മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ കാവൽക്കാരനായി ആന്ദ്രേ ഒനാനയെത്തുമ്പോൾ| Andre Onana
ഇംഗ്ലീഷ് പ്രീമിയർ ലീഗിന്റെ കിരീടം ഏറ്റവും കൂടുതൽ തവണ നേടിയ ടീമായ മാഞ്ചസ്റ്റർ യുണൈറ്റഡ് സർ അലക്സ് ഫെർഗൂസന്റെ പരിശീലക കാലത്തിനു ശേഷം വീണുപോകുന്ന കാഴ്ചയാണ് നമ്മൾ കണ്ടത്, കിരീടം പോലുമില്ലാത്ത വർഷങ്ങളും സീസണുകളുമാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് സമീപകാലത്ത് ആരാധകർക്ക് നൽകിയത്.
എന്നാൽ പഴയ പ്രതാപത്തിലേക്ക് തിരിച്ചു വരാൻ ശ്രമിക്കുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് എറിക് ടെൻ ഹാഗ് പരിശീലകനായി വന്നതിന് ശേഷം ഒരുപാട് മാറ്റങ്ങൾ നടത്തുന്നുണ്ട്. എന്നാൽ ഈ മുന്നേറ്റങ്ങൾക്കിടയിലാണ് കാലങ്ങളായി ടീമിന്റെ ഗോൾവല കാത്ത സ്പാനിഷ് ഗോൾകീപ്പർ ഡേവിഡ് ഡി ഹിയ ടീം വിടുമെന്ന കാര്യം ക്ലബ് സ്ഥിരീകരിച്ചത്.ഡി ഗിയക്ക് പകരക്കാരനെ കണ്ടെത്തുക എന്ന വലിയ ജോലിയുമായാണ് യുണൈറ്റഡ് രംഗത്തിറങ്ങിയത്.പുതിയ ഗോൾ കീപ്പർക്കായുള്ള മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പരിശ്രമം ഒടുവിൽ വിജയിച്ചു.
ഇന്റർ മിലാനിൽ നിന്ന് ആന്ദ്രേ ഒനാനയെ സൈൻ മാഞ്ചസ്റ്റർ യുണൈറ്റഡ് കരാർ സമ്മതിചിരിക്കുകയാണ്.കാമറൂൺ ഇന്റർനാഷണൽ ഓൾഡ് ട്രാഫോർഡിലേക്ക് 50 മില്യൺ യൂറോയുടെ നീക്കം പൂർത്തിയാക്കാൻ ഒരുങ്ങുകയാണ്.മാഞ്ചസ്റ്റർ യുണൈറ്റഡുമായി 2028 വരെയുള്ള കരാറിലാണ് 27 കാരനായ ഒനാന ഒപ്പിടാൻ പോകുന്നത്. താരം ഉടൻ തന്നെ മാഞ്ചസ്റ്ററിൽ എത്തി കോൺട്രാക്റ്റിൽ സൈൻ ചെയ്യും. ഈ ആഴ്ച ന്യൂയോർക്കിൽ ആരംഭിക്കുന്ന യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ പ്രീസീസൺ പര്യടനത്തിനായി ടീമിനൊപ്പം യാത്ര ചെയ്യാൻ ലഭ്യമാകുമെന്ന പ്രതീക്ഷയിലാണ് യുണൈറ്റഡ്.
André Onana to Manchester United, it’s finally here we go! 🚨🔴🇨🇲
— Fabrizio Romano (@FabrizioRomano) July 16, 2023
Clubs are closing in on the agreement then Onana will travel for medical tests and contract signing.
Man Utd set to request VISA for Onana for USA trip.
Ten Hag will have the new goalkeeper he wanted. pic.twitter.com/hWQX9svsMV
ഒനാന ഔദ്യോഗികമായി യുണൈറ്റഡ് കളിക്കാരനായാൽ സ്ഥിരമായ നീക്കത്തിൽ നോട്ടിംഗ്ഹാം ഫോറസ്റ്റിൽ ചേരാൻ ഡീൻ ഹെൻഡേഴ്സണിന് മാഞ്ചസ്റ്റർ യുണൈറ്റഡ് അനുമതി നൽകും.ഹെൻഡേഴ്‌സൺ കഴിഞ്ഞ സീസണിൽ ലോണിനായി ഫോറസ്റ്റിൽ ചെലവഴിച്ചു, പ്രീസീസൺ പരിശീലനത്തിന്റെ തുടക്കത്തിനായി കാറിംഗ്ടണിൽ തിരിച്ചെത്തിയെങ്കിലും ഫോറസ്റ്റിൽ ചേരുമെന്നുറപ്പാണ്.എറിക് ടെൻ ഹാഗിനൊപ്പം അജാക്സ് ആംസ്റ്റർഡാമിൽ ഒരുമിച്ച് പ്രവർത്തിച്ചിരുന്ന ഒനാന ചെൽസിയിൽ നിന്നുള്ള മിഡ്ഫീൽഡർ മേസൺ മൗണ്ടിന്റെ വരവിനുശേഷം യുണൈറ്റഡിന്റെ രണ്ടാമത്തെ സൈനിംഗായി മാറും.
André Onana will make the top 5 most expensive goalkeepers in the history of the game. 🔴🇨🇲
— Fabrizio Romano (@FabrizioRomano) July 16, 2023
1️⃣ Kepa to Chelsea — €80m.
2️⃣ Alisson to Liverpool — €62.5m.
3️⃣ Gigi Buffon to Juventus — €52.5m.
…and now there’s André Onana to Man United, here we go — completed. pic.twitter.com/rYBMxVBPB3