‘ദേശ്പാണ്ഡെ’ : ചെപ്പോക്കില്‍ ഹൈദരാബാദിനെതിരേ മിന്നുന്ന ജയവുമായി ചെന്നൈ | IPL2024
ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ സണ്‍ റൈസേഴ്‌സ് ഹൈദരാബാദിനെതിരേ 78 റണ്‍സിന്റെ തകർപ്പൻ ജയം സ്വന്തമാക്കി ചെന്നൈ സൂപ്പർ കിങ്‌സ്.ആദ്യം ബാറ്റ് ചെയ്ത ചെന്നൈ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 218 റൺസെടുത്തു. റുതുരാജ് ഗെയ്ക്ക്‌വാദിന്റെ ഇന്നിംഗ്സാണ് ചെന്നൈയ്ക്ക് കരുത്ത് പകർന്നത്. 54 പന്തിൽ 98 റൺസെടുത്ത താരം അവസാന ഓവറിൽ പുറത്തായി. 10 ഫോറും മൂന്ന് സിക്സും സഹിതമാണ് റുതുരാജിന്റെ ഇന്നിംഗ്സ്.
ഹൈദരാബാദിന്റെ മറുപടി 134 റൺസിൽ അവസാനിച്ചു. ഹൈദരാബാദ് നിരയിൽ ആർക്കും പിടിച്ചു നില്ക്കാൻ സാധിച്ചില്ല.ദേശ്പാണ്ഡെയുടെ രണ്ടാം ഓവറില്‍ത്തന്നെ രണ്ട് വിക്കറ്റ് നഷ്ടപ്പെട്ടു. അടുത്തടുത്ത പന്തുകളില്‍ 7 റൺസ് നേടിയ ഓപ്പണര്‍ ട്രാവിസ് ഹെഡും പൂജ്യത്തിനു ഇംപാക്ട് പ്ലെയറായെത്തിയ അന്‍മല്‍പ്രീത് സിങ്ങും പുറത്തായി.നാലാമത്തെ ഓവറില്‍ ദേശ്പാണ്ഡെ 15 റൺസ് നേടിയ അഭിധേക് ശര്മയെയും പുറത്താക്കി.പവര്‍ പ്ലേയ്ക്കുള്ളില്‍ത്തന്നെ ഹൈദരാബാദിന് മൂന്ന് വിക്കറ്റ് നഷ്ടമായി. 26 പന്തില്‍ 32 റണ്‍സ് നേടിയ എയ്ഡന്‍ മാര്‍ക്രമാണ് ഹൈദരാബാദ് നിരയിലെ ടോപ് സ്‌കോറര്‍. ദേശ്പാണ്ഡെ 27 റൺസ് വഴങ്ങി നാല് വിക്കറ്റുകൾ നേടി. മുസ്താഫിസുര്‍റഹ്‌മാന്‍, മതീഷ് പതിരണ എന്നിവര്‍ രണ്ടും രവീന്ദ്ര ജഡേജ, ശര്‍ദുല്‍ താക്കൂര്‍ എന്നിവര്‍ ഓരോന്നും വിക്കറ്റുകള്‍ നേടി.
ആദ്യം ബാറ്റ് ചെയ്ത ചെന്നൈ 212 റൺസാണ് നേടിയത്.54 പന്തില്‍ 98 റണ്‍സ് നേടിയ നായകന്‍ ഋതുരാജ് ഗയ്ക്വാദാണ് ചെന്നൈയുടെ ടോപ് സ്‌കോറര്‍. ഡാരില്‍ മിച്ചല്‍ 32 പന്തില്‍ 52 റണ്‍സെടുത്തപ്പോള്‍ ശിവം ദുബെ 20 പന്തില്‍ 39 റണ്‍സുമായും അവസാന ഓവറില്‍ ക്രീസിലെത്തിയ എം എസ് ധോനി രണ്ട് പന്തില്‍ അഞ്ച് റണ്‍സുമായും പുറത്താകാതെ നിന്നു.
29 പന്തില്‍ സീസണിലെ ആദ്യ അര്‍ധ സെഞ്ച്വറി തികച്ച ഡാരില്‍ മിച്ചല്‍ ഋതുരാജിനൊപ്പം 107 റണ്‍സ് കൂട്ടുകെട്ടുയര്‍ത്തിയശേഷമാണ് മടങ്ങിയത്.തകര്‍ത്തടിച്ച ദുബെ 20പന്തില്‍ 4 സിക്‌സറടക്കം 39 റണ്‍സ് നേടിയത്. ഹൈദരാബാദിനായി ഭുവനേശ്വര്‍ കുമാര്‍, ജയ്ദേവ് ഉനദ്കട്ട്, ടി. നടരാജന്‍ എന്നിവര്‍ ഓരോ വിക്കറ്റ് നേടി.