‘സിക്‌സര്‍ റസല്‍’ : ഐപിഎല്ലിൽ സിക്സുകളിൽ ക്രിസ് ഗെയ്‌ലിന്റെ റെക്കോർഡ് തകർത്ത് ആന്ദ്രേ റസ്സൽ | Andre Russell
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്നലെ നടന്ന രണ്ടാം മത്സരത്തിൽ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ നാല് റൺസിന്റെ വിജയമാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് സ്വന്തമാക്കിയത്.209 റണ്‍സെന്ന വിജയലക്ഷ്യം പിന്തുടര്‍ന്ന സണ്‍റൈസേഴ്‌സിന്റെ പോരാട്ടം നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 204 റണ്‍സില്‍ അവസാനിച്ചു.
ആേ്രന്ദ റസലിന്റെ (64) നിര്‍ണായക ഇന്നിങ്‌സിനൊപ്പം ഫില്‍ സാള്‍ട്ടിന്റെ (54) മികച്ച സംഭാവനയുമാണ് നൈറ്റ് റൈഡേഴ്‌സിന് മികച്ച സ്കോർ നൽകിയത്.ഇന്ത്യൻ പ്രീമിയർ ലീഗിൽ ഏറ്റവും വേഗത്തിൽ 200 സിക്‌സറുകൾ തികയ്ക്കുന്ന ബാറ്ററായി ആന്ദ്രെ റസ്സൽ മാറി.35 കാരനായ റസൽ 200 സിക്സറുകൾ അടിക്കാൻ 1322 പന്തുകൾ മാത്രമാണ് എടുത്തത്, ക്രിസ് ഗെയ്‌ലിൻ്റെ 1811 പന്തുകളുടെ റെക്കോർഡ് തകർത്തു.
കെകെആറിൻ്റെ ഇന്നിംഗ്‌സിൻ്റെ 19-ാം ഓവറിലെ അവസാന പന്തിൽ റസ്സൽ ഭുവനേശ്വർ കുമാറിനെ സിക്സറിന് പറത്തി നാഴികക്കല്ലിലെത്തി. കീറോൺ പൊള്ളാർഡ് (2055), എബി ഡിവില്ലിയേഴ്സ് (2790), എംഎസ് ധോണി (3126), രോഹിത് ശർമ (3798) എന്നിവരാണ് പട്ടികയിലെ മറ്റ് ബാറ്റർമാർ. വിരാട് കോഹ്‌ലി, ഡേവിഡ് വാർണർ, സുരേഷ് റെയ്‌ന എന്നിവരും ടി20 ടൂർണമെൻ്റിൻ്റെ ചരിത്രത്തിൽ 200 പ്ലസ് സിക്‌സറുകൾ അടിച്ചിട്ടുണ്ട്.
Andre Russell becomes the FASTEST to 200 IPL sixes.
— Kausthub Gudipati (@kaustats) March 23, 2024
Fastest by balls:
1322 – ANDRE RUSSELL
1811 – Chris Gayle
2055 – Kieron Pollard
2790 – AB de Villiers
3126 – MS Dhoni
3798 – Rohit Sharma#IPL2024 pic.twitter.com/JcMqZiEp8u
ഏറ്റവും വേഗത്തിൽ 200 ഐപിഎൽ സിക്സറുകൾ (പന്തുകളിൽ) :-
ആന്ദ്രേ റസ്സൽ – 1322
ക്രിസ് ഗെയ്ൽ – 1811
കീറോൺ പൊള്ളാർഡ് – 2055
എബി ഡിവില്ലിയേഴ്സ് – 2790
എംഎസ് ധോണി – 3126
രോഹിത് ശർമ്മ – 3798
ANDRE RUSSELL IS UNSTOPPABLE 🔥🤯pic.twitter.com/5VjFhHOKLY
— Johns. (@CricCrazyJohns) March 23, 2024
കൊല്‍ക്കത്തയ്‌ക്കായി എട്ടാം നമ്പറിൽ ബാറ്റ് ചെയ്ത റസ്സൽ 25 പന്തിൽ 3 ഫോറും 7 സിക്സും സഹിതം 64 റൺസ് നേടി. ഏഴാം വിക്കറ്റിൽ റിങ്കു സിങ്ങിനൊപ്പം 81 റൺസിൻ്റെ കൂട്ടുകെട്ടിലും അദ്ദേഹം ഉൾപ്പെട്ടിരുന്നു.ബോർഡിൽ 7 വിക്കറ്റ് നഷ്ടത്തിൽ 208 റൺസെന്ന കൂറ്റൻ സ്‌കോർ നൈറ്റ് റൈഡേഴ്‌സ് ഉയർത്തി. മത്സരത്തിൽ നൈറ്റ്‌സ് 4 റൺസിന് വിജയിച്ചപ്പോൾ അഭിഷേക് ശർമ്മയുടെയും അബ്ദുൾ സമദിൻ്റെയും വിക്കറ്റുകൾ റസ്സൽ വീഴ്ത്തി.റസൽ പ്ലെയർ ഓഫ് ദി മാച്ച് അവാർഡ് നേടി.