ഓവലിൽ ബെൻ സ്റ്റോക്സിന്റെ വെടിക്കെട്ട് !! വിരമിക്കലിന് ശേഷം തിരിച്ചെത്തി തകർപ്പൻ സെഞ്ചുറി നേടി സ്റ്റോക്സ് |Ben Stokes

ഏകദിനത്തിൽ നിന്ന് വിരമിച്ചതിന് ശേഷം യു-ടേൺ എടുത്ത് ദിവസങ്ങൾക്ക് ശേഷം ഇംഗ്ലണ്ട് ഓൾ റൗണ്ടർ ബെൻ സ്റ്റോക്സ് ഫോർമാറ്റിലെ തന്റെ നാലാം സെഞ്ച്വറി നേടിയിരിക്കുകയാണ്.ലണ്ടനിലെ കെന്നിംഗ്ടൺ ഓവലിൽ ന്യൂസിലൻഡിനെതിരായ മൂന്നാം ഏകദിനത്തിലാണ് അദ്ദേഹം മൂന്നക്കം കടന്നത്. 2017 ജൂണിന് ശേഷം സ്റ്റോക്സ് തന്റെ ആദ്യ ഏകദിന സെഞ്ച്വറി നേടിയിരിക്കുകയാണ്.13/2 എന്ന നിലയിൽ നിൽക്കുമ്പോൾ ക്രീസിലെത്തിയ സ്റ്റോക്സ് ഡേവിഡ് മലാനൊപ്പം സ്കോർ 200 കടത്തി.മത്സരത്തിന്റെ തുടക്കത്തിൽ ജോണി ബെയർസ്റ്റോയെയും ജോ റൂട്ടിനെയും ട്രെന്റ് ബോൾട്ട് തുടക്കത്തിൽ തന്നെ പുറത്താക്കി. ഇംഗ്ലീഷ് താരം 76 പന്തിൽ മൂന്നക്കത്തിലെത്തി.

2017 ജൂണിൽ ബർമിംഗ്ഹാമിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ നടന്ന ചാമ്പ്യൻസ് ട്രോഫി മത്സരത്തിലാണ് ബെൻ സ്റ്റോക്‌സ് അവസാനമായി ഏകദിന സെഞ്ച്വറി നേടിയത്. ഒക്ടോബർ 5-ന് ആരംഭിക്കുന്ന ലോകകപ്പിലേക്ക് കൂടുതൽ ആക്രമണാത്മക റോൾ ഏറ്റെടുക്കാൻ കഴിയുമെന്ന് അദ്ദേഹത്തിന്റെ ഇന്നിങ്സ് സൂചന നൽകിയിരിക്കുകയാണ്. കാർഡിഫിൽ ന്യൂസിലൻഡിനെതിരായ ആദ്യ ഏകദിനത്തിൽ ഫിഫ്റ്റി നേടിയ സ്റ്റോക്സ് തിരിച്ചുവരവിൽ മികച്ച ഫോമിലാണ്. രണ്ടാം ഏകദിനത്തിൽ സ്റ്റോക്‌സ് വെറും 1 റൺസിന് പുറത്തായി.

എന്നാൽ ടോം ലാഥം ടോസ് നേടി ഫീൽഡ് തിരഞ്ഞെടുത്ത ഓവലിൽ ഇംഗ്ലണ്ടിന്റെ ടോപ്പ് ഓർഡറിനെ ട്രെന്റ് ബോൾട്ട് വിറപ്പിച്ചതിന് ശേഷം മൂന്നാം ഏകദിനത്തിൽ ഓൾറൗണ്ടർ പ്രത്യാക്രമണം നടത്തി.11 സെഞ്ചുറികളും 3 സിക്‌സറുകളും അടിച്ചുകൂട്ടിയ സ്റ്റോക്‌സ് തന്റെ നാലാമത്തെ ഏകദിന സെഞ്ചുറിയാണ് നേടിയത്.പുതിയ പന്തിൽ ജോണി ബെയർസ്റ്റോയെയും ജോ റൂട്ടിനെയും ട്രെന്റ് ബോൾട്ട് പുറത്താക്കിയതോടെ ഇംഗ്ലണ്ട് 2 വിക്കറ്റിന് 13 എന്ന നിലയിൽ ഒതുങ്ങി.

സ്റ്റോക്സും ഡേവിഡ് മലനും മൂന്നാം വിക്കറ്റിൽ 199 റൺസിന്റെ കൂട്ടുകെട്ട് കൂട്ടിച്ചേർത്തു.സ്റ്റോക്‌സ് ഏകദിന ക്രിക്കറ്റിൽ 3000 റൺസ് തികച്ചു. ഈ നേട്ടം കൈവരിക്കുന്ന 19-ാമത്തെ ഇംഗ്ലീഷ് താരമായി.ഏകദിന ക്രിക്കറ്റിൽ 3,000 റൺസും 50 വിക്കറ്റും തികയ്ക്കുന്ന മൂന്നാമത്തെ ഇംഗ്ലണ്ട് താരമായി സ്റ്റോക്സ് മാറി.ഈ പട്ടികയിൽ പോൾ കോളിംഗ്‌വുഡ് (5,092 റൺസും 111 വിക്കറ്റും), ആൻഡ്രൂ ഫ്ലിന്റോഫ് (3,293 റൺസും 168 വിക്കറ്റും) എന്നിവർക്കൊപ്പമെത്തി.

സ്റ്റോക്സ് തന്റെ നാലാം ഏകദിന സെഞ്ച്വറി തികച്ചതിന് ശേഷം 31-ാം ഓവറിൽ 96 റൺസിന് ഡേവിഡ് മലൻ പുറത്തായി. 124 പന്തിൽ നിന്നും 182 റൺസെടുത്ത സ്റ്റോക്സിനെ ബെഞ്ചമിൻ ലിസ്റ്റർ പുറത്താക്കി., താരത്തിന്റെ ഇന്നിങ്സിൽ 15 ഫോറും 9 സിക്‌സും ഉൾപ്പെടും.

Rate this post