ഇന്ത്യൻ പേസർമാർ ആഞ്ഞടിച്ചു ; സിഡ്‌നിയിൽ ഓസ്‌ട്രേലിയക്ക് ബാറ്റിംഗ് തകർച്ച , ആറു വിക്കറ്റ് നഷ്ടം | India | Australia

സിഡ്‌നി ടെസ്റ്റില്‍ ഓസ്‌ട്രേലിയക്ക് ബാറ്റിംഗ് തകര്‍ച്ച. ഒരു വിക്കറ്റ് നഷ്ടത്തിൽ 9 എന്ന നിലയിൽ രണ്ടാം ആരംഭിച്ച ഓസ്‌ട്രേലിയക്ക് സ്കോർ ബോർഡിൽ 15 റൺസ് ആയപ്പോൾ രണ്ടാം വിക്കറ്റ് നഷ്ടമായി.2 റൺസ് മാത്രം നേടിയ മര്‍നസ് ലബുഷാനെയെ ജസ്പ്രീത് ബുംറ പുറത്താക്കി. സ്കോർ 35 ആയപ്പോൾ 23 റൺസ് നേടിയ യുവ ഓപ്പണർ സാം കോണ്‍സ്റ്റാസിനെ മുഹമ്മദ് സിറാജ് പുറത്താക്കി.അതേ ഓവറില്‍ 4 റൺസ് നേടിയ ട്രാവിസ് ഹെഡിനേയും സിറാജ് മടക്കി.

അഞ്ചാം വിക്കട്ടിൽ ഒത്തുചേർന്ന് അരങ്ങേറ്റക്കാരൻ ബ്യൂ വെബ്‌സറ്ററും സ്റ്റീവ് സ്മിത്തും ചേർന്ന് ഓസീസിന് പതിയെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു എന്നാൽ സ്കോർ 9 ആയപ്പോൾ 33 റൺസ് നേടിയ സ്മിത്തിനെ പ്രസീദ് കൃഷ്ണ മടക്കി അയച്ചു. 21 റൺസുമായി കളിച്ച അലക്സ് കാരിയെയും പ്രസീദ് കൃഷ്ണ പുറത്താക്കി ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഓസീസ് 6 വിക്കറ്റ് നഷ്ടത്തിൽ 137 റൺസ് എന്ന നിലയിലാണ്. 41 റൺസ് നേടിയ ബ്യൂ വെബ്‌സറ്റർ ക്രീസിലുണ്ട് . ഇന്നലത്തെ അവസാന പന്തിൽ ഓപ്പണർ ക്വജയുടെ വിക്കറ്റ് ഓസീസിന് നഷ്ടമായിരുന്നു.

ആദ്യ ഇന്നിങ്സിൽ ഇന്ത്യ 185 റണ്‍സിന് പുറത്തായിരുന്നു.നാല് വിക്കറ്റ് നേടിയ സ്കോട്ട് ബോളണ്ടാണ് ഇന്ത്യയെ തകർത്തത്. മിച്ചൽ സ്റ്റാർക്ക് മൂന്നും കമ്മിൻസ് രണ്ടും വിക്കറ്റ് വീഴ്ത്തി. 40 റൺസ് നേടിയ റിഷാബ് പന്താണ് ഇന്ത്യയുടെ ടോപ് സ്‌കോറർ. അവസാന വിക്കറ്റിൽ ബുംറ നേടിയ റൺസാണ് ഇന്ത്യയുടെ സ്കോർ 185 ലെത്തിച്ചത്.നാല് വിക്കറ്റ് നേടിയ സ്കോട്ട് ബോളണ്ടാണ് ഇന്ത്യയെ തകർത്തത്. മിച്ചൽ സ്റ്റാർക്ക് മൂന്നും കമ്മിൻസ് രണ്ടും വിക്കറ്റ് വീഴ്ത്തി. 40 റൺസ് നേടിയ റിഷാബ് പന്താണ് ഇന്ത്യയുടെ ടോപ് സ്‌കോറർ. അവസാന വിക്കറ്റിൽ ബുംറ നേടിയ റൺസാണ് ഇന്ത്യയുടെ സ്കോർ 185 ലെത്തിച്ചത്.

സ്കോർ 72 ആയപ്പോൾ ഇന്ത്യക്ക് നാലാം വിക്കറ്റ് നഷ്ടമായി. 17 റൺസ് നേടിയ കോലിയെ ബോളണ്ടിന്റെ പന്തിൽ സ്ലിപ്പിൽ വെബ്സ്റ്റര്‍ പിടിച്ചു പുറത്താക്കി. അഞ്ചാം വിക്കറ്റിൽ ഒത്തുചേർന്ന ജഡേജ – പന്ത് സഖ്യത്തിന് പല തവണ ലൈഫ് ലൈൻ ലഭിച്ചു. ഇരുവരും ചേർന്ന് ഇന്ത്യൻ സ്കോർ 100 കടത്തി.സ്കോർ 120 ആയപ്പോൾ ഇന്ത്യക്ക് രണ്ടു പ്രധാന വിക്കറ്റുകൾ നഷ്ടപ്പെട്ടു. 40 റൺസ് നേടിയ പന്തിനെ സ്കോട്ട് ബോളണ്ടിന്റെ പന്തിൽ നായകൻ പാറ്റ് കമ്മിൻസ് പിടിച്ചു പുറത്താക്കി. അടുത്ത പന്തിൽ നിതീഷ് റെഡ്ഢിയെയും ബോലാൻഡ് പുറത്താക്കി. സ്കോർ 134 ൽ വെച്ച്‌ 26 റൺസ് നേടിയ ജഡേജയെ മിച്ചൽ സ്റ്റാർക്ക് പുറത്താക്കി. 14 റൺസ് നേടിയ വാഷിംഗ്‌ടൺ സുന്ദറിനെ കമ്മിൻസ് പുറത്താക്കി. സ്കോർ 168 ആയപ്പോൾ ഒമ്പതാമനായി പ്രസീത കൃഷ്ണ പുറത്തായി.22 റൺസ് നേടിയ ബുംറ പുറത്തായതോടെ ഇന്ത്യൻ ഇന്നിംഗ്സ് അവസാനിച്ചു.

5/5 - (1 vote)