വിവാദ നോട്ട് ബുക്ക് സെലിബ്രേഷൻ ,ലഖ്‌നൗ താരം ദിഗ്‌വേഷ് രാതിക്കെതിരെ നടപടിയെടുത്ത് ബിസിസിഐ | IPL2025

ഐപിഎൽ 2025 ലെ പതിമൂന്നാം മത്സരത്തിൽ പഞ്ചാബ് ലഖ്‌നൗവിനെ 8 വിക്കറ്റിന് പരാജയപ്പെടുത്തി.ആദ്യം ബാറ്റ് ചെയ്ത ലഖ്‌നൗ പഞ്ചാബിന്റെ മികച്ച ബൗളിംഗിനെതിരെ പൊരുതി, നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 171 റൺസ് നേടി. ലഖ്‌നൗവിന് വേണ്ടി പൂരൻ 44 റൺസും ആയുഷ് പഠോണി 41 റൺസും നേടി ടോപ് സ്കോററായി.

172 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പഞ്ചാബ് 16.2 ഓവറിൽ വെറും 2 വിക്കറ്റ് നഷ്ടത്തിൽ 177 റൺസ് നേടി, 8 വിക്കറ്റിന്റെ വൻ വിജയം നേടി.ലഖ്‌നൗ ടീമിനായി മികച്ച കാഴ്ചവച്ച സ്പിന്നർ ദിഗ്വേഷ് രതി 4 ഓവർ എറിഞ്ഞു, 30 റൺസ് വഴങ്ങി 2 വിക്കറ്റുകൾ വീഴ്ത്തി.പഞ്ചാബ് കിങ്സ് താരം പ്രിയാൻഷ് ആര്യയുടെ വിക്കറ്റ് നേടിയ ശേഷം ലഖ്നൗ സൂപ്പർ ജയന്റ്സ് താരം ദിഗ്‌വേഷ് രാതി നടത്തിയ നോട്ട്ബുക്ക് സെലിബ്രേഷനെതിരെ നടപടിയെടുത്ത് ബിസിസിഐ. ദിഗ്‌വേഷിന്റെ വിക്കറ്റ് ആഘോഷം ഇന്ത്യൻ പ്രീമിയർ ലീ​ഗിന്റെ പെരുമാറ്റ ചട്ടം ലംഘിച്ചുവെന്നാണ് ബിസിസിഐ കണ്ടെത്തൽ.

ഇതിന് മാച്ച് ഫീയുടെ 25 ശതമാനം ഫൈനും ഒരു ഡിമെറിറ്റ് പോയിന്റും ദിഗ്‌വേഷിന് വിധിച്ചു.പ്രിയാൻഷ് ആര്യയെ പുറത്താക്കിയപ്പോൾ, ദിഗ്വേഷ് രതി അവന്റെ അടുത്തേക്ക് പോയി, കൈയിൽ എന്തോ എഴുതുന്നതുപോലെ ഒരു “നോട്ട്ബുക്ക്” ആഘോഷത്തിൽ ഏർപ്പെട്ടു.ഒരു ബാറ്റ്സ്മാനോട് ഇത്രയും മാന്യമല്ലാത്ത രീതിയിൽ പെരുമാറിയതിന് അദ്ദേഹത്തിന് മാച്ച് ഫീയുടെ 25% പിഴ ചുമത്തിയിട്ടുണ്ട്. ഇനി ഇങ്ങനെ പെരുമാറരുതെന്ന് അദ്ദേഹത്തിന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.കഴിഞ്ഞ വർഷം കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ഫാസ്റ്റ് ബൗളർ ഹർഷിത് റാണ വിക്കറ്റുകൾ ആഘോഷിച്ചതിന് ശിക്ഷിക്കപ്പെട്ടിരുന്നു.

2017ൽ ജമൈക്കയിൽ നടന്ന ഒരു ട്വന്റി 20 മത്സരത്തിൽ ഇന്ത്യൻ താരം വിരാട് കോഹ്‍ലിയെ പുറത്താക്കിയ ശേഷം ക്രെസിക് നോട്ട്ബുക്ക് സെലിബ്രേഷൻ നടത്തിയിരുന്നു. താൻ എറിഞ്ഞിട്ട ഇരകളുടെ പേരുകൾ നോട്ട്ബുക്കിൽ രേഖപ്പെടുത്തുന്നുവെന്നാണ് ഇത്തരമൊരു സെലിബ്രേഷന്റെ അർത്ഥമെന്നാണ് ക്രെസിക് വില്യംസിന്റെ വാദം.രണ്ടുവര്‍ഷത്തിനുശേഷം 2019 ഡിസംബറിലായിരുന്നു വില്യംസിന് വിരാട് കോഹ് ലിയുടെ തിരിച്ചടി. ടി20 ക്രിക്കറ്റില്‍ ഇന്ത്യന്‍ ടീമിന്റെ റെക്കോര്‍ഡ് റണ്‍ ചെയ്‌സിനു സാക്ഷ്യം വഹിച്ച ഹൈദരാബാദില്‍, വില്യംസ് എറിഞ്ഞ 16-ാം ഓവറിലെ ആദ്യ രണ്ടു പന്തുകളും ബൗണ്ടറി കടത്തിയ കോഹ് ലി സ്വന്തം നോട്ട്ബുക്കില്‍ വില്യംസിന്റെ പേരും എഴുതിച്ചേര്‍ത്തു.