ബുംറയും ആകാശ് ദീപും രക്ഷകരായി;ഫോളോ ഓണിൽ നിന്നും രക്ഷപെട്ട് ഇന്ത്യ | India | Australia
ഗാബ ടെസ്റ്റിൽ ഫോളോ ഓണ്‍ ഒഴിവാക്കി ഇന്ത്യ.ഒന്നാം ഇന്നിംഗ്‌സില്‍ 445 റണ്‍സ് എടുത്ത ഓസ്‌ട്രേലിയക്കെതിരെ ഫോള്‍ ഓണ്‍ ഒഴിവാക്കിയ ഇന്ത്യ ഒന്നാം ഇന്നിഗ്‌സിൽ 9 വിക്കറ്റ് നഷ്ടത്തിൽ 252 റൺസ് എന്ന നിലയിലാണ്. അവസാന വിക്കറ്റിലെ ബുംറയും ആകാശ് ദീപും നടത്തിയ രക്ഷാപ്രവര്‍ത്തനമാണ് ഫോളോ ഓണ്‍ ഭീഷണിയില്‍ നിന്ന് ഇന്ത്യയെ രക്ഷിച്ചത്.
4 വിക്കറ്റ് നഷ്ടത്തിൽ 51 റൺസ് എന്ന നിലയിൽ നാലാം ദിനം ബാറ്റിംഗ് ആരംഭിച്ച ഇന്ത്യക്ക് തുടക്കകത്തിൽ തന്നെ ക്യാപ്റ്റൻ രോഹിത് ശർമയുടെ വിക്കറ്റ് നഷ്ടമായി.. 10 റണ്‍സെടുത്ത രോഹിതിനെ പാറ്റ് കമ്മിന്‍സാണ് പുറത്താക്കിയത്. അര്‍ധ സെഞ്ച്വറി നേടിയ കെ എല്‍ രാഹുലിന്റെ ചെറുത്തു നില്‍പ്പാണ് ഇന്ത്യയെ വന്‍ നാണക്കേടില്‍ നിന്നും രക്ഷിച്ചത്.ഇന്ത്യൻ മുന്‍നിര ബാറ്റര്‍മാരില്‍ ഓസിസ് ബൗളര്‍മാരെ ആത്മവിശ്വാസത്തോടെ നേരിട്ട ഒരേയൊരു ബാറ്റും രാഹുല്‍ മാത്രമായിരുന്നു.
ഓപ്പണറായി ഇറങ്ങിയ രാഹുല്‍ രവീന്ദ്ര ജഡേജയെ കൂട്ടുപിടിച്ച് നാലാം ദിനം ഇന്ത്യയെ കൂട്ടത്തകര്‍ച്ചില്‍ നിന്ന് കരകയറ്റിയതിനൊപ്പം വന്‍ നാണക്കേടില്‍ നിന്നും ഇന്ത്യയെ രക്ഷിക്കുകയായിരുന്നു. 4-ാം ദിവസത്തെ ആദ്യ പന്തിൽ തന്നെ രാഹുല്‍ സ്ലിപ്പില്‍ നല്‍കിയ അനായാസ ക്യാച്ച് സ്മിത്ത് അവിശ്വസനീയമായി നിലത്തിട്ടു. ഈ അവസരം പരമാവധി മുതലെടുത്ത് 85 പന്തിൽ ഫിഫ്റ്റി തികച്ചു. ലിയോണ്‍ ആണ് രാഹുലിനെ പുറത്താക്കിയത്.ആറാം വിക്കറ്റില്‍ രവീന്ദ്ര ജഡേജയെ കൂട്ടുപിടിച്ച് പൊരുതിയ രാഹുല്‍ ഇന്ത്യയെ 100 കടത്തിയത്. പിന്നാലെ ജഡേജ അർദ്ധ സെഞ്ച്വറി പൂർത്തിയാക്കി.
മഴമൂലം മത്സരം നിർത്തുമ്പോൾ ഇന്ത്യ ആറു വിക്കറ്റ് നഷ്ടത്തിൽ 180 റൺസ് എന്ന നിലയിലാണ് ഇന്ത്യ. സ്കോർ 194 ആയപ്പോൾ ഇന്ത്യക്ക് നിതീഷ് റെഡ്ഢിയെ നഷ്ടമായി. എട്ടാമനായി സിറാജിന്റെ വിക്കറ്റും ഇന്ത്യക്ക് നഷ്ടമായി.ഫോളോ ഓണ്‍ ഒഴിവാക്കാന്‍ പൊരുതിയ രവീന്ദ്ര ജഡേജ ഒടുവില്‍ വീണത് ഇന്ത്യയുടെ പ്രതീക്ഷയുടെമേല്‍ കരിനിഴല്‍ വീഴ്ത്തിയെങ്കിലും അവസാന വിക്കറ്റില്‍ ബുംറയും ആകാശ് ദീപും ശക്തമായ പ്രതിരോധമാണ് കാഴ്ചവെച്ചത്. 123 പന്തില്‍ 77 റണ്‍സ് എടുത്ത രവീന്ദ്ര ജഡേജ ഒന്‍പതാം വിക്കറ്റ് ആയാണ് ഔട്ടായത്.
ഏഴു ഫോറിന്റെയും ഒരു സിക്‌സിന്റെയും അകമ്പടിയോടെ വാലറ്റത്തെ കൂട്ടിപിടിച്ച് ടീമിനെ സുരക്ഷിത സ്ഥാനത്തേയ്ക്ക് നയിക്കുന്നതിനിടെയാണ് ജഡേജ ഔട്ടായത്. മത്സരം അവസാനിക്കുമ്പോൾ 9 വിക്കറ്റ് നഷ്ടത്തിൽ 252 റൺസ് എന്ന നിലയിലാണ് ഇന്ത്യ. 27 റൺസുമായി ആകാശ് ദീപും 10 റൺസുമായി ബുമ്രയുമാണ് ക്രീസിൽ.