സ്വന്തം മൈതാനത്ത് സിഎസ്കെയുടെ ഏറ്റവും കുറഞ്ഞ സ്കോർ, ഐപിഎൽ ചരിത്രത്തിലെ മൂന്നാമത്തെ ഏറ്റവും കുറഞ്ഞ സ്കോർ | IPL2025
2025 ലെ ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ചെന്നൈ സൂപ്പർ കിങ്സ് മോശം പ്രകടനമാണ് പുറത്തെടുത്തത്.എം ചിന്നസ്വാമി സ്റ്റേഡിയത്തിൽ കളിക്കുമ്പോൾ, അഞ്ച് തവണ ചാമ്പ്യന്മാരായ ടീമിന് ഐപിഎൽ ചരിത്രത്തിലെ രണ്ടാമത്തെ ഏറ്റവും കുറഞ്ഞ സ്കോറും സ്വന്തം നാട്ടിൽ ഇതുവരെ നേടിയിട്ടുള്ളതിൽ വച്ച് ഏറ്റവും കുറഞ്ഞ സ്കോറുമാണ് നേടിയത്.
എംഎസ് ധോണി നയിക്കുന്ന ടീം തുടക്കം മുതൽ തന്നെ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ പാടുപെടുകയും കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ നഷ്ടപ്പെടുത്തുകയും ചെയ്തു.20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ വെറും 103 റൺസ് മാത്രമാണ് ചെന്നൈ നേടിയത്.സ്വന്തം നാട്ടിൽ സിഎസ്കെയുടെ ഏറ്റവും കുറഞ്ഞ സ്കോർ മുംബൈ ഇന്ത്യൻസിനെതിരെ 109 റൺസായിരുന്നു, അതേസമയം ഐപിഎൽ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ സ്കോർ അതേ എതിരാളിക്കെതിരെ 79 റൺസാണ്. കെകെആറിനെതിരെ, അവരുടെ ബാറ്റ്സ്മാൻമാർ മോശം പ്രകടനമാണ് പുറത്തെടുത്തത്. ചെന്നൈ ബാറ്റ്സ്മാൻമാർ കെകെആർ സ്പിന്നര്മാക്ക് മുന്നിൽ കീഴടങ്ങി.
KKR’s bowlers turned up the heat, making it tough for CSK with a mix of spin and pace, led by Sunil Narine. 👏💜
— Sportskeeda (@Sportskeeda) April 11, 2025
Vijay Shankar and Shivam Dube fought hard as CSK’s top scorers of the night. 🙌 #IPL2025 #CSKvKKR #Chepauk pic.twitter.com/Fae7dlmp01
ഡെവൺ കോൺവേ 12 റൺസിന് പുറത്തായപ്പോൾ, ഓപ്പണർ റാച്ചിൻ രവീന്ദ്ര നാല് റൺസ് നേടി പുറത്തായി.മോയിൻ അലി ആദ്യ വിക്കറ്റ് നേടി. നരൈൻ മൂന്ന് വിക്കറ്റ് വീഴ്ത്തി കളിയുടെ ഗതി മാറ്റിമറിച്ചു. രാഹുൽ ത്രിപാഠി, രവീന്ദ്ര ജഡേജ, എം.എസ്. ധോണി എന്നിവരെ പുറത്താക്കിയപ്പോൾ, സ്പിൻ പങ്കാളി വരുൺ ചക്രവർത്തി 22 റൺസ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തി. നരൈൻ 13 റൺസ് മാത്രം വഴങ്ങി നാല് വിക്കറ്റ് നേടി.മറുവശത്ത്, ഹർഷിത് റാണ രണ്ട് വിക്കറ്റുകൾ നേടിയപ്പോൾ, വൈഭവ്, മോയിൻ എന്നിവർ ഓരോ വിക്കറ്റുകൾ വീതം നേടി.വിജയ് ശങ്കർ (29), ശിവം ദുബെ (31*), രാഹുൽ ത്രിപാഠി (16), ഡെവൺ കോൺവേ (12) എന്നിവരാണ് ചെന്നൈ നിരയിൽ രണ്ടക്കം കടന്നവർ.
റുതുരാജ് ഗെയ്ക്വാദ് പരിക്കുമൂലം പുറത്തായതോടെ ക്യാപ്റ്റനായ എം.എസ്. ധോണിക്ക് നാല് പന്തിൽ നിന്ന് ഒരു റൺസ് മാത്രമാണ് നേടാൻ സാധിച്ചത്. എംഎസ് ധോണി 9-ാം സ്ഥാനത്ത് ഇറങ്ങിയത് .ആറാം നമ്പറിലേക്ക് സ്ഥാനക്കയറ്റം ലഭിച്ച രവിചന്ദ്രൻ അശ്വിന് ഏഴ് പന്തിൽ നിന്ന് ഒരു റൺസ് മാത്രമേ എടുക്കാൻ കഴിഞ്ഞുള്ളൂ, ഇംപാക്റ്റ് പ്ലെയറായി കൊണ്ടുവന്ന ഹൂഡ പൂജ്യത്തിന് പുറത്തായത് ചെന്നൈയുടെ ബാറ്റിംഗ് തകർച്ചയെ കൂടുതൽ വഷളാക്കി.സീസണിലെ രണ്ടാമത്തെ ഏറ്റവും കുറഞ്ഞ പവർപ്ലേ സ്കോർ ആണ് ചെന്നൈ രേഖപ്പെടുത്തിയത്.പവർപ്ലേയിൽ സിഎസ്കെക്ക് ഒരു വിക്കറ്റ് നഷ്ടത്തിൽ വെറും 32 റൺസ് മാത്രമേ നേടാനായുള്ളൂ.പവർപ്ലേയിൽ 17 പന്തുകളിൽ സിഎസ്കെക്ക് ബൗണ്ടറി കണ്ടെത്താനായില്ല.
Shivam Dube’s crucial knock helped CSK cross 100 on a tricky Chepauk surface.
— OneCricket (@OneCricketApp) April 11, 2025
Can the bowlers now defend it?#CSKvKKR pic.twitter.com/XY5cyvzfxS
2025 ലെ ഐപിഎല്ലിൽ സിഎസ്കെയുടെ പവർപ്ലേയിലെ ഏറ്റവും കുറഞ്ഞ സ്കോർ
ചെന്നൈയിൽ ആർസിബിക്കെതിരെ 3 വിക്കറ്റിന് 30
ചെന്നൈയിൽ കെകെആറിനെതിരെ 2 വിക്കറ്റിന് 31
ഗുവാഹത്തിയിൽ ആർആറിനെതിരെ 1 വിക്കറ്റിന് 42
ചെന്നൈയിൽ ഡിസിക്കെതിരെ 3 വിക്കറ്റിന് 46