ക്യാപ്റ്റനായി മാഞ്ചസ്റ്റർ യുണൈറ്റഡിൽ പുതിയ യുഗത്തിന് തുടക്കമിടാൻ ബ്രൂണോ ഫെർണാണ്ടസ് |Bruno Fernandes |Manchester United

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പുതിയ ക്യാപ്റ്റനായി നിയമിതനായിരിക്കുകയാണ് പോർച്ചുഗീസ് താരം ബ്രൂണോ ഫെർണാണ്ടസ്. നായകസ്ഥാനത്ത് നിന്ന് പുറത്താക്കപ്പെട്ട ഹാരി മഗ്വെയറിന് പകരമാണ് ബ്രൂണോ വന്നത്.ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ഒരു സീസൺ കൊണ്ട് തരംഗം സൃഷ്‌ടിച്ച പോർട്ടുഗീസ് താരമാണ് ബ്രൂണോ ഫെർണാണ്ടസ്.

2020 ജനുവരി ട്രാൻസ്ഫെറിലാണ് ബ്രൂണോയെ സ്പോർട്ടിങ് ലിസ്ബണിൽ നിന്ന് 80 മില്യൺ പൗണ്ടിന് യുണൈറ്റഡ് ഓൾഡ് ട്രാഫൊർഡിൽ എത്തിച്ചത്. കോച്ച് സോൾസ്കിറിന്റെയും മാനനേജ്മെന്റിനയും തീരുമാനം ശരി വെക്കുന്ന പ്രകടനമാണ് ബ്രൂണോ പുറത്തെടുത്തത് .2006 -07 ൽ ക്രിസ്റ്റ്യാനോ റൊണാൾഡോക് ശേഷം തുടർച്ചയായ മാസങ്ങളിൽ പ്രീമിയർ ലീഗ് ബെസ്റ് പ്ലയെർ അവാർഡ് നേടിയ ആദ്യ മാഞ്ചസ്റ്റർ യുണൈറ്റഡ് കളിക്കാരനായി ബ്രൂണോ മാറുകയും ചെയ്തു.

ഗോളടിക്കുന്നതിനൊപ്പം ഗോളവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്ന ബ്രൂണോ യുണൈറ്റഡിൽ എത്തിയപ്പോൾ ഒരു സമ്പൂർണ മിഡ്ഫീൽഡറായി മാറി. പ്രീമിയർ ലീഗിൽ തന്നെയല്ല ഈ സീസണിൽ യൂറോപ്പിലെ ബിഗ് ലീഗുകളിലെ ഏറ്റവും മികച്ച മിഡ്ഫീൽഡറായി താരം മാറി.ഫെർണാണ്ടസ് യുണൈറ്റഡിന്റെ എഞ്ചിൻ എന്നാണ് താരത്തെ പലരും വിശേഷിപ്പിച്ചത്.തന്റെ കണ്ണഞ്ചിപ്പിക്കുന്ന നിരവധി ഗോളുകൾക്കും അസിസ്റ്റുകൾക്കും അപ്പുറം യുണൈറ്റഡിന്റെ ഹൃദയമിടിപ്പും ഓൾഡ് ട്രാഫോർഡ് ആരാധകരുടെ പ്രയങ്കരനുമായി ബ്രൂണോ മാറി.തന്റെ ആദ്യ സീസണിൽ ക്ലബ്ബിന്റെ പ്ലെയർ ഓഫ് ദ ഇയർ അവാർഡ് നേടിയ ബ്രൂണോ യുണൈറ്റഡിലെ ആദ്യ രണ്ട് വർഷങ്ങളിലെ അവിശ്വസനീയമായ റെക്കോർഡുകൾ സ്വന്തമാക്കുകയും ചെയ്തു.

യുണൈറ്റഡിനായി 185 മത്സരങ്ങളിൽ നിന്ന് 54 അസിസ്റ്റുകൾ നേടിയതിന് പുറമെ 64 ഗോളുകളും ബ്രൂണോ നേടിയിട്ടുണ്ട്.അരങ്ങേറ്റ സീസണിൽ 12 ഗോളുകളും എട്ട് അസിസ്റ്റുകളും നേടി. 2020-21ൽ ബ്രൂണോ 58 മത്സരങ്ങളിൽ നിന്ന് 28 ഗോളുകൾ നേടി, 18 അസിസ്റ്റുകൾ നേടി.കഴിഞ്ഞ രണ്ട് സീസണുകളിലായി 24 ഗോളുകളും 26 അസിസ്റ്റുകളും അദ്ദേഹം സംഭാവന ചെയ്തു.124 പ്രീമിയർ ലീഗ് മത്സരങ്ങളിൽ നിന്ന് 44 ഗോളുകളും 33 അസിസ്റ്റുകളും ബ്രൂണോ നേടിയിട്ടുണ്ട്. 2020-21ൽ 30 ഗോളുകൾ ഉൾപ്പെട്ട അദ്ദേഹം 18 ഗോളുകളും 12 തവണ അസിസ്റ്റും ചെയ്തു.

മാൻ യുണൈറ്റഡിൽ ചേർന്നതിനുശേഷം, ബ്രൂണോയെ PFA ടീം ഓഫ് ദ ഇയർ: 2020-21 പ്രീമിയർ ലീഗിൽ ഉൾപ്പെടുത്തി.2020 ഫെബ്രുവരി, 2020 ജൂൺ, 2020 നവംബർ, 2020 ഡിസംബർ എന്നീ നാല് പ്രീമിയർ ലീഗ് പ്ലെയർ ഓഫ് ദ മന്ത് അവാർഡ് അദ്ദേഹം നേടിയിട്ടുണ്ട്.ബ്രൂണോ രണ്ട് പ്രീമിയർ ലീഗ് ഗോൾ ഓഫ് ദി മന്ത് അവാർഡുകൾ നേടിയിട്ടുണ്ട്: ജൂൺ 2020, ഫെബ്രുവരി 2021.സർ മാറ്റ് ബസ്ബി പ്ലെയർ ഓഫ് ദ ഇയർ: 2019-20, 2020-21.കഴിഞ്ഞ സീസണിൽ യുണൈറ്റഡിനൊപ്പം ബ്രൂണോ ലീഗ് കപ്പ് നേടിയിരുന്നു.2013 -2014 സീസണിൽ ഇറ്റാലിയൻ ക്ലബ് ഉദിനീസിൽ സീനിയർ കരിയർ തുടങ്ങിയ ബ്രൂണോ 3 സീസൺ കഴിഞ്ഞപ്പോൾ മറ്റൊരു ഇറ്റാലിയൻ ക്ലബ് സംപടോറിയയിൽ ചേർന്നു.

2017 ൽ മാതൃ രാജ്യമായ പോർട്ടുഗലിൽ തിരിച്ചെത്തുകയും സ്പോർട്ടിങ് ലിസ്ബണിൽ ചേരുകയും ചെയ്തതോടെ ബ്രൂണോ ഒരു കംപ്ലീറ്റ് മിഡ്‌ഫീൽഡർ ആയി രൂപപ്പെട്ടു .മികച്ച പന്തടക്കവും ഫിനിഷിങ്ങും ,അവസരങ്ങൾ ഒരുക്കുന്നതിലും എല്ലാം മുന്നിട്ട് നിന്നു.ആദ്യ സീസണിൽ തന്നെ സ്പോർട്ടിങ്ങിനു വേണ്ടി 11 ഗോളും 8 അസിസ്റ്റുമായി മികച്ച പ്രകടനം പുറത്തെടുത്തു .2018 സീസണിൽ 20 ഗോളുകളും 13 അസിസ്റ്റുമായി പോർട്ടുഗീസ് ലീഗിലെ ഏറ്റവും മികച്ച കളിക്കാരനായി തെരെഞ്ഞെടുത്തു .2017 മുതൽ പോർട്ടുഗൽ ടീമിൽ അംഗമാണ് ബ്രൂണോ.

Rate this post