അഭിഷേക് ശർമയുടെ സെഞ്ചുറി മികവിൽ ഇംഗ്ലണ്ടിനെതിരെ കൂറ്റൻ സ്കോർ പടുത്തുയർത്തി ഇന്ത്യ | Indian Cricket Team
ഇംഗ്ലണ്ടിനെതിരായ അഞ്ചാമത്തെയും അവസാനത്തെയും ടി20യിൽ ഇന്ത്യക്ക് കൂറ്റൻ സ്കോർ.നിശ്ചിത 20 ഓവറിൽ ഇന്ത്യ 9 വിക്കറ്റു നഷ്ടത്തിൽ 247 റൺസ് നേടി. 54 പന്തിൽ നിന്നും 135 റൺസ് നേടിയ അഭിഷേക് ശർമയുടെ സെഞ്ചുറിയാണ് ഇന്ത്യക്ക് കൂറ്റൻ സ്കോർ നേടിക്കൊടുത്തത്. 13 സിക്‌സും 7 ബൗണ്ടറിയും അഭിഷേക് നേടി.
മുംബൈ വാംഖഡെ സ്‌റ്റേഡിയത്തില്‍ ആദ്യ ഓവറിലെ ആദ്യ പന്തിൽ ജോഫ്രെ ആർച്ചറെ പൂൾ ഷോട്ടിലൂടെ സിക്സ് അടിച്ചു കൊണ്ടാണ് സഞ്ജു സാംസൺ ബാറ്റിംഗ് ആരംഭിച്ചത്. ആ ഓവറിലെ അഞ്ചാം പന്തിലും സിക്സ് നേടിയ സഞ്ജു അവസാന പന്തിൽ ബൗണ്ടറിയും നേടി തൻ ഫോമിലേക്ക് വരുന്നു എന്ന സൂചന നൽകി. എന്നാൽ രണ്ടാം ഓവറിലെ അവസാന പന്തിൽ കൂറ്റനാടിക്ക് ശ്രമിച്ച സഞ്ജുവിനെ മാർക്ക് വുഡ് പുറത്താക്കി.ഡീപ്പിൽ ആർച്ചറുടെ കൈകളിൽ ക്യാച്ച് ലഭിച്ചതോടെ സാംസൺ വീണ്ടും ഷോർട്ട് ബോളിന് ഇരയായി.
Abhishek Sharma smashes the second-fastest century for Team India in T20I history! 💥🏏
— Sportskeeda (@Sportskeeda) February 2, 2025
Rohit Sharma still holds the record with a 35-ball ton! 🇮🇳👊#AbhishekSharma #T20Is #INDvENG #Sportskeeda pic.twitter.com/Q8J0NMd28y
തന്റെ പങ്കാളി സഞ്ജു സാംസണെ രണ്ടാം ഓവറിൽ നഷ്ടമായെങ്കിലും മൂന്നാം ഓവറിൽ ജോഫ്ര ആർച്ചറെ ഒരു ഫോറും രണ്ട് സിക്സറും പറത്തി.മാർക്ക് വുഡിനെയും ജാമി ഓവർട്ടണെയും ഇടം കയ്യൻ കടന്നാക്രമിച്ചു.ഓവർട്ടൻ എറിഞ്ഞ അഞ്ചാം ഓവറിൽ തുടർച്ചയായി രണ്ട് സിക്സറുകൾ പറത്തി അദ്ദേഹം അർദ്ധ സെഞ്ച്വറി തികച്ചു.തിലക് വർമ്മയ്‌ക്കൊപ്പം 6 ഓവറിനുള്ളിൽ 100 കൂട്ടിച്ചേർത്തു. ഒന്പതാം ഓവറിൽ സ്കോർ 136 ആയപ്പോൾ 15 പന്തിൽ നിന്നും 24 റൺസ് നേടിയ തിലക് വർമയെ ഇന്ത്യക്ക് നഷ്ടമായി.
വെറും 37 പന്തിൽ അഭിഷേക് ശർമ്മ സെഞ്ച്വറി തികച്ചു.ഇംഗ്ലീഷ് ബൗളർമാരെ തലങ്ങും വിലങ്ങും അടിച്ച അഭിഷേകിന്റെ ബാറ്റിൽ നിന്നും വാങ്കഡെയിൽ സിക്സുകൾ ഒഴുകുകയായിരുന്നു.ടി20യിൽ ഒരു ഇന്ത്യക്കാരന്റെ ഏറ്റവും വേഗതയേറിയ രണ്ടാമത്തെ സെഞ്ച്വറിയാണ് അഭിഷേക് ശർമ്മ നേടിയത്.ഇത് ശ്രീലങ്കയ്‌ക്കെതിരായ രോഹിത് ശർമ്മയുടെ 35 പന്തുകളിൽ നിന്നുള്ള സെഞ്ച്വറിക്ക് പിന്നിൽ രണ്ടാം സ്ഥാനത്തെത്തുന്നു.പത്താം ഓവറിൽ ഇന്ത്യൻ സ്കോർ 143 ലെത്തി. എന്നാൽ അടുത്ത ഓവറിൽ സൂര്യകുമാർ യാദവിനെ ഇന്ത്യക്ക് നഷ്ടമായി.2 റൺസ് നേടിയ ഇന്ത്യൻ നായകനെ കാർസ് പുറത്താക്കി.
On The Charge ⚡️⚡️
— BCCI (@BCCI) February 2, 2025
Abhishek Sharma is on the move and brings up his fifty 👌
Live ▶️ https://t.co/B13UlBNLvn#TeamIndia | #INDvENG | @IDFCFIRSTBank pic.twitter.com/RFfx4Gae4k
അഞ്ചാമനായി ഇറങ്ങി ശിവം ദുബെ കൂറ്റനടികളുമായി അഭിഷേകിന് മികച്ച പിന്തുണ നൽകി. 13 ഓവറിൽ ഇന്ത്യൻ സ്കോർ 178 ലെത്തി. 13 പന്തിൽ നിന്നും 30 റൺസ് നേടിയ ദുബെയെ കാർസ് പുറത്താക്കി. 15 ആം ഓവറിൽ 9 റൺസ് നേടിയ ഹർദിക് പന്ധ്യയെയും ഇന്ത്യക്ക് നഷ്ടമായി. സ്കോർ 200 കടന്നതിനു പിന്നാലെ റിങ്കു സിങ്ങും പുറത്തായി. നിശ്ചിത 20 ഓവറിൽ ഇന്ത്യ 9 വിക്കറ്റു നഷ്ടത്തിൽ 247 റൺസ് നേടി .