ബിദ്യാഷാഗറിന്റെ ഹാട്രിക്കിൽ വമ്പൻ ജയവുമായി കേരള ബ്ലാസ്റ്റേഴ്‌സ് |Kerala Blasters

ഇന്ത്യൻ എയർഫോഴ്‌സ് എഫ്‌ടിയെ 5-0 എന്ന സ്‌കോറിന് പരാജയപ്പെടുത്തി കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി അവരുടെ 2023 ഡ്യുറാൻഡ് കപ്പ് ആധിപത്യത്തോടെ അവസാനിപ്പിച്ചു. ബിദ്യാഷാഗർ സിങ്ങിന്റെ ഹാട്രിക്കാണ് ബ്ലാസ്റ്റേഴ്സിന്റെ വിജയം എളുപ്പമാക്കിയത്.

മുഹമ്മദ് ഐമൻ, ഡാനിഷ് ഫാറൂഖ് എന്നിവരാണ് മറ്റു ഗോളുകൾ നേടിയത്.മത്സരത്തിന്റെ തുടക്കത്തിൽ ബിദ്യാഷാഗർ സിങ്ങിനും ഇഷാൻ പണ്ഡിറ്റയ്ക്കും അർധ അവസരങ്ങൾ ലഭിച്ചെങ്കിലും ഗോളാക്കാൻ സാധിച്ചില്ല.എട്ടാം മിനിറ്റിൽ മുഹമ്മദ് ഐമൻ ബ്ലാസ്റ്റേഴ്സിനായി വലകുലുക്കി.നാല് മിനിറ്റിനുള്ളിൽ ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ രണ്ടാം ഗോളും നേടി.

ഇത്തവണ ബിദ്യാഷാഗർ സിങ്ങാണ് ഈ സീസണിലെ തന്റെ ആദ്യ ഗോൾ നേടിയത്.പൊസഷനിൽ ബ്ലാസ്റ്റേഴ്‌സ് ആധിപത്യം നിലനിർത്തിയപ്പോൾ ഇടയ്ക്കിടെ അവസരം സൃഷ്ടിക്കാൻ ഇന്ത്യൻ എയർഫോഴ്‌സിന് കഴിഞ്ഞു. ഇടത് വശത്ത് നിന്ന് അക്വിബിന്റെ ക്രോസ് സൗരവിനെ കണ്ടെത്തി പക്ഷേ അദ്ദേഹത്തിന്റെ ഹെഡ്ഡർ നിർഭാഗ്യവശാൽ പോസ്റ്റിന് പുറത്തേക്ക് പോയി.

ഒടുവിൽ 56-ാം മിനിറ്റിൽ ഡാനിഷ് ഫാറൂഖിന്റെ മികവിൽ മഞ്ഞപ്പട മൂന്നാം ഗോൾ നേടി.വിബിൻ മോഹനൻ കൊടുത്ത അസ്സിസ്റ്റിൽ നിന്നും ബിദ്യാഷാഗർ ഹെഡ്ഡറിലൂടെ ബ്ലാസ്റ്റേഴ്സിന്റെ നാലാം ഗോൾ നേടി.നിശ്ചിത സമയം പത്ത് മിനിറ്റ് ശേഷിക്കെ ബിദ്യാഷാഗർ സിംഗ് തന്റെ ഹാട്രിക് തികച്ചു.

Rate this post