സിഡ്‌നി ടെസ്റ്റിലെ മിന്നുന്ന ജയത്തോടെ ബോർഡർ – ഗാവസ്‌കർ പരമ്പര സ്വന്തമാക്കി ഓസ്ട്രേലിയ | India | Australia
സിഡ്‌നി ടെസ്റ്റിൽ 6 വിക്കറ്റിന്റെ മിന്നുന്ന ജയത്തോടെ ബോർഡർ – ഗാവസ്‌കർ പരമ്പര സ്വന്തമാക്കി ഓസ്ട്രേലിയ. 162 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഓസ്ട്രേലിയ വിക്കറ്റ് നഷ്ടത്തിൽ ലക്‌ഷ്യം മറികടന്നു. അഞ്ചാം വിക്കറ്റിലെ ബ്യൂ വെബ്‌സറ്റർ ട്രാവിസ് ഹെഡ് കൂട്ടുകെട്ടാണ് ഓസ്‌ട്രേലിയക്ക് അനായാസം ജയം നേടിക്കൊടുത്തത്. ട്രാവിസ് ഹെഡ് 34 റൺസും ബ്യൂ വെബ്‌സറ്റർ 39 റൺസും നേടി പുറത്താവാതെ നിന്നു.സാം കോണ്‍സ്റ്റാസ്(22), മാര്‍നസ് ലാബുഷെയ്ൻ(6) സ്റ്റീവ് സ്മിത്ത് (4 ) ഉസ്മാൻ ക്വാജ (41 ) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത് . ഇന്ത്യക്കായി കൃഷ്‌ണ മൂന്നു വിക്കറ്റുകൾ വീഴ്ത്തി. ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്സ് 157 ൽ അവസാനിചിരുന്നു.
നേരത്തെ 143-6 എന്ന സ്കോറില്‍ രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് മൂന്നാം ദിനത്തിലെ മൂന്നാം ഓവറില്‍ തന്നെ രവീന്ദ്ര ജഡേജയെ നഷ്ടമായി. 45 പന്തില്‍ 13 റണ്‍സെടുത്ത ജഡേജ കമ്മിന്‍സിന്റെ ഓവറില്‍ അല്കസ് ക്യാരിക്ക് ക്യാച്ച് നല്‍കി പുറത്തായി.പിന്നീട് 10 റണ്‍സെടുക്കുന്നതിനിടെയാണ് ശേഷിക്കുന്ന വിക്കറ്റുകളും വീണു.12 റൺസ് നേടിയ വാഷിംഗ്ടണ്‍ സുന്ദറെ കമ്മീൻ പുറത്താക്കി.മുഹമ്മദ് സിറാജിനെയും ക്യാപ്റ്റന്‍ ജസ്പ്രീത് ബുമ്രെയെയുമ ബൗള്‍ഡാക്കിയ സ്കോട് ബോളണ്ട് മത്സരത്തില്‍ ആറ് വിക്കറ്റ് നേട്ടം സ്വന്തമാക്കിയതോടെ ഇന്ത്യൻ ഇന്നിംഗ്സ് 157 ൽ അവസാനിച്ചു. ബോലാൻഡ് 45 റൺസ് വഴങ്ങി 6 വിക്കറ്റുകൾ സ്വന്തമാക്കി.
4 റൺസിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡുമായി ബാറ്റിങിങ്ങിറങ്ങിയ ഇന്ത്യക്ക് മികച്ച തുടക്കമാണ് ഓപ്പണർമാർ നൽകിയത്. ഇരുവരും വേഗത്തിൽ റൺസ് സ്കോർ ചെയ്തു. എന്നാൽ എട്ടാം ഓവറിൽ സ്കോർ 42 ആയപ്പോൾ ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടമായി.13 റൺസ് നേടിയ രാഹുലിനെ ബോലാൻഡ് ക്ലീൻ ബൗൾഡ് ചെയ്തു. പിന്നാലെ 22 റൺസ് നേടിയ ജയ്‌സ്വാളിനെയും ബോലാൻഡ് ക്ലീൻ ബൗൾഡ് ചെയ്തു. സ്കോർ 59 ആയപ്പോൾ ഇന്ത്യക്ക് മൂന്നാം വിക്കറ്റ് നഷ്ടമായി. 6 റൺസ് നേടിയ കോലിയെ ബോലാൻഡ് സ്മിത്തിന്റെ കൈകളിലെത്തിച്ചു.
GAME ON! 🔥#MohammedSiraj picks up a timely wicket of #UsmanKhawaja against the run of play! 💪#AUSvINDOnStar 👉 5th Test, Day 3 | LIVE NOW! | #ToughestRivalry #BorderGavaskarTrophy pic.twitter.com/Y0HloMzgeH
— Star Sports (@StarSportsIndia) January 5, 2025
സ്കോർ 78 ആയപ്പോൾ ഗില്ലിനെ ഇന്ത്യക്ക് നഷ്ടമായി. 13 റൺസ് നേടിയ താരത്തെ അരങ്ങേറ്റക്കാരൻ ബ്യൂ വെബ്‌സറ്റർ മടക്കി അയച്ചു. ഒരറ്റത്തു കൂറ്റനടികളുമായി നിന്ന പന്ത് ഇടിയാൻ സ്കോർ 100 കടത്തി. വേഗത്തിൽ റൺ സ്കോർ ചെയ്ത പന്ത് 29 പന്തിൽ മിച്ചൽ സ്റ്റാർക്കിനെ സിക്സടിച്ച് അർദ്ധ സെഞ്ച്വറി പൂർത്തിയാക്കി. താരത്തിന്റെ പതിനഞ്ചാം ടെസ്റ്റ് ഫിഫ്‌റ്റിയാണിത്. സ്കോർ 125 ആയപ്പോൾ 61 റൺസ് നേടിയ പന്തിനെ കമ്മിൻസ് പുറത്താക്കി. സ്കോർ 129 ആയപ്പോൾ ആറാം വികതക്കും ഇന്ത്യക്ക് നഷ്ടമായി. 5 റൺസ് നേടിയ നിതീഷ് റെഡ്ഢിയെ ബൊലാൻഡ് പുറത്താക്കി.