മിന്നുന്ന സെഞ്ചുറിയുമായി ട്രാവിസ് ഹെഡ്, അഡ്‌ലെയ്ഡ് ടെസ്റ്റിൽ 152 റൺസിന്റെ ലീഡുമായി ഓസ്ട്രേലിയ | India | Australia

അഡ്‌ലെയ്ഡ് ടെസ്റ്റിൽ 152 റൺസിന്റെ ലീഡുമായി ഓസ്ട്രേലിയ .ഒരു വിക്കറ്റ് നഷ്ടത്തില്‍ 86 റണ്‍സെന്ന നിലയില്‍ ബാറ്റിങ് പുനരാരംഭിച്ച ഓസീസ് 8 വിക്കറ്റ് നഷ്ടത്തിൽ 332 റൺസ് എന്ന നിലയിലാണ് . സെഞ്ച്വറി നേടിയ ട്രാവിസ് ഹെഡിന്റെ മിന്നുന്ന പ്രകടനമാണ് ഓസീസിന് മികച്ച സ്കോർ നേടിക്കൊടുത്തത്.141 പന്തിൽ നിന്നും 17 ബൗണ്ടറിയും 4 സിക്‌സും അടക്കം 140 റൺസാണ് ഹെഡ് നേടിയത്. മാർനസ് ലാബുഷാഗ്നെ 64 റൺസ് നേടി ഹെഡിന് മികച്ച പിന്തുണ നൽകി.ഇന്ത്യക്ക് വേണ്ടി ജസ്പ്രീത് ബുംറ 4 വിക്കറ്റ് നടി. ടോസ് നേടി ബാറ്റിങിനു ഇറങ്ങിയ ഇന്ത്യ 180 റണ്‍സിന് എല്ലാവരും പുറത്തായിരുന്നു.

രണ്ടാം ദിനമായ ഇന്ന് ഒരു വിക്കറ്റ് നഷ്ടത്തില്‍ 86 റണ്‍സെന്ന നിലയില്‍ ബാറ്റിങ് പുനരാരംഭിച്ച ഓസീസിന് സ്‌കോര്‍ 91ല്‍ നില്‍ക്കെ നതാന്‍ മക്‌സ്വീനിയെ നഷ്ടമായി. 39 റൺസ് നേടിയ ഓപ്പണറെ ബുമ്രയുടെ പന്തിൽ വിക്കറ്റ് കീപ്പർ റിഷബ് പന്ത് പിടിച്ചു പുറത്താക്കി. 103ല്‍ സ്റ്റീവ് സ്മിത്തിനെയും ഓസ്‌ട്രേലിയക്ക് നഷ്ടമായി. 2 റൺസ് നേടിയ സ്മിത്തിനെ ബുമ്രയുടെ പന്തിൽ വിക്കറ്റ് കീപ്പർ റിഷബ് പന്ത് പിടിച്ചു പുറത്താക്കി. നാലാം വിക്കറ്റിൽ മാർനസ് ലാബുഷാഗ്നെക്കൊപ്പം ഒത്തുചേർന്ന ട്രാവിസ് ഹെഡ് മികച്ച രീതിയിൽ ബാറ്റ് ചെയ്യുകയും ഓസ്ട്രലിയയെ മികച്ച രീതിയിൽ മുന്നോട്ട് കൊണ്ട് പോവുകയും ചെയ്തു.

സ്കോർ 142 ലെത്തിയപ്പോൾ മാർനസ് ലാബുഷാഗ്നെ ഫിഫ്റ്റി പൂർത്തിയാക്കി. ഓസീസ് സ്കോർ 150 കടന്നതോടെ ഇരുവരും തമ്മിലുള്ള കൂട്ടുകെട്ട് 50 കടക്കുകയും ചെയ്തു. സ്കോർ 168 ആയപ്പോൾ ഓസീസിന് മാർനസ് ലാബുഷാഗ്നെയെ നഷ്ടപ്പെട്ടു. 64 റൺസ് നേടിയ താരത്തെ നിതീഷ് കുമാർ റെഡ്‌ഡി പുറത്താക്കി. സിറാജിനെ ബൗണ്ടറി അടിച്ച് ഹെഡ് ഓസ്‌ട്രേലിയയെ ലീഡിലേക്ക് നയിച്ചു. സ്കോർ 191 ലെത്തിയപ്പോൾ ട്രാവിസ് ഹെഡ് ഫിഫ്റ്റി പൂർത്തിയാക്കി.

രണ്ടാം സീസണിന്റെ തുടക്കകത്തിൽ തന്നെ ഓസീസ് സ്കോർ 200 കടന്നു. സ്കോർ 208 ആയപ്പോൾ ഓസ്ട്രലിയയ്ക്ക് അഞ്ചാം വിക്കറ്റ് നഷ്ടമായി.9 റൺസ് നേടിയ മാർഷിനെ അശ്വിൻ പുറത്താക്കി. ഓസീസ് സ്കോർ 250 കടന്നതിന് പിന്നാലെ ട്രാവിസ് ഹെഡ് സെഞ്ച്വറി പൂർത്തിയാക്കി. 111 പന്തിൽ നിന്നാണ് ഹെഡ് സെഞ്ച്വറി പൂർത്തിയാക്കി. സ്കോർ 282 ലെത്തിയപ്പോൾ ഓസീസിന് ആറാം വിക്കറ്റ് നഷ്ടമായി.15 റൺസ് നേടിയ അലക്സ് കാരിയെ സിറാജ് പുറത്താക്കി.സ്കോർ 310 ആയപ്പോൾ അപകടകാരിയായ ഹെഡിനെയും സിറാജ് മടക്കി. 141 പന്തിൽ നിന്നും 17 ബൗണ്ടറിയും 4 സിക്‌സും അടക്കം 140 റൺസാണ് ഹെഡ് നേടിയത്. പിന്നാലെ 12 റൺസ് നേടിയ കമ്മിൻസിനെ ബുംറ പുറത്താക്കി. ഓസ്‌ട്രേലിയയുടെ ലീഡ് 150 കടക്കുകയും ചെയ്തു.

Rate this post