‘ക്യാപ്റ്റൻ സ്ഥാനം ഉപേക്ഷിച്ച് ബാറ്റിങ്ങിൽ ശ്രദ്ധിക്കു’ : ലോകകപ്പിലെ രണ്ടാം മത്സരത്തിലും ബാറ്റിങ്ങിൽ പരാജയപെട്ട് ബാബർ അസം|Babar Azam

പാക്കിസ്ഥാൻ നായകൻ ബാബർ അസമിന് വേൾഡ് കപ്പിൽ തുടർച്ചയായ രണ്ടാം തവണയും ബാറ്റിൽ പ്രകടനം നടത്താനായില്ല. ശ്രീലങ്കക്കെതിരെ 345 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ബാബർ നാലാം ഓവറിൽ ബാറ്റ് ചെയ്യാനെത്തി. 15 പന്തിൽ നിന്നും ഒരു ഫോറടക്കം 10 റൺസെടുത്ത ബാബർ പുറത്തായി.

നെതർലൻഡ്സിനെതിരായ പാകിസ്ഥാന്റെ ആദ്യ മത്സരത്തിൽ ബാബർ വെറും 5 റൺസ് മാത്രമാണ് നേടിയത്. സമ്മര്ദമുള്ള സമയത്തും ചെസ് ചെയ്യുന്ന സമയത്തും മികച്ച റെക്കോർഡുള്ള കോഹ്‌ലിയിൽ നിന്ന് വ്യത്യസ്തമായി, ഏറ്റവും പ്രധാനപ്പെട്ട സമയത്ത് മുന്നേറാൻ ബാബർ അസമിന് കഴിയില്ലെന്ന് ആരാധകരും വിശകലന വിദഗ്ധരും ഒരുപോലെ കുറ്റപ്പെടുത്തി.നിലവിലെ തലമുറയിലെ ഏറ്റവും മികച്ച പ്രതിഭകളിൽ ഒരാളായി കണക്കാക്കപ്പെടുന്നുണ്ടെങ്കിലും പ്രധാന മത്സരങ്ങളിൽ താരത്തിന് മികവ് പുലർത്താൻ സാധിക്കാറില്ല.

വലിയ വേദികളിൽ തന്റെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാൻ ബാബർ സ്ഥിരമായി പരാജയപെടുന്നത് ഒരിക്കലും വിരാക് കോഹ്‌ലിയുടെ നിലവാരത്തിലേക്ക് എത്തില്ല എന്നതിന്റെ സൂചകമായാണ് കാണുന്നത്.ഹൈദരാബാദ് രാജീവ് ഗാന്ധി ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടന്ന ലോകകപ്പ് പോരാട്ടത്തിൽ പാക്കിസ്ഥാനെതിരെ കുസൽ മെൻഡിസിന്റെയും സദീര സമരവിക്രമയുടെയും സെഞ്ചുറികൾ ശ്രീലങ്കയെ 344/9 എന്ന കിടിലൻ സ്‌കോറിലേക്ക് നയിച്ചു .മെൻഡിസും നിസ്സാങ്കയും ചേർന്ന് ശ്രീലങ്കയുടെ രണ്ടാം വിക്കറ്റിൽ 102 റൺസ് കൂട്ടിച്ചേർത്ത ഉജ്ജ്വലമായ കൂട്ടുകെട്ട് പടുത്തുയർത്തി.

51 റൺസ് നേടിയ നിസാങ്കയാണ് ആദ്യം പുറത്തായത്,മറുവശത്ത് തന്റെ ആക്രമണം തുടരുന്ന മെൻഡിസ് വെറും 65 പന്തിൽ തന്റെ മൂന്നാം ഏകദിന സെഞ്ചുറിയിലെത്തി. 77 പന്തിൽ 122 റൺസ് നേടിയ താരത്തെ ഹസൻ അലി വീഴ്ത്തി.മത്സരത്തിനിടെ പാകിസ്ഥാൻ ഓപ്പണിംഗ് ബാറ്റ്‌സ്മാൻ ഇമാം ഉൾ ഹഖ് 3000 ഏകദിന റൺസ് തികച്ചു.67 ഇന്നിംഗ്‌സുകളിൽ നിന്നാണ് ഇമാം ഈ നാഴികക്കല്ല് കടന്നത്, അദ്ദേഹത്തിന്റെ ക്യാപ്റ്റൻ ബാബർ അസമിന്റെ 68 ഇന്നിംഗ്സ് റെക്കോർഡ് തകർക്കുകയും ചെയ്തു.ഹാഷിം അംലയ്ക്ക് (57) ശേഷം ഏറ്റവും വേഗത്തിൽ 3000 റൺസ് തികയ്ക്കുന്ന രണ്ടാമത്തെ ബാറ്ററാണ് അദ്ദേഹം.

3.8/5 - (5 votes)