ഏഷ്യ കപ്പ് ടീം പ്രഖ്യാപനം ഇന്ന്!! സഞ്ജു സാംസൺ ടീമിൽ ഇടം പിടിക്കുമോ ?

ഇന്ത്യൻ ക്രിക്കറ്റ്‌ ഫാൻസ്‌ എല്ലാം വളരെ അധികം ആകാംക്ഷപൂർവ്വം കാത്തിരുന്ന ആ ദിനം എത്തി. നിർണായകമായ ഏഷ്യ കപ്പ് ടൂർണമെന്റിനുള്ള ഇന്ത്യൻ സ്‌ക്വാഡിനെ ഇന്ന് പ്രഖ്യാപിക്കുംല്ലാവിധ ചർച്ചകൾക്കും അവസാനം കുറിച്ചു കൊണ്ടാണ് ഇന്ന് ഇന്ത്യൻ സ്‌ക്വാഡിനെ പ്രഖ്യാപിക്കുക എന്നതാണ് സത്യം.

വളരെ പ്രധാനപെട്ട ഏകദിന ക്രിക്കറ്റ്‌ ലോകക്കപ്പ് മുന്നിൽ നിൽക്കെ ആരൊക്കെ ഏഷ്യ കപ്പ് മത്സരങ്ങൾ കളിക്കാൻ ടീമിലേക്ക് സ്ഥാനം നേടുമെന്നത് പ്രധാനം. കൂടാതെ മലയാളി താരമായ സഞ്ജു സാംസൺ വിധിയും ഇന്ന് അറിയാം. പരിക്ക് കാരണം ടീമിൽ നിന്നും മാസങ്ങൾ ആയി മാറി നിൽക്കുന്ന ശ്രേയസ് അയ്യർ, രാഹുൽ എന്നിവർ ഫിറ്റ്നസ് നേടി എങ്കിലും ഇരുവരെയും ടീം ഇന്ത്യ ഏഷ്യ കപ്പ് കളിക്കാൻ തിരികെ വിളിക്കുമോ എന്നതും സസ്പെൻസ്.

ഏഷ്യ കപ്പ് പിന്നാലെ ഏകദിന ക്രിക്കറ്റ്‌ ലോകക്കപ്പ് കൂടി വരാനിരിക്കെ ഏറെക്കുറെ ഏഷ്യ കപ്പ് കളിക്കുന്ന സെയിം സ്‌ക്വാഡ് തന്നെയാകും ലോകക്കപ്പ് കളിക്കാൻ തിരഞ്ഞെടുക്കപെടുക എന്ന് ഉറപ്പാണ്. അത് കൊണ്ട് മലയാളി താരം സഞ്ജുവിനും ഇന്നത്തെ ദിനം അതീവ നിർണായകം തന്നെ.

ഇന്ന് 12 മണിക്ക് ചേരുന്ന സെലക്ഷന്‍ കമ്മിറ്റി യോഗത്തിന് ശേഷം 1.30ന് മുഖ്യ സെലക്റ്റര്‍ അജിത് അഗാര്‍ക്കര്‍ ടീം പ്രഖ്യാപിക്കും. ക്യാപ്റ്റന്‍ രോഹിത ശര്‍മ, കോച്ച് രാഹുല്‍ ദ്രാവിഡും യോഗത്തില്‍ പങ്കെടുക്കും. അടുത്ത മാസം രണ്ടിന് പാകിസ്ഥാനെതിരെയാണ് ഏഷ്യാ കപ്പില്‍ ഇന്ത്യയുടെ ആദ്യ മത്സരം. 17 അംഗ ടീമിനെയാണ് ഇന്ത്യ പ്രഖ്യാപിക്കുക.

ഇന്ത്യയുടെ സാധ്യതാ ഇലവന്‍: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, ഇഷാന്‍ കിഷന്‍, വിരാട് കോലി, തിലക് വര്‍മ, ശ്രേയസ് അയ്യര്‍ / സൂര്യകുമാര്‍ യാദവ്, കെ എല്‍ രാഹുല്‍ / സഞ്ജു സാംസണ്‍, ഹാര്‍ദിക് പാണ്ഡ്, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, ആര്‍ അശ്വിന്‍ / യൂസ്‌വേന്ദ്ര ചാഹല്‍, ഷാര്‍ദുല്‍ ഠാക്കൂര്‍, ജസ്പ്രിത് ബുമ്ര, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ്, പ്രസിദ്ധ് കൃഷ്ണ.

Rate this post