‘ഭാവിയിലെ നായകൻ ‘: സിംബാബ്‌വെ പര്യടനത്തിൽ വൈസ് ക്യാപ്റ്റന്റെ റോൾ സഞ്ജു സാംസണിലേക്കെത്തുമ്പോൾ | Sanju Samson

സിംബാബ്‌വെയ്ക്ക് എതിരായ മൂന്നാം ടി20യില്‍ ഇന്ത്യക്ക് 23 റണ്‍സ് വിജയമാണ് ഇന്ത്യ നേടിയത്.ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നാല് വിക്കറ്റിന് 182 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ സിംബാബ് വെക്ക് 20 ഓവറില്‍ ആറ് വിക്കറ്റിന് 159 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. അഞ്ച് വിക്കറ്റിന് 39 എന്ന നിലയില്‍ നിന്ന് 159ലേക്കെത്താന്‍ സിംബാബ്ക്കായി.

അര്‍ധസെഞ്ചുറിയുമായി ഡിയോണ്‍ മയേഴ്സ് സിംബാബ്വെയ്ക്കായി പൊരുതിയെങ്കിലും ലക്ഷ്യത്തിലെത്തിക്കാനായില്ല. ആദ്യ ബാറ്റ് ചെയ്ത ഇന്ത്യക്ക് അര്‍ധസെഞ്ചുറി നേടിയ ഗില്ലിന്റേയും ഗെയ്ക്വാദിന്റേയും ഇന്നിങ്സുകളാണ് തുണയായത്. വാഷിങ് ടണ്‍ സുന്ദറിന്റെ മികച്ച ബൗളിങ്ങാണ് ആതിഥേയരെ തകര്‍ത്തത്. നാലോവറില്‍ പതിനഞ്ച് റണ്‍സ് മാത്രം വിട്ടുനല്‍കി സുന്ദര്‍ മൂന്ന് വിക്കറ്റുകള്‍ സ്വന്തമാക്കി.ഇതോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ മുന്നിലെത്തി. ലോകകപ്പ് നേടിയതിനു ശേഷം ടീമിനൊപ്പം ചേർന്ന സഞ്ജു സാംസൺ വൈസ് ക്യാപ്റ്റന്റെ റോളിൽ.

മൂന്നാം ട്വന്റി20യില്‍ വിക്കറ്റ് കീപ്പറായി സഞ്ജുവെത്തിയതോടെ രാജസ്ഥാൻ റോയൽസിൽ സഞ്ജുവിന്റെ സഹതാരമായിരുന്ന ധ്രുവ് ജുറേൽ പ്ലേയിങ് ഇലവനിൽനിന്നു പുറത്തായി. ഇന്ത്യയ്ക്കായി അവസാന ഓവറുകളിലാണ് സഞ്ജു ബാറ്റു ചെയ്യാനെത്തിയത്. ഏഴു പന്തുകൾ നേരിട്ട സഞ്ജു 12 റൺസുമായി പുറത്താകാതെനിന്നു. 20–ാം ഓവറിലെ അവസാന പന്തിൽ ബൗണ്ടറി നേടി.ലോകക്കപ്പ് കിരീട നേട്ടം പിന്നാലെ ടി :20 പ്ലെയിങ് ഇലവനിലേക്ക് എത്തിയ സഞ്ജുവിന് വൈസ് ക്യാപ്റ്റൻ പദവി നൽകുന്നത് ചില സൂചനകൾ കൂടിയാണ്.

രോഹിത്, കോഹ്ലി, ജഡേജ എന്നിവർ ടി:20 ക്രിക്കറ്റിൽ നിന്നും വിരമിച്ച പിന്നാലെ ഇന്ത്യൻ ക്രിക്കറ്റ്‌ ബോർഡ്‌ അടക്കം പുതിയ ഒരു ടി :20 സ്‌ക്വാഡിനെ സൃഷ്ടിക്കാനുള്ള തീരുമാനത്തിലാണ്. അടുത്ത ടി :20 വേൾഡ് കപ്പ് മുൻപായി ഇന്ത്യൻ സംഘം കളിക്കുക 40ലേറെ ടി :20കളാണ്. ഇപ്പോഴത്തെ ഉപ നായകന്റെ റോൾ ഭാവിയിൽ നായകന്റെ റോളിലേക്ക് മാറാനുള്ള എല്ലാ സാധ്യതയും കാണുന്നുണ്ട്.ഐപില്ലിൽ രാജസ്ഥാൻ റോയൽസ് നായകൻ കൂടിയായി മികച്ച റെക്കോർഡ് ഉള്ള സഞ്ജു മികച്ച പ്രകടനം ബാറ്റ് കൊണ്ടും അതുപോലെ വിക്കെറ്റ് പിന്നിലും കാഴ്ചവെച്ചാൽ ഇന്ത്യൻ ടി :20 ടീമിൽ സ്ഥിരമാകും. അതുപോലെ തന്നെ ഗൗതം ഗംഭീറിനും സഞ്ജുവിൽ വിശ്വാസമുണ്ട്.

Rate this post