‘വാലറ്റം പിടിച്ചു നിന്നു’ : മെൽബൺ ടെസ്റ്റിൽ 333 റൺസ് ലീഡുമായി ഓസ്ട്രേലിയ | India | Australia
മെൽബൺ ടെസ്റ്റിൽ 333 റൺസ് ലീഡുമായി ഓസ്ട്രേലിയ . രണ്ടാം ഇന്നിങ്സിൽ നാലാം ദിനം കളി അവസാനിക്കുമ്പോൾ ഓസ്ട്രേലിയ 9 വിക്കറ്റു നഷ്ടത്തിൽ 228 റൺസ് നേടിയിട്ടുണ്ട് . ൪൧ റൺസുമായി ലിയോണും 10 റൺസുമായി ബോളണ്ടുമാണ് ക്രീസിൽ.ഇന്ത്യക്കായി ബുംറ 4 വിക്കറ്റും സിറാജ് മൂന്നും വിക്കറ്റുകൾ വീഴ്ത്തി. 70 റൺസ് നേടിയ മാർനസ് ലാബുഷാഗ്നെയാണ് ഓസീസിന്റെ ടോപ് സ്‌കോറർ. ക്യാപ്റ്റൻ കമ്മിൻസ് 41 റൺസ് നേടി.
മെൽബൺ ടെസ്റ്റിന്റെ നാലാം ദിനത്തിൽ രണ്ടാം ഇന്നിങ്സിൽ ബാറ്റിംഗ് ആരംഭിച്ച ഓസ്‌ട്രേലിയക്ക് തുടക്കത്തിലേ വിക്കറ്റുകൾ നഷ്ടമായി. വലിയ ലീഡിലേക്ക് കുതിക്കാം എന്ന പ്രതീക്ഷയിൽ ഇറങ്ങിയ ഓസ്‌ട്രേലിയക്ക് ബുമ്രയും സിറാജ് ചേർന്ന് തടയിട്ടു.ആദ്യ ഇന്നിംഗ്സിൽ ആറ് ഫോറും രണ്ട് സിക്സുകളുമടക്കം 65 പന്തിൽ 60 റൺസെടുത്ത് ഓസ്ട്രേലിയയ്ക്ക് തകർപ്പൻ തുടക്കം നൽകിയ കോൺസ്റ്റാസിന് ഇത്തവണ വെറും എട്ട് റൺസ് മാത്രമാണ് നേടാനായത്. യുവ ഓപ്പണറെ ബുംറ ക്ലീൻ ബൗൾഡ് ആക്കി.
65 പന്തിൽ രണ്ട് ഫോറുകൾ ഉൾപ്പെടെ 21 റൺസെടുത്ത ഖ്വാജയെ മുഹമ്മദ് സിറാജ് ക്ലീൻ ബൗൾഡാക്കി. ലഞ്ചിന് ശേഷം 13 റൺസ് നേടിയ സ്മിത്തിനെ സിറാജ് മടക്കിയപ്പോൾ ഒരു റൺസ് നേടിയ ഹെഡിനെ ബുംറ പുറത്താക്കി. പിന്നാലെ മിച്ചൽ മാർഷിനെ ബുംറ പൂജ്യത്തിന് പുറത്താക്കി. സ്കോർ 91 ആയപ്പോൾ 2 റൺസ് നേടിയ അലക്സ് കാരിയെ ബുംറ ക്ലീൻ ബൗൾഡ് ചെയ്തു. ഓസ്‌ട്രേലിയൻ ലീഡ് 200 കടന്നതിനു പിന്നാലെ രണ്ടാം ഇന്നിങ്സിൽ അവർ 100 ലെത്തുകയും ചെയ്തു.
നായകൻ കമ്മിൻസിനെ കൂട്ടുപിടിച്ച് മാർനസ് ലാബുഷാഗ്നെ ഫിഫ്റ്റി പൂർത്തിയാക്കി. എന്നാൽ സ്കോർ 148 ലെത്തിയപ്പോൾ ഓസീസിന് ഏഴാം വിക്കറ്റ് നഷ്ടമായി. 70 റൺസ് നേടിയ മാർനസ് ലാബുഷാഗ്നെയെ സിറാജ് പുറത്താക്കി.5 റൺസ് നേടിയ സ്റ്റാർക്കിനെ നിതീഷ് റെഡ്ഢി റൺ ഔട്ടാക്കി. വാലറ്റത് പൊരുതിയ 41 റൺസ് നേടിയ കമ്മിൻസിനെ ജഡേജ മടക്കി അയച്ചു. ലിയോണും ബോളണ്ടും പിടിച്ചു നിന്നതോടെ ഓസീസ് ലീഡ് 300 കടന്നു. വാലറ്റത്തെ പുറത്താക്കൻ ഇന്ത്യ പാടുപെട്ടതോടെ ഓസ്‌ട്രേലിയൻ സ്കോർ 200 കടന്നു.
Jasprit Bumrah's spell from hell 🔥
— ESPNcricinfo (@ESPNcricinfo) December 29, 2024
🔗 https://t.co/ycgxNhumqw | #AUSvIND pic.twitter.com/P1cA8vooe4
ഒമ്പതിന് 358 എന്ന നിലയിലാണ് ഇന്ത്യ നാലാം ദിനം ക്രീസിലെത്തിയത്. അധികനേരം റെഡ്ഡിക്ക് ക്രീസില്‍ തുടരാനായില്ല. വ്യക്തിഗത സ്‌കോറിനോട് ഒമ്പത് റണ്‍സ് കൂടി കൂട്ടിചേര്‍ത്ത് നിതീഷ് മടങ്ങി. മുഹമ്മദ് സിറാജ് (4) പുറത്താവാതെ നിന്നു.ഒന്നാം ഇന്നിംഗ്സിൽ ഇന്ത്യ 369 റൺസിൽ എല്ലാവരും പുറത്തായി. നിതീഷ് കുമാർ റെഡ്ഡി 189 പന്തിൽ 11 ഫോറും ഒരു സിക്സും സഹിതം 114 റൺസെടുത്തു. ഓസ്ട്രേലിയയ്ക്കായി പാറ്റ് കമ്മിൻസ്, സ്കോട് ബോളണ്ട്, നഥാൻ ലിയോൺ എന്നിവർ മൂന്ന് വീതം വിക്കറ്റുകൾ സ്വന്തമാക്കി. നിതീഷ് റെഡ്ഢിയെ ലിയോൺ പുറത്താക്കി.
എട്ടാമനായി ക്രീസിലെത്തിയ നിതീഷ് കുമാറും ഒമ്പതാമനായി ക്രീസിലെത്തിയ വാഷിംഗ്ടണ്‍ സുന്ദറും മുന്‍നിര ബാറ്റര്‍മാരെ നാണിപ്പിക്കുന്ന രീതിയില്‍ ബാറ്റ് വീശിയതോടെയാണ് ഇന്ത്യ മത്സരത്തിലേക്ക് തിരിച്ചുവനനത്. 127 റണ്‍സാണ് എട്ടാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് അടിച്ചെടുത്തത്. പിന്നാല ജസ്പ്രീത് ബുമ്ര കൂടി വീണതോടെ അര്‍ഹിച്ച സെഞ്ചുറി നഷ്ടമാകുമെന്ന് തോന്നിച്ചെങ്കിലും മുഹമ്മദ് സിറാജിനെ കൂട്ടുപിടിച്ച് നിതീഷ് സെഞ്ചുറി തികച്ചു. സ്‌കോട് ബോളണ്ടിനെ സ്‌ട്രൈറ്റ് ബൗണ്ടറി കടത്തിയാണ് നിതീഷ് തന്റെ ആദ്യ ടെസ്റ്റ് സെഞ്ചുറി തികച്ചത്.