാഡ്രിഡിൽ നിന്ന് മിഡിൽ ഈസ്റ്റിലേക്ക് മാറിയതിന് ശേഷം ന്യൂനോ എസ്പിരിറ്റോ സാന്റോയുടെ ടീമുമായുള്ള തന്റെ ആറാം മത്സരത്തിൽ ബെൻസെമ തന്റെ മൂന്നാമത്തെ ലീഗ് ഗോൾ നേടി.

അന്താരാഷ്ട്ര ഇടവേളയ്ക്ക് മുമ്പുള്ള അവസാന മത്സരത്തിൽ ടൈറ്റിൽ എതിരാളികളായ അൽ-ഹിലാലിനോട് 4-3 ന് പരാജയപ്പെട്ട അൽ-ഇത്തിഹാദ് അൽ-അഖ്ദൂദിനെതിരെയുള്ള വിജയത്തോടെ അൽ ഹിലാലിനെ മറികടന്ന് ഒന്നാം സ്ഥാനത്തെത്തി. മത്സരത്തിന്റെ 72 ആം മിനുട്ടിലാണ് ബെൻസൈമയുടെ ബൂട്ടിൽ നിന്നും ഗോൾ പിറക്കുന്നത്.കാൽമുട്ടുകൊണ്ട് കൊണ്ടാണ് ഫ്രഞ്ച് താരം ഗോൾ നേടിയത്.അതിനു ശേഷം 35-കാരന് തന്റെ ടീമിന്റെ ലീഡ് ഇരട്ടിയാക്കാനുള്ള സുവർണ്ണാവസരം നഷ്ടമായി.

ആറ് കളികളിൽ നിന്ന് 15 പോയിന്റുമായി അൽ-ഹിലാലിനേക്കാൾ രണ്ട് പോയിന്റ് മുന്നിലാണ്.എന്നാൽ ഹിലാൽ അവരെക്കാൾ ഒരു മത്സരം കുറവാണു കളിച്ചിട്ടുള്ളത്.കളിച്ച ആറു മത്സരങ്ങളിൽ അഞ്ചിലും ഇത്തിഹാദ് ഗോൾ വഴങ്ങിയിട്ടില്ല.

Rate this post