ഇന്ത്യ vs ദക്ഷിണാഫ്രിക്ക: ഏകദിനത്തിൽ നിന്ന് ചാഹർ പിൻമാറി, ടെസ്റ്റിൽ നിന്ന് ഷമി പുറത്ത് | India vs South Africa

ഞായറാഴ്ച ആരംഭിക്കുന്ന ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്ന് മത്സര ഏകദിന പരമ്പരയിൽ നിന്ന് ദീപക് ചഹാർ പിൻവാങ്ങി.പകരം ബംഗാളിന്റെ ആകാശ് ദീപ് സിംഗ് ഇന്ത്യൻ ഏകദിനത്തിലേക്ക് കോൾ-അപ്പ് നേടി. കുടുംബവുമായി ബന്ധപ്പെട്ട മെഡിക്കല്‍ അത്യാവശ്യത്തെ തുടര്‍ന്ന് ടീമില്‍ നിന്ന് പിന്‍വാങ്ങുകയാണെന്ന് ദീപക് അറിയിച്ചതായി ബിസിസിഐ സെക്രട്ടറി ജയ് ഷാ അറിയിച്ചു.

രണ്ട് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ നിന്നും ഷമി പരിക്ക് മൂലം ഒഴിവായിരിക്കുകായണ്‌.കാല്‍പാദത്തിനേറ്റ പരിക്കാണ് ഷമിക്ക് വിനയായത്. ലോകകപ്പില്‍ മിന്നും ഫോമില്‍ പന്തെറിഞ്ഞ ഷമിയുടെ അഭാവം ഇന്ത്യക്ക് വലിയ നഷ്ടമാണ്. സൗത്ത് അഫ്രിക്കന്‍ മണ്ണില്‍ മികച്ച റെക്കോര്‍ഡും ഷമിക്കുണ്ട്. എട്ട് ടെസ്റ്റുകളില്‍ നിന്നായി 35 വിക്കറ്റുകള്‍ ആഫ്രിക്കന്‍ മണ്ണില്‍ ഷമി വീഴ്ത്തി. ഷമിയുടെ പകരക്കാരനെ ബിസിസിഐ ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടില്ല.

2023 ലോകകപ്പിൽ ആദ്യ നാലു മത്സരങ്ങളിൽ പുറത്തിരുന്നശേഷം പിന്നീടു​ള്ള കളികളിൽ 33കാരൻ അസാമാന്യഫോമിലായിരുന്നു. ടൂർണ​മെന്റിലെ വിക്കറ്റ് വേട്ടയിൽ ഒന്നാമനായ ഷമിക്ക് പരിക്കിനെ തുടർന്ന് ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന മത്സരങ്ങളിൽ വിശ്രമം അനുവദിക്കുകയും ചെയ്തു.

ബാറ്റ്‌സ്മാന്‍ ശ്രേയസ്സ് അയ്യര്‍ രണ്ടാമത്തേയും മൂന്നാമത്തേയും ഏകദിന മത്സരത്തിനുണ്ടാവില്ല. തുടര്‍ന്ന് ടെസ്റ്റ് ടീമിനൊപ്പം ചേരുമെന്നും ബിസിസിഐ അറിയിച്ചു.മൂന്ന് ഏകദിനങ്ങളിൽ ഇന്ത്യൻ ടീമിനെ പരിശീലിപ്പിക്കാൻ രാഹുൽ ദ്രാവിഡുണ്ടാവില്ല. ഏകദിന പരമ്പരക്ക് ശേഷം നടക്കുന്ന ടെസ്റ്റ് സീരിസി​നായി ഒരുങ്ങുന്ന ടീമിനൊപ്പം ദ്രാവിഡ് ചേരുമെന്നാണ് റിപ്പോർട്ട്.

ഇന്ത്യയുടെ പുതുക്കിയ ഏകദിന ടീം: റുതുരാജ് ഗെയ്‌ക്‌വാദ്, സായ് സുദർശൻ, തിലക് വർമ്മ, രജത് പതിദാർ, റിങ്കു സിംഗ്, ശ്രേയസ് അയ്യർ, കെ എൽ രാഹുൽ (സി)(Wk), സഞ്ജു സാംസൺ (wk), അക്സർ പട്ടേൽ, വാഷിംഗ്ടൺ സുന്ദർ, കുൽദീപ് യാദവ്, യുസ്‌വേന്ദ്ര ചാഹൽ, മുകേഷ് കുമാർ, ആവേശ് ഖാൻ, അർഷ്ദീപ് സിംഗ്, ആകാശ് ദീപ്

Rate this post