‘സൗദി അറേബ്യ to ഉറുഗ്വേ ‘: അർജന്റീനയുടെ 15 മത്സരങ്ങളുടെ വിജയ പരമ്പരക്ക് അവസാനം | Argentina

ലോകകപ്പ് കിരീടം നേടിയതിന് ശേഷം തോൽവിയറിയാതെ മുന്നേറിയിരുന്ന അര്ജന്റീനക്കെതിരെ തകർപ്പൻ ജയമാണ് ഉറുഗ്വേ നേടിയത്. തോൽ‌വിയിൽ നിന്നും അർജന്റീനയെ രക്ഷിക്കാൻ ലയണൽ മെസ്സിക്ക് കഴിഞ്ഞില്ല.ബ്യൂണസ് ഐറിസിലെ ലാ ബൊംബോനേര സ്റ്റേഡിയത്തിൽ നടന്ന ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ഉറുഗ്വായ് 2-0 ന് അർജന്റീനയെ തോൽപിച്ചു.

കഴിഞ്ഞ വർഷം ഖത്തറിൽ നടന്ന ലോകകപ്പിൽ സൗദി അറേബ്യയ്‌ക്കെതിരായ ഗ്രൂപ്പ് ഘട്ട ഓപ്പണറിന് ശേഷം അർജന്റീന ഒരു മത്സര മത്സരത്തിലും തോറ്റിട്ടില്ല.10 ടീമുകളുള്ള സൗത്ത് അമേരിക്കൻ യോഗ്യതാ ഗ്രൂപ്പിൽ അഞ്ച് മത്സരങ്ങളിൽ നിന്ന് 12 പോയിന്റുമായി അർജന്റീന ഇപ്പോഴും മുന്നിലാണ്. 10 പോയിന്റുള്ള ഉറുഗ്വായ് രണ്ടാമതാണ്. കൊളംബിയയ്ക്ക് ഒമ്പതും വെനസ്വേലയ്ക്ക് എട്ട് പോയിന്റും ഉണ്ട്.ബ്രസീൽ ഏഴ് പോയിന്റുമായി അഞ്ചാം സ്ഥാനത്താണ്.ഇക്വഡോർ, പരാഗ്വേ, ചിലി എന്നിവർക്ക് അഞ്ച് പോയിന്റ് വീതമുണ്ട്. ബൊളീവിയയ്ക്ക് മൂന്നും പെറുവിന് ഒന്നും.

മാർസെലോ ബിയൽസയുടെ ടീമിനായി ഇരു പകുതികളിലുമായി റൊണാൾഡ് അരൗജോ, ഡാർവിൻ ന്യൂനെസ് എന്നിവരാണ് ഗോളുകൾ. ഫ്രാൻസിനെതിരായ ലോകകപ്പ് ഫൈനലിന് ശേഷം അർജന്റീന വഴങ്ങുന്ന ആദ്യ ഗോളാണ് ഉറുഗ്വേയ്‌ക്കായി റൊണാൾഡ് അരൗജോ നേടിയത്. എംബാപ്പയാണ് അര്ജന്റീനക്കെതിരെ അവസാനമായി ഗോൾ നേടിയ താരം.ഗോൾകീപ്പർ എമിലിയാനോ മാർട്ടിനെസ് 751 മിനിറ്റ് ഗോൾ ഗോൾ വഴങ്ങാതെ പിടിച്ചു നിന്നു. തോൽവിയോടെ അർജന്റീനയുടെ 15 മത്സര വിജയ പരമ്പര അവസാനിച്ചു.

2022 ലോകകപ്പിൽ സൗദി അറേബ്യയ്‌ക്കെതിരെയായിരുന്നു അർജന്റീനയുടെ അവസാന തോൽവി. ലാറ്റിനമേരിക്കൻ ഫുട്ബോൾ വമ്പൻമാരായ ബ്രസീലും അർജന്റീനയും ഒരേ ദിവസം ലോകകപ്പ് യോഗ്യത മത്സരത്തിൽ കളിക്കാനിറങ്ങി എന്ന പ്രത്യേകതയും ഉണ്ടായി. എന്നാൽ രണ്ട് ടീമുകളും ഒരുമിച്ചു തോൽക്കുന്നത് ചരിത്രത്തിൽ രണ്ടുവട്ടം മാത്രമേ സംഭവിച്ചിട്ടുള്ളൂ. ഇതിനുമുൻപ് 2015 ലും സമാനമായ തോൽവി സംഭവിച്ചിട്ടുണ്ട്.മത്സരത്തിന്റെ തുടക്കത്തിൽ തന്നെ മാർട്ടിനെല്ലിയുടെ ഗോളിന് ബ്രസീൽ ലീഡ് നേടിയെങ്കിലും 75′,79′ മിനിറ്റുകളിൽ ലൂയിസ് ഡയസ് നേടിയ ഇരട്ട ഗോളുകളുടെ മികവിലായിരുന്നു ബ്രസീലിനെ കൊളംബിയ തകർത്തത്.

Rate this post