‘ബാലൺ ഡി ഓർ 2023’: ലയണൽ മെസ്സിയും എർലിംഗ് ഹാലൻഡും കൈലിയൻ എംബാപ്പെയും നോമിനികളുടെ പട്ടികയിൽ |Lionel Messi

ബാലൺ ഡി ഓർ 2023 നുള്ള 30 അംഗ നോമിനേഷൻ ലിസ്റ്റ് പ്രഖ്യാപിചിരിക്കുകയാണ്. 2022 ലെ ലോകകപ്പ് വിജയത്തിലേക്ക് അർജന്റീനയെ നയിച്ച ലയണൽ മെസ്സിയും കഴിഞ്ഞ സീസണിൽ മാഞ്ചസ്റ്റർ സിറ്റിക്കൊപ്പം ട്രിബിൾ നേടിയ എർലിംഗ് ഹാലൻഡും 2022 ലെ വിന്നറായ കരിം ബെൻസെമയുമെല്ലാം നോമിനികളിൽ ഉൾപ്പെട്ടു. എന്നാൽ അഞ്ച് തവണ പുരസ്‌കാരം നേടിയ പോർച്ചുഗലിന്റെ ക്രിസ്റ്റ്യാനോ റൊണാൾഡോയെ 20 വർഷത്തിനിടെ ആദ്യമായി നാമനിർദ്ദേശം ചെയ്തില്ല.

2003ന് ശേഷം ആദ്യമായാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ബാലൺ ഡി ഓർ നോമിനേഷൻ നഷ്‌ടമാകുന്നത്. കഴിഞ്ഞ ബാലൻഡിയോർ ലിസ്റ്റിൽ ലയണൽ മെസ്സിക്ക് ഇടം നേടാൻ കഴിഞ്ഞിരുന്നില്ല, പിന്നീട് നാഷണൽ ടീമിന് വേണ്ടി തകർപ്പൻ പ്രകടനം കാഴ്ചവെച്ച് ഇപ്പോൾ ലിസ്റ്റിൽ ഒന്നാം സ്ഥാനത്താണ് ലയണൽ മെസ്സി. ഫ്രഞ്ച് താരം കിലിയൻ എംബാപ്പ, ബ്രസീൽ താരം വിനീഷ്യസ് ജൂനിയർ, റോഡ്രി,റൂബൻ ഡയാസ്, ജൂലിയൻ അൽവാരസ്, ആന്റോണിയോ ​​ഗ്രീസ്മാൻ, റോബർട്ട് ലെവന്‍ഡോവ്‌സ്‌കി തുടങ്ങിയവരും പട്ടികയിൽ ഉണ്ട്.കെവിൻ ഡി ബ്രൂയ്നെ,ലിവർപൂൾ താരം മുഹമ്മദ് സലാ, മാഞ്ചസ്റ്റർ യുണൈറ്റഡ് ​ഗോൾകീപ്പർ ആന്ദ്ര ഒനാന തുടങ്ങിയവരും പട്ടികയിൽ ഇടം പിടിച്ചു. ഹാരി കെയിൻ, ലൗട്ടൗരോ മാർട്ടിനസ്, ബെർണാഡോ സിൽവ, ജൂഡ് ബെല്ലിങ്ഹാം, ബുക്കായോ സാക്ക, ലൂക്കാ മോഡ്രിച്ച് എന്നിവരും ബാലൺ ഡി റിനായി മത്സരിക്കും.

ലോകകപ്പ് ചാമ്പ്യനായ അർജന്റീനയുടെ എമിലിയാനോ മാർട്ടിനെസ്, മാഞ്ചസ്റ്റർ സിറ്റി ട്രെബിൾ ജേതാവ് എഡേഴ്സൺ, ലാ ലിഗ ഗോൾഡൻ ഗ്ലോവ് മാർക്ക് ആന്ദ്രെ ടെർ സ്റ്റെഗൻ എന്നിവരോടൊപ്പം യാഷിൻ അവാർഡിന് (മികച്ച ഗോൾകീപ്പർ) നോമിനേറ്റ് ചെയ്യപ്പെട്ടു.ബാഴ്‌സലോണയിൽ നിന്നുള്ള ഗവി (2022 ജേതാവ്), പെഡ്രി (2021 ജേതാവ്) എന്നിവർ കോപ്പ അവാർഡിന് (മികച്ച അണ്ടർ 21 താരം) നോമിനേറ്റ് ചെയ്യപ്പെട്ടു. റയൽ മാഡ്രിഡിന്റെ ജൂഡ് ബെല്ലിംഗ്ഹാം, ബയേൺ മ്യൂണിക്കിന്റെ ജമാൽ മുസിയാല, മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ റാസ്മസ് ഹോജ്‌ലണ്ട് എന്നിവരും അവർക്കൊപ്പം ചേർന്നു.

കഴിഞ്ഞ രണ്ടു വർഷമായി വനിതാ വിഭാഗത്തിൽ പുരസ്‌കാരം നേടിയ ബാഴ്‌സലോണയുടെ അലക്‌സിയ പുട്ടെല്ലസിനെ നോമിനേറ്റ് ചെയ്‌തില്ല. ചെൽസിയുടെ സാം കെർ, മില്ലി ബ്രൈറ്റ് എന്നിവരും കഴിഞ്ഞ മാസം സ്‌പെയിനിനെ ലോകകപ്പ് വിജയിപ്പിക്കാൻ സഹായിച്ച ബാഴ്‌സലോണയുടെ ഐറ്റാന ബോൺമതിയും ഉൾപ്പെടെ 30 വനിതാ നോമിനേഷനുകളിൽ ഉൾപ്പെടുന്നു.സ്‌പെയിനിന്റെ ഐറ്റാന ബോൺമതി, ഗോൾഡൻ ബൂട്ട് ജേതാവ് ജപ്പാന്റെ ഹിനത മിയാസാവ, കൊളംബിയൻ സെൻസേഷൻ ലിൻഡ കെയ്‌സെഡോ എന്നിവർ വനിതാ ബാലൺ ഡി ഓർ നോമിനികളിൽ ഉൾപ്പെടുന്നു.

Rate this post