മൂന്നാം ഏകദിനത്തില്‍ ഇന്ത്യക്കെതിരെ കൂറ്റൻ സ്കോർ പടുത്തുയർത്തി ഓസ്ട്രേലിയ |IND vs AUS, 3rd ODI
മൂന്നാം ഏകദിനത്തിൽ ഇന്ത്യക്ക് മുന്നിൽ കൂറ്റൻ സ്കോർ പടുത്തുയർത്തി ഓസ്ട്രേലിയ. ഡേവിഡ് വാർണർ ,മിച്ചൽ മാർഷ്. സ്റ്റീവ് സ്മിത്ത്,മാർനസ് ലാബുഷാഗ്നെ എന്നിവരുടെ അർധസെഞ്ചുറികളുടെ പിൻബലത്തിൽ 50 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 352 റൺസ് ആണ് എടുത്തത്.
ഇന്ത്യക്കായി ബുംറ മൂന്നും കുൽദീപ് രണ്ടും വിക്കറ്റ് വീഴ്ത്തി. ആദ്യ ഓവർ മുതൽ വാർണർ -മാർഷ് സഖ്യം ഇന്ത്യൻ ബൗളർമാരെ കടന്നാക്രമിക്കുന്ന കാഴ്ചയാണ് കാണാൻ സാധിച്ചത്.34 പന്തുകളില്‍ നിന്ന് 56 റണ്‍സ് എടുത്ത ശേഷമാണ് വാര്‍ണര്‍ മടങ്ങിയത്. ആറ് തവണ സിക്‌സര്‍ പറത്തിയ വാര്‍ണര്‍ നാലുതവണ ബൗണ്ടറി പായിക്കുകയും ചെയ്തു. തകര്‍ത്തടിച്ച വാര്‍ണറെ പ്രസിദ്ധ് കൃഷ്ണയാണ് പുറത്താക്കിയത്. മിച്ചല്‍ മാര്‍ഷ് തകര്‍പ്പന്‍ അടിതുടങ്ങിയതോടെയാണ് ഓസ്‌ട്രേലിയന്‍ സ്‌കോര്‍ കുതിച്ചുയര്‍ന്നത്.
84 പന്തുകളില്‍ നിന്ന് 96 റണ്‍സ് നേടിയ മാര്‍ഷ് സെഞ്ച്വറിക്കടുത്തെത്തി നില്‍ക്കെയാണ് പുറത്തായത്. കുല്‍ദീപ് യാദവിനാണ് വിക്കറ്റ്. 13 ബൗണ്ടറിയും മൂന്നു സിക്‌സും അടങ്ങുന്നതെയിരുന്നു മാർഷിന്റെ ഇന്നിംഗ്സ്. 61 പന്തിൽ നിന്നും 71 റൺസെടുത്ത സ്മിത്തിനെ സ്കോർ 242 ൽ നിൽക്കുമ്പോൾ സിറാജ് പുറത്താക്കി.
Jasprit Bumrah and Kuldeep Yadav shared five wickets between them in the third ODI against Australia. pic.twitter.com/YXbTdleX8F
— CricTracker (@Cricketracker) September 27, 2023
11 റൺസെടുത്ത ആൾക്ക് കാരിയെയും 5 റൺസെടുത്ത മാക്സ്വെല്ലിനെയും ബുംറ പുറത്താക്കിയതോടെ ഓസ്ട്രേലിയ 281 / 5 എന്ന നിലയിലായി.മാര്‍നസ് ലാബുഷെയ്ന്‍(58 പന്തില്‍ 72) റൺസ് നേടി.43-ാം ഓവറില്‍ 300 കടന്ന ഓസീസ് അവസാന ഓവറുകളില്‍ തകര്‍ത്തടിക്കാനായില്ല. അവസാന ഏഴോവറില്‍ 50 റണ്‍സ് മാത്രമാണ് നേടാനായത്.