ബോക്സിങ് ഡേ ടെസ്റ്റിൽ ഓസ്‌ട്രേലിയ മികച്ച നിലയിൽ , നാല് താരങ്ങൾക്ക് അർധസെഞ്ചുറി | India | Australia

മെൽബൺ ടെസ്റ്റിന്റെ ഒന്നാം ദിനം കളി അവസാനിക്കിമ്പോൾ ഓസ്ട്രേലിയ മികച്ച നിലയിൽ .6 വിക്കറ്റ് നഷ്ടത്തിൽ 311 റൺസ് എന്ന നിലയിലാണ് ആസ്‌ട്രേലിയ .68 റൺസുമായി സ്മിത്തും 6 റൺസുമായി കമ്മിൻസുമാണ് ക്രീസിൽ. ഇന്ത്യക്ക് വേണ്ടി ബുംറ മൂന്നു വിക്കറ്റുകൾ വീഴ്ത്തി.അരങ്ങേറ്റക്കാരൻ സാം കോൺസ്റ്റാസിൻ്റെ ആക്രമണാത്മക ബാറ്റിംഗിൽ ആതിഥേയ ടീമിന് തകർപ്പൻ തുടക്കമാണ് ലഭിച്ചത്. ഉസ്മാൻ ഖവാജ, മർനസ് ലബുഷാഗ്‌നെ എന്നിവരും അർധസെഞ്ചുറി നേടി ഇന്ത്യയെ സമ്മർദ്ദത്തിലാക്കി.സാം കോൺസ്റ്റാസ് 65 പന്തിൽ 60 റൺസ്‌ നേടിയപ്പോൾ ഉസ്മാൻ ഖവാജ 121 പന്തി 57 റൺസ്‌ നേടി. ലാബുഷെയ്ൻ 72 റൺസ്‌ നേടി.

ബോക്സിങ് ഡേ ടെസ്റ്റിൽ ഓസ്‌ട്രേലിയക്ക് മികച്ച തുടക്കമാണ് ലഭിച്ചത്.ബോര്‍ഡര്‍-ഗാവസ്‌കർ ട്രോഫിയിലെ നാലാം ടെസ്റ്റിൽ ടോസ് നേടിയ ഓസ്ട്രേലിയ ബാറ്റിംഗ് ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. അരങ്ങേറ്റക്കാരനായ പത്തൊമ്പതുകാരനായ ഓപ്പണർ സാം കോൺസ്റ്റാസം ഉസ്മാൻ ക്വജയും ചേർന്ന് ഇന്ത്യൻ ബൗളർമാരെ അനായാസം നേരിട്ടു. കോൺസ്റ്റസ് ഏകദിന ശൈലിയിലാണ് ബാറ്റ് വീശിയത്. 20 ആം ഓവറിൽ സ്കോർ 89 ആയപ്പോൾ ഓസ്‌ട്രേലിയക്ക് ആദ്യ വിക്കറ്റ് നഷ്ടമായി 65 പന്തിൽ നിന്നും 60 റൺസ് നേടിയ കോൺസ്റ്റാസിനി ജഡേജ പുറത്താക്കി.മുതിര്‍ന്ന താരം ഉസ്മാന്‍ ഖവാജയുമായി ചേര്‍ന്നു ഓപ്പണിങില്‍ 89 റണ്‍സ് ചേര്‍ത്താണ് കോണ്‍സ്റ്റാസ് മടങ്ങിയത്.

ലഞ്ചിന്‌ പിരിയുമ്പോൾ ഓസ്ട്രേലിയ ഒരു വിക്കറ്റ് നഷ്ടത്തിൽ 112 എന്ന നിലയിലായിരുന്നു .ഉസ്മാൻ ഖാവജ 38 റൺസെടുത്തും ലബുഷെയ്ൻ 12 റൺസെടുത്തും ക്രീസിലുണ്ടായിരുന്നു.പിന്നാലെയാണ് ഖവാജയുടെ അര്‍ധ സെഞ്ച്വറി പൂർത്തിയാക്കിയത് . താരം 57 റണ്‍സില്‍ നില്‍ക്കെ ജസ്പ്രിത് ബുംറയ്ക്ക് വിക്കറ്റ് നല്‍കി മടങ്ങി.പരമ്പരയിലെ ആറ് ഇന്നിംഗ്‌സുകളിൽ അഞ്ചാം തവണയാണ് ബുംറ ഖവാജയെ ​​ഈ പരമ്പരയിൽ പുറത്താക്കുന്നത്. 87 പന്തുകളാണ് ഖവാജയ്‌ക്കെതിരെ ബുംമ്ര ഈ പരമ്പരയിൽ എറിഞ്ഞത്. 24 റൺസ് മാത്രം വഴങ്ങി അഞ്ച് തവണ ഖവാജയെ വീഴ്ത്തി.

നാലാം വിക്കറ്റിൽ സ്മിത്ത് ലബുഷെയ്ൻ കൂട്ടുകെട്ട് മിക്ചഖ രീതിയിൽ മുന്നേറി. സ്കോർ 237 ആയപ്പോൾ 145 പന്തിൽ നിന്നും 72 റൺസ് നേടിയ ലബുഷെയ്‌നിനെ വാഷിംഗ്‌ടൺ സുന്ദർ പുറത്താക്കി.ഇന്ത്യയുടെ സ്ഥിരം തലവേദനയായ ട്രാവിസ് ഹെഡിനെ ബുംമ്ര പൂജ്യത്തിന് പുറത്താക്കിയതോടെ ഇന്ത്യ കളിയിലേക്ക് തിരിച്ചുവന്നു. സ്കോർ 246 ആയപ്പോൾ മിച്ചൽ മാർഷിനെയും ബുംറ മടക്കി അയച്ചു. എന്നാൽ സ്മിത്തും അലക്സ് കാരിയും ചേർന്ന് ഓസീസിന്റെ സ്കോർ 300 ലെത്തിച്ചു. പിന്നാലെ അലക്സ് കാരിയെ ആകാശ് ദീപ് പുറത്താക്കി.

Rate this post