”ദൈവം എനിക്ക് മറ്റൊരു അവസരം തന്നു”: അവസാന ഓവറിൽ ഇന്ത്യയെ വിജയിപ്പിച്ചതിന് ശേഷം അർഷ്ദീപ് സിംഗ് | Arshdeep Singh

എം ചിന്നസ്വാമി സ്റ്റേഡിയത്തിൽ ടി 20 യിൽ 160 എന്നത് ഒരു സുരക്ഷിതമായ സ്കോർ ആയിരുന്നില്ല. എന്നാൽ അഞ്ചാമത്തെയും അവസാനത്തെയും ടി20യിൽ ഓസ്‌ട്രേലിയയെ ആറ് റൺസിന് പരാജയപെടുത്തിയപ്പോൾ ഇന്ത്യയുടെ ഹീറോ ആയത് ഫാസ്റ്റ് ബൗളർ അർഷ്ദീപ് സിംഗ് ആയിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഇന്ത്യ 8 വിക്കറ്റ് നഷ്ടത്തിൽ 160 റൺസെടുത്തു.മറുപടിയായി ഓസ്‌ട്രേലിയ 18 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 144 റൺസ് എന്ന നിലയിൽ വിജയത്തിനടുത്തായിരുന്നു.

വിജയം നേടാൻ 12 പന്തിൽ 17 റൺസ് മതിയായിരുന്നു.മുകേഷ് കുമാർ 19-ാം ഓവറിൽ ഏഴ് റൺസ് മാത്രം വിട്ടുകൊടുത്തോടെ അവസാന ഓവറിൽ വിജയിക്കാൻ 10 റൺസ് കൂടി വേണമെന്നായി.ആദ്യ മൂന്നു ഓവറിൽ 37 റൺസ് വഴങ്ങിയ അർഷ്ദീപ് അവസാന ഓവറിൽ മിന്നുന്ന പ്രകടനം നടത്തി.രണ്ട് ഡോട്ടുകൾ പന്തെറിഞ്ഞ ശേഷം മൂന്നാം പന്തിൽ മാത്യു വെയ്‌ഡിനെ പുറത്താക്കി.അവസാന മൂന്നു പന്തിൽ ഓരോ റൺസ് മാത്രമാണ് വിട്ടുകൊടുത്തത്.2017ലാണ് ഈ വേദിയിൽ അവസാനമായി ഒരു ടീം ടി20യിൽ 160 അല്ലെങ്കിൽ അതിൽ താഴെ സ്‌കോർ പ്രതിരോധിച്ചത്.

“ആദ്യ 19 ഓവറുകളിൽ, ഞാൻ വളരെയധികം റൺസ് വിട്ടുകൊടുത്തു കളിയുടെ കുറ്റവാളിയാകുമെന്നും ഞാൻ കരുതി എന്നാൽ ദൈവം എനിക്ക് മറ്റൊരു അവസരം നൽകി, ഞാൻ എന്നിൽ വിശ്വസിച്ചു. ഞാൻ അതിനെ പ്രതിരോധിച്ചതിന് ദൈവത്തിന് നന്ദി, എന്നെ വിശ്വസിച്ച എല്ലാവര്ക്കും നന്ദി” മത്സര ശേഷം അർഷ്ദീപ് പറഞ്ഞു.

“സത്യം പറഞ്ഞാൽ, എന്റെ മനസ്സിൽ ഒന്നും പോകുന്നില്ല. എന്ത് സംഭവിച്ചാലും സംഭവിക്കുമെന്ന് സൂര്യകുമാർ യാദവ് എന്നോട് പറഞ്ഞു. ക്രെഡിറ്റ് ഞങ്ങളുടെ ബാറ്റ്സ്മാൻമാർക്കും അവകാശപ്പെട്ടതാണ്. തന്ത്രപ്രധാനമായ ഒരു വിക്കറ്റിൽ അവർ ഞങ്ങൾക്ക് മികച്ച സ്‌കോറാണ് നൽകിയത്, ഞങ്ങൾക്ക് 15 മുതൽ 20 വരെ റൺസ് അധികമായി ലഭിച്ചു” അദ്ദേഹം കൂട്ടിച്ചേർത്തു.”ഒരുപാട് പാഠങ്ങൾ പഠിച്ചു, പക്ഷേ തെറ്റുകളിൽ നിന്ന് ഞാൻ മടങ്ങിവരും” അദ്ദേഹം കൂട്ടിച്ചേർത്തു.

2/5 - (2 votes)