‘ചേതേശ്വര് പൂജാരയെപ്പോലൊരാള് ന്യൂസിലൻഡിനെതിരെ ഉണ്ടായിരുന്നെങ്കിൽ’ : ഇന്ത്യയുടെ ബാറ്റിങ് സമീപനത്തെ വിമര്‍ശിച്ച് അനില്‍ കുംബ്ലെ | India | New Zealand
ബെംഗളൂരുവിലെ എം ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള ഒന്നാം ടെസ്റ്റിൻ്റെ രണ്ടാം ദിനത്തിൽ വിരാട് കോഹ്‌ലിയെ മൂന്നാം നമ്പറിൽ അയയ്ക്കാനുള്ള തീരുമാനത്തെ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം അനിൽ കുംബ്ലെ വിമർശിച്ചു. ഇന്ത്യയുടെ ബാറ്റിംഗ് വൻ തകർച്ചയ്ക്ക് സാക്ഷ്യം വഹിച്ച ഒരു ദിവസം, ചേതേശ്വര് പൂജാരയുടെ സാനിധ്യം ടീമിന് നഷ്ടമായെന്ന് കുംബ്ലെ പറഞ്ഞു. ഇന്ത്യ ആക്രമിക്കാൻ നോക്കുകയാണെന്നും പൂജാരയെപ്പോലെ ഒരു ബാറ്റർ ആവശ്യമാണെന്നും കുംബ്ലെക്ക് തോന്നി. പൂജാര ജാഗ്രതയോടെയുള്ള സമീപനം സ്വീകരിക്കുമായിരുന്നുവെന്നും കുംബ്ലെ പറഞ്ഞു.
‘വിരാട് കോഹ്‌ലി നാലാം സ്ഥാനത്താണ് ബാറ്റ് ചെയ്യേണ്ടത്. ആ പൊസിഷനില്‍ ടീമിലെ ഒന്നാം നമ്പര്‍ ബാറ്ററാണ് അദ്ദേഹം. മൂന്നാം നമ്പറില്‍ ചേതേശ്വര്‍ പൂജാരയെ പോലെ ബാറ്റ് ചെയ്യുന്ന ഒരു താരമാണ് ഇറങ്ങേണ്ടത്. അദ്ദേഹം 100 മത്സരങ്ങള്‍ കളിച്ച പരിചയ സമ്പന്നനാണ്. ആ സ്ഥാനത്ത് വര്‍ഷങ്ങളായി കളിക്കുന്ന താരമാണ്.’ കുംബ്ലെ പറഞ്ഞു .
ഇന്ന് പൂജാര മൂന്നാം നമ്പറില്‍ ഇറങ്ങിയിരുന്നെങ്കില്‍ ആക്രമിച്ചു കളിക്കുമായിരുന്നില്ല. ഉറച്ചു ക്രീസില്‍ നിന്നു പൊരുതാനുള്ള ശ്രമമായിരിക്കും അദ്ദേഹം നടത്തുക. ആ ഒരു സമീപനമാണ് ഇന്ത്യക്ക് ഇന്ന് നഷ്ടമായത്. അത്തരമൊരു താരമാണ് മൂന്നാം നമ്പറില്‍ ആവശ്യമായിരുന്നത്’കുംബ്ലെ ജിയോ സിനിമയോട് പറഞ്ഞു.ഒരു ദശാബ്ദത്തോളം ടെസ്റ്റിൽ ഇന്ത്യയുടെ മൂന്നാം നമ്പർ ബാറ്ററായിരുന്ന പൂജാര, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് 2023 ഫൈനലിന് ശേഷം ടീമിൽ നിന്നും പുറത്തായിരുന്നു.
കഴിഞ്ഞ വർഷം വെസ്റ്റ് ഇൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയിൽ ഗിൽ മൂന്നാം സ്ഥാനത്തെത്തി.തൻ്റെ കരിയറിൽ ഉടനീളം ഉറച്ച നിശ്ചയദാർഢ്യവും പ്രതിരോധവും കൊണ്ട് പൂജാര ഇന്ത്യയെ തകർച്ചയുടെ അപകടകരമായ സാഹചര്യങ്ങളിൽ നിന്ന് രക്ഷിച്ചു.ശുഭ്മാൻ ഗില്ലിൻ്റെ അഭാവത്തിലാണ് കോഹ്‌ലി മൂന്നാം നമ്പറിലേക്ക് സ്ഥാനക്കയറ്റം നേടിയത്. മൂടിക്കെട്ടിയ അന്തരീക്ഷത്തിൽ, രോഹിത് ശർമ്മയുടെ പുറത്താകലിന് ശേഷം കോലി ബാറ്റിങ്ങിന് ഇറങ്ങി. എട്ട് വർഷത്തിനിടെ ഇതാദ്യമായാണ് താരം ഇന്ത്യക്കായി ടെസ്റ്റ് ക്രിക്കറ്റിൽ മൂന്നാം സ്ഥാനത്തേക്ക് എത്തുന്നത്. മൂന്നാം സ്ഥാനത്തുള്ള കോലിയുടെ റെക്കോർഡ് അത്ര മികച്ചതായിരുന്നില്ല. 6 മത്സരങ്ങൾ കളിച്ച താരം 16.16 ശരാശരിയിൽ 97 റൺസ് മാത്രമാണ് നേടിയത്. മൂന്നാം നമ്പറിൽ ബാറ്റ് ചെയ്യുന്നതിനിടെ ആദ്യമായാണ് അദ്ദേഹം ഡക്കിന് പുറത്താകുന്നത്.