‘മറ്റ് രാജ്യങ്ങളിൽ നിന്നുള്ള ആളുകൾക്ക് അർജന്റീനയെ സ്നേഹിക്കാതിരിക്കുക അസാധ്യമാണ്’: ഏഞ്ചൽ ഡി മരിയ

ലോകകപ്പ് യോഗ്യത മത്സരത്തിൽ ലാ പാസിൽ ബൊളീവിയക്കെതിരെ തകർപ്പൻ ജയവുമായി അര്ജന്റീന.ലയണൽ മെസ്സിക്ക് വിശ്രമം നൽകിയ മത്സരത്തിൽ എതിരില്ലാത്ത മൂന്നു ഗോളിന്റെ ജയമാണ് അര്ജന്റീന നേടിയത്.എൻസോ ഫെർണാണ്ടസ്, നിക്കോളാസ് ടാഗ്ലിയാഫിക്കോ, നിക്കോളാസ് ഗോൺസാലസ് എന്നിവരുടെ ഗോളുകൾക്കാണ് 10 പേരായി ചുരുങ്ങിയ ബൊളീവിയയെ അർജന്റീനയെ പരാജയപ്പെടുത്തിയത്.

ലയണൽ മെസ്സിയുടെ അഭാവത്തിൽ ക്യാപ്റ്റനായ ഡി മരിയ രണ്ടു അസിസ്റ്റുകൾ നേടി മിന്നുന്ന പ്രകടനമാണ് പുറത്തെടുത്തത്. മത്സര ശേഷം അർജന്റീനയുടെ ക്യാപ്റ്റനായതിനെ കുറിച്ചും ബൊളീവിയക്കെതിരായ വിജയത്തെ കുറിച്ചും ഏഞ്ചൽ ഡി മരിയ സംസാരിച്ചു.” അർജന്റീനയുടെ ക്യാപ്റ്റനാവുക എന്നത് മികച്ച കാര്യമാണ് എന്നതാണ് സത്യം. കഴിഞ്ഞ ദിവസം ലിയോ ക്യാപ്റ്റന്റെ ആംബാൻഡ് ഇട്ടപ്പോൾ അത് വളരെ കൂടുതലായിരുന്നു. കാരണം ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരൻ നിങ്ങൾക്ക് നൽകിയത് അതുല്യമായ ഒന്നാണ്”ഡി മരിയ പറഞ്ഞു.

“ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരന് ക്യാപ്റ്റന്റെ ആംബാൻഡ് നിങ്ങളുടെ മേൽ വയ്ക്കുന്നത് വിശദീകരിക്കാൻ കഴിയാത്ത കാര്യമാണ്, ഞാൻ വളരെ അഭിമാനിക്കുന്നു” അദ്ദേഹം കൂട്ടിച്ചേർത്തു.“ഞങ്ങൾ ഒരു മികച്ച ഗെയിം കളിച്ചു, ഞങ്ങൾ തെറ്റുകളൊന്നും വരുത്തിയില്ല ,ഗോളും വഴങ്ങിയില്ല.തയ്യാറാക്കിയ പ്ലാൻ പ്രകാരം ഞങ്ങൾ പ്രവർത്തിച്ചു, ഓരോ തവണയും സ്കോർ ചെയ്യുന്നത് പ്രധാനമാണ്.ഞാൻ വളരെ സന്തോഷവാനാണ്, ടീം അത്തരത്തിലുള്ള ഒരു വിജയത്തിന് അർഹമാണ്.അവർ സ്കോർ ചെയ്തില്ല അതും പ്രധാനമാണ്” ഡി മരിയ പറഞ്ഞു.

“അർജന്റീനയ്ക്ക് എതിർ ആരാധകരിൽ നിന്ന് ഒരു സ്നേഹം ലഭിക്കുന്നുണ്ട്.മറ്റ് രാജ്യങ്ങളിൽ നിന്നുള്ള ആളുകൾക്ക് അർജന്റീനയെ സ്നേഹിക്കാതിരിക്കുക അസാധ്യമാണ്, കാരണം ചരിത്രത്തിലെ ഏറ്റവും മികച്ച കളിക്കാരൻ നമുക്കുണ്ട്, അത് സമാനതകളില്ലാത്ത കാര്യമാണ്” ഡി മരിയ പറഞ്ഞു.

ആദ്യ പകുതിയിൽ എൻസോയുടെയും ടാഗ്ലിയാഫിക്കോയുടെയും ഗോളുകൾക്ക് അദ്ദേഹം രണ്ട് അസിസ്റ്റുകൾ നൽകി. ഡി മരിയ ആകെ 76% വിജയകരമായ പാസുകൾ നടത്തി, അതിൽ 6 എണ്ണം പ്രധാന പാസുകളും രണ്ട് അസിസ്റ്റുകളുമാണ്.3 ടാക്കിളുകളുമായി അദ്ദേഹം പ്രതിരോധത്തെ സഹായിച്ചു.

5/5 - (1 vote)