വീണ്ടും നിരാശപ്പെടുത്തി സഞ്ജു , സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ കേരളത്തിന്റെ സെമി പ്രതീക്ഷകൾ തകർത്ത് അസം |Sanju Samson

സയ്യിദ് മുഷ്താഖ് അലി ട്രോഫി ദേശീയ ടി20 ചാമ്പ്യൻഷിപ്പിൽ കേരളത്തെ വീഴ്ത്തി സെമിയിൽ സ്ഥാനം പിടിച്ചിരിക്കുകയാണ് അസം. ഇന്ന് നടന്ന ക്വാർട്ടർ മത്സരത്തിൽ കേരളത്തെ ആറ് വിക്കറ്റിന് ആണ് ആസാം പരാജയപ്പെടുത്തിയത്.159 റൺസ് പിന്തുടർന്ന അസം 17 പന്തുകൾ ബാക്കി നിൽക്കെ വിജയം നേടി.

ഗാഡിഗോങ്കർ 50 പന്തിൽ 75 റൺസെടുത്തപ്പോൾ സിബ്‌ശങ്കർ റോയ് പുറത്താകാതെ 42 റൺസെടുത്തു.ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ ഗോള്‍ഡന്‍ ഡക്കായി നിരാശപ്പെടുത്തിയ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത കേരളം 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 158 റൺസാ ആണ് എടുത്തത്. ടോസ് നഷ്ടമായി ബാറ്റിങ്ങിനെത്തിയ കേരളത്തിന് മികച്ച തുടക്കം ലഭിച്ചില്ല.സൽമാൻ നിസാറും അബ്ദുൾ ബാസിത്തും ചേർന്നാണ് കേരളത്തിന് മാന്യമായ ടോട്ടൽ നൽകിയത്.

ഇരുവരും ചേർന്ന് 72 പന്തിൽ 101 റൺസെടുത്താണ് കേരളത്തെ 44/5 എന്ന അപകടാവസ്ഥയിൽ നിന്ന് കരകയറ്റിയത്.സല്‍മാന്‍ നിസാറും(44 പന്തില്‍ 57*), അബ്ദുള്‍ ബാസിതും 42 പന്തില്‍ 54 റൺസ് നേടി.ഓപ്പണർമാരായ രോഹൻ കുന്നുമ്മൽ (ഒമ്പത്), വരുൺ നായനാർ (ഏഴ്) എന്നിവർ തുടക്കത്തിലേ പുറത്തായി.മൃൺമോയ് ദത്ത ആദ്യ പന്തിൽ ക്യാപ്റ്റൻ സഞ്ജു സാംസണെ പുറത്താക്കി.വിഷ്ണു വിനോദ് 16 റൺസെടുത്തു. ശ്രേയസ് ഗോപാലിന് അക്കൗണ്ട് തുറക്കാനായില്ല.

സ്കോറുകൾ: കേരളം 20 ഓവറിൽ 158/6 (സൽമാൻ നിസാർ 57 നോട്ടൗട്ട്, അബ്ദുൾ ബാസിത്ത് 54; ആകാശ് സെൻഗുപ്ത 3/29, മൃൺമോയ് ദത്ത 2/41).അസം 17.1 ഓവറിൽ 162/4 (സുമിത് ഘഡിഗാവോങ്കർ 75, സിബ്‌ശങ്കർ റോയ് പുറത്താകാതെ 42; സിജോമോൻ ജോസഫ് 2/17).

Rate this post