ആരുണ്ട് ഞങ്ങളെ തോൽപ്പിക്കാൻ :ജപ്പാനെ വീഴ്ത്തി ബ്രസീൽ

Brazil wins against Japan;ടോക്കിയോയിൽ നടന്ന ആവേശപോരാട്ടത്തിൽ ജപ്പാൻ എതിരെ മിന്നും ജയം സ്വന്തമാക്കി ബ്രസീൽ ടീം. നെയ്മറുടെ ഗോളിൽ 1-0നാണ് ജപ്പാൻ എതിരെ ബ്രസീലും സംഘവും ജയത്തിലേക്ക് എത്തിയത്.

ഒരുവേള സമനിലയിലേക്ക് എന്നൊരു തോന്നൽ സൃഷ്ടിച്ച മത്സരത്തിൽ നെയ്മർ പെനാൽറ്റിയാണ് ബ്രസീലിന് മറ്റൊരു ജയം ഒരുക്കിയത്. ഇതോടെ ജപ്പാൻ എതിരെയുള്ള മികച്ച റെക്കോർഡ് നിലനിർത്താനും ബ്രസീൽ ടീമിന് സാധിച്ചു.ജപ്പാൻ എതിരെ തുടർച്ചയായ പതിമൂന്നാം ജയമാണ് ബ്രസീൽ ടീം നേടുന്നത്.കൊറിയക്കെതിരെ നേടിയ തകർപ്പൻ ജയത്തിന് ശേഷം ഇറങ്ങിയ ബ്രസീൽ മുന്നേറ്റത്തോടെയാണ് ഇന്നത്തെ മത്സരം ആരംഭിച്ചത്.

രണ്ടാം മിനുട്ടിൽ തന്നെ ലിയോൺ താരം ലൂക്കാസ് പാക്വെറ്റക്ക് മികച്ചൊരു ഗോൾ അവസരം ലഭിച്ചെങ്കിലും ഷോട്ട് ലെഫ്റ്റ് പോസ്റ്റിൽ തട്ടി മടങ്ങി. 19 ആം മിനുട്ടിൽ റാഫിൻഹയുടെ ഷോട്ട് ജപ്പാൻ കീപ്പർ സമർത്ഥമായി രക്ഷപ്പെടുത്തി. 26 ആം മിനുട്ടിൽ ഫ്രീകിക്കിൽ നിന്നുമുള്ള കാസമിറോയുടെ ഹെഡ്ഡർ ക്രോസ്സ് ബാറിന് മുകളിലൂടെ പോയി.

27 ആം മിനുട്ടിൽ നെയ്‌മറുടെ ഗോളെന്നുറച്ച ഷോട്ട് ജപ്പാൻ കീപ്പർ ഗോണ്ട തട്ടിയകയറ്റി. നെയ്മറും, റാഫിനയും നിരന്തരം ജപ്പാൻ ഗോൾ മുഖം ലക്ഷ്യമാക്കി മുന്നേറിയെങ്കിലും ഗോൾ മാത്രം നേടാൻ സാധിച്ചില്ല. ആദ്യ പകുതി ഗോൾ രഹിതമായി അവസാനിച്ചു.

Rate this post