’22 വയസ്സുകാരന്റെ പ്രായത്തിനപ്പുറമുള്ള പക്വതയുടെയും വൈദഗ്ധ്യത്തിൻ്റെയും ഇന്നിംഗ്സ്’ : യശസ്വി ജയ്സ്വാളിൻ്റെ സെഞ്ചുറിയെ പ്രശംസിച്ച് അലസ്റ്റർ കുക്ക് | Yashasvi Jaiswal
മുൻ ഇംഗ്ലണ്ട് ഓപ്പണർ അലസ്റ്റർ കുക്ക് യശസ്വിയുടെ പ്രകടനത്തെ വളരെയധികം അഭിനന്ദിച്ചു, യശസ്വി തൻ്റെ പ്രായത്തിനപ്പുറമുള്ള പക്വത കാണിച്ചുവെന്ന് അഭിപ്രായപ്പെട്ടു.IND vs ENG രണ്ടാം ടെസ്റ്റിൻ്റെ ആദ്യ ദിനത്തിൽ യശസ്വി ഒരു നിർണായക ഇന്നിംഗ്സ് കളിച്ചു.
ആദ്യ ദിനം അവസാനിക്കുമ്പോൾ 179 റൺസുമായി പുറത്താകാതെ നിൽക്കുന്ന ഇന്ത്യൻ ഓപ്പണർ രണ്ടാം ദിനം ടെസ്റ്റിലെ തൻ്റെ ആദ്യ ഡബിൾ സെഞ്ച്വറി നേടാനുള്ള അവസരവുമുണ്ട്.ജയ്സ്വാളിൻ്റെ ഹോം ഗ്രൗണ്ടിലെ ആദ്യ ടെസ്റ്റ് സെഞ്ചുറിയും മൊത്തത്തിൽ രണ്ടാമത്തേതുമാണ് ഇത്. കഴിഞ്ഞ ജൂലൈയിൽ വെസ്റ്റ് ഇൻഡീസിനെതിരെ അരങ്ങേറ്റ മത്സരത്തിൽ 171 റൺസ് നേടിയിരുന്നു.മറ്റ് ഇന്ത്യൻ ബാറ്റർമാർ ഇംഗ്ലീഷ് ബൗളർമാർക്കെതിരെ പതറിയപ്പോൾ യശസ്വി മികച്ച ഇന്നിംഗ്സ് കളിച്ചു.
യശസ്വി ഇംഗ്ലീഷ് ബൗളർമാർക്കെതിരെ അനായാസം റൺസ് നേടുന്ന കഴ്ചയാണ് കാണാൻ സാധിച്ചത്.മുൻ ഇംഗ്ലണ്ട് ഓപ്പണർ അലസ്റ്റർ കുക്ക് യശസ്വിയുടെ പ്രകടനത്തെ വളരെയധികം അഭിനന്ദിച്ചു, യശസ്വി തൻ്റെ പ്രായത്തിനപ്പുറമുള്ള പക്വത കാണിച്ചുവെന്ന് അഭിപ്രയാപ്പെടുകയും ചെയ്തു. 22 വയസ്സുകാരന്റെ പ്രായത്തിനപ്പുറമുള്ള പക്വതയുടെയും വൈദഗ്ധ്യത്തിൻ്റെയും ഇന്നിംഗ്സായിരുന്നു ജയ്സ്വാൾ കളിച്ചതെന്നും കൂക്ക് പറഞ്ഞു.ആദ്യ ദിനം ഇന്ത്യ 336 റൺസ് നേടിയെങ്കിലും 6 വിക്കറ്റുകൾ നഷ്ടമായത് വലിയ തിരിച്ചടിയായി.
Alastair Cook said – "Yashasvi Jaiswal was absolutely outstanding. He is one man show for India. If you take him out of the side their fragile batting line-up is still there". (TNT Sports) pic.twitter.com/z6VKhZuK0Q
— CricketMAN2 (@ImTanujSingh) February 2, 2024
നായകൻ രോഹിത് ശർമ്മ, ശുഭ്മാൻ ഗിൽ, ശ്രേയസ് അയ്യർ തുടങ്ങിയ പ്രധാന ഇന്ത്യൻ ബാറ്റർമാർ പരാജയപ്പെട്ടപ്പോൾ മറ്റു താരങ്ങൾ അവരുടെ തുടക്കങ്ങൾ വലിയ ഇന്നിങ്സുകളാക്കി മാറ്റുന്നതിൽ പരാജയപ്പെട്ടു.ഇംഗ്ലീഷ് ബൗളർമാരായ രെഹാൻ അഹമ്മദും അരങ്ങേറ്റക്കാരൻ ഷൊഹൈബ് ബഷീറും രണ്ട് വിക്കറ്റ് വീതവും ആൻഡേഴ്സണും ഹാർട്ട്ലിയും ഓരോ വിക്കറ്റും വീഴ്ത്തിയതോടെ ഒന്നാം ദിനം അവസാനിക്കുമ്പോൾ ഇന്ത്യ സ്കോർ ബോർഡിൽ 336/6 എന്ന നിലയിലാണ്.