‘അശ്വിൻ + ജഡേജ’ : ബംഗ്ലാദേശിനെതിരെയുള്ള ആദ്യ ടെസ്റ്റിന്റെ ആദ്യ ദിനത്തിൽ ഇന്ത്യ മികച്ച നിലയിൽ | India | Bangladesh
ബംഗ്ലാദേശിനെതിരെയുള്ള ആദ്യ ടെസ്റ്റിലെ ആദ്യ ഇന്നിഗ്സിലെ ആദ്യ ദിനം മികച്ച രീതിയിൽ അവസാനിപ്പിച്ച് ഇന്ത്യ.ഒന്നാം ദിനം കളി നിർത്തുമ്പോൾ ഇന്ത്യ 6 വിക്കറ്റ് നഷ്ടത്തിൽ 339 റൺസ് നേടിയിട്ടുണ്ട്. അശ്വിൻ 102 റൺസും ജഡേജ 86 റൺസുമായി പുറത്താവാതെ നിൽക്കുകയാണ്. അശ്വിന്റെയും ജഡേജയുടെയും അപരാജിത കൂട്ടുകെട്ടാണ് ഇന്ത്യക്ക് മികച്ച സ്കോർ നേടിക്കൊടുത്തത്. ഇന്ത്യക്ക് വേണ്ടി .ജയ്സ്വാൾ 56 നേടി , ബംഗ്ളദേശിനായി ഹസൻ മഹ്മൂദ് 4 വിക്കറ്റ് വീഴ്ത്തി
തുടക്കത്തിലെ നായകന് രോഹിത് ശര്‍മയെ നഷ്ടമായി. 19 പന്തില്‍ 6 റണ്‍സാണ് രോഹിതിന്റെ സമ്പാദ്യം.ഹസന് മഹ്മൂദ് പുറത്തേക്ക് ചലിപ്പിച്ച പന്തില്‍ രോഹിത് സ്ലിപ്പില്‍ ക്യാപ്റ്റന്‍ നജ്മുല്‍ ഹുസൈന് ഷാന്റോയ്ക്ക് ക്യാച്ച് നല്‍കുകയായിരുന്നു. പിന്നാലെയെത്തിയ വൈസ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ മഹ്മൂദിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ലിറ്റണ്‍ ദാസിന് ക്യാച്ച് നല്കി മടങ്ങി.ആറു പന്തിൽ നിന്നും ആറ് റൺസ് നേടിയ കോലിയാവട്ടെ ഓഫ് സ്റ്റംപിന് പുറത്തുപോയ പന്തില്‍ ബാറ്റ് വച്ച് ലിറ്റണ്‍ ദാസിന് ക്യാച്ച് നല്കി.
പകരമെത്തിയ റിഷഭ് പന്തിനെ കൂട്ടുപിടിച്ച് ഓപ്പണര്‍ യശസ്വി ജയ്സ്വാള്‍ നടത്തുന്ന ചെറുത്തുനില്‍പ്പ് ഇന്ത്യക്ക് പ്രതീക്ഷ നല്‍കിയിരുന്നു.ലഞ്ചിന് പിന്നാലെ പന്തിന്റെ വിക്കറ്റും ഇന്ത്യയ്ക്ക് നഷ്ടമായി. സ്കോര്‍ബോര്‍ഡില്‍ 96 റണ്‍സ് ഉള്ളപ്പോഴായിരുന്നു ഹസന് മഹ്മൂദിന് നാലാമത്തെ വിക്കറ്റ് സമ്മാനിച്ച് 39 റൺസ് നേടിയ പന്ത് മടങ്ങിയത്.95 പന്തിൽ ഫിഫ്റ്റി തികച്ച ജയ്സ്വാൾ കെ എൽ രാഹുലുമായി ഒരു ചെറിയ കൂട്ടുകെട്ട് ഉണ്ടാക്കി.ജയ്സ്വാൾ 56(118) നേടിയ ഓപ്പണറെ നഹിദ് റാണ പുറത്താക്കി.
അടുത്ത ഓവറിൽ 16 റൺസ് നേടിയ രാഹുലിനെ മെഹ്ദി ഹസൻ പുറത്താക്കിയതോടെ ഇന്ത്യ 6 വിക്കറ്റിന് 144 എന്ന നിലയിലായി. എന്നാൽ ഏഴാം വിക്കറ്റിൽ ഒത്തുചേർന്ന അശ്വിൻ ജഡേജ സഖ്യം ഇന്ത്യയെ മുന്നോട്ട് കൊണ്ട് പോയി.രവീന്ദ്ര ജഡേജയും രവിചന്ദ്രന്‍ അശ്വിനും ചേര്‍ന്നു നടത്തിയ രക്ഷാപ്രവര്‍ത്തനമാണ് ടീം സ്കോര്‍ 200 കടത്തിയത്. ഇരു താരങ്ങളും അർദ്ധ സെഞ്ച്വറി പൂർത്തിയാക്കുകയും 150 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തുകയും ചെയ്തു.
ഇന്ത്യൻ സ്കോർ 330 ൽ നിൽക്കെ അശ്വിൻ സെഞ്ച്വറി പൂർത്തിയാക്കി. 108 പന്തിൽ നിന്നും 10 ബൗണ്ടറിയും രണ്ടു അടക്കമാണ് അശ്വിൻ മൂന്നക്കത്തിലെത്തിയത്.തൻ്റെ ആറാമത്തെ ടെസ്റ്റ് സെഞ്ച്വറിയാണ് അശ്വിൻ ഇന്ന് ചെന്നൈയിൽ നേടിയത്. ഒന്നാം ദിനം കളി നിർത്തുമ്പോൾ ഇന്ത്യ 6 വിക്കറ്റ് നഷ്ടത്തിൽ 339 റൺസ് നേടിയിട്ടുണ്ട്. അശ്വിൻ 102 റൺസും ജഡേജ 86 റൺസുമായി പുറത്താവാതെ നിൽക്കുകയാണ്.