ബംഗാളിനെ പരാജയപ്പെടുത്തി സയ്യിദ് മുഷ്താഖ് അലി ടി20 സെമിഫൈനലിൽ ഇടംപിടിച്ച് ബറോഡ | Syed Mushtaq Ali T20

ബംഗാളിനെ 41 റൺസിന് പരാജയപ്പെടുത്തി സയ്യിദ് മുഷ്താഖ് അലി ടി20 സെമിഫൈനലിൽ പ്രവേശിചിക്കുകയാണ് ബറോഡ. ബറോഡയുടെ 172/7ന് മറുപടിയായി ബംഗാൾ 131ന് പുറത്തായി. ബറോഡയ്ക്കായി ലുക്മാൻ മെരിവാല, അതിത് ഷെത്ത് ,ഹാർദിക് പാണ്ഡ്യ എന്നിവർ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. 36 പന്തിൽ 55 റൺസെടുത്ത ഷഹബാസ് അഹമ്മദാണ് ബംഗാളിൻ്റെ ടോപ് സ്കോറർ.

നേരത്തെ, ഓപ്പണർമാരായ അഭിമന്യു സിങ്ങും (37) ശാശ്വത് റാവത്തും (40) 90 റൺസ് കൂട്ടിച്ചേർത്തതാണ് ബറോഡയെ മികച്ച സ്‌കോറിൽ എത്തിച്ചത്.പാണ്ഡ്യ സഹോദരന്മാരായ ഹാർദിക് (10), ക്രുനാൽ (7) എന്നിവർ ബാറ്റിംഗിൽ പരാജയമായി.പരിക്കിന് ശേഷം ഇന്ത്യൻ ടീമിലേക്ക് മടങ്ങിവരാൻ മത്സരിക്കുന്ന മുഹമ്മദ് ഷമി രണ്ട് വിക്കറ്റ് വീഴ്ത്തിയെങ്കിലും നാലോവറിൽ 43 റൺസ് വഴങ്ങി.

ബറോഡ 20 ഓവറിൽ 172/7 (ശാശ്വത് റാവത്ത് 40, അഭിമന്യു സിംഗ് 37, ശിവാലിക് ശർമ്മ 24, പ്രദീപ്ത പ്രമാണിക് 2/6) bt ബംഗാൾ 18 ഓവറിൽ 131 (ഷഹബാസ് അഹമ്മദ് 55, റിത്വിക് റോയ് 37, എൽവക് റോയ് 7 , ഹാർദിക് പാണ്ഡ്യ 3/27, അതിത് ഷെത്ത് 3/41)

Rate this post