‘ഇവർക്ക് വേറെ പണിയൊന്നുമില്ലേ?’ : 2024 ടി20 ലോകകപ്പിൽ വിരാട് കോലി നിർബന്ധമായും കളിക്കണമെന്ന് ക്രിസ് ശ്രീകാന്ത് | Virat Kohli
ഇന്ത്യയുടെ ടി20 ലോകകപ്പ് 2024 ടീമിൽ വിരാട് കോഹ്‌ലിയുടെ സ്ഥാനത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾക്കെതിരെ മുൻ ഇന്ത്യൻ ക്യാപ്റ്റനും മുൻ സെലക്ഷൻ കമ്മിറ്റി ചെയർമാനുമായ ക്രിസ് ശ്രീകാന്ത്. ടി 20 കിരീടം നേടണമെങ്കിൽ ഇന്ത്യൻ ടീമിന് സ്റ്റാർ ബാറ്റർ അനിവാര്യമാണെന്ന് പറഞ്ഞു.ഐപിഎൽ 2024 പൂർത്തിയാക്കി ആഴ്ചകൾക്ക് ശേഷം ജൂൺ 1 മുതൽ യുഎസ്എയിലും വെസ്റ്റ് ഇൻഡീസിലും ടി20 ലോകകപ്പ് നടക്കും.
ജനുവരിയിൽ അഫ്ഗാനിസ്ഥാനെതിരായ 3 മത്സരങ്ങളുടെ പരമ്പരയിൽ ദീർഘ നാളത്തെ ഇടവേളക്ക് ശേഷം വിരാട് കോഹ്‌ലി ടി20 ടീമിലേക്ക് മടങ്ങിയെത്തിയിരുന്നു.2022ലെ ടി20 ലോകകപ്പ് സെമിഫൈനലിന് ശേഷം ആദ്യമായാണ് കോഹ്‌ലി ടി 20യിൽ കളിച്ചത്.അജിത് അഗാർക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റിയാണ് കോഹ്‌ലിയെയും രോഹിത് ശർമ്മയെയും ടി20 ഐ സെറ്റപ്പിലേക്ക് തിരികെ കൊണ്ടുവന്നത്. ടി20 ലോകകപ്പിൽ അവരെ കളിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ തെരഞ്ഞെടുപ്പ് എന്നാണ് എല്ലാവരും കരുതിയിരുന്നത്.
രണ്ടാം ടി20യിൽ 16 പന്തിൽ 29 റൺസ് നേടാനും കോലിക്ക് സാധിച്ചിരുന്നു.രണ്ടാമത്തെ കുഞ്ഞിൻ്റെ ജനനസമയത്ത് ഭാര്യ അനുഷ്‌ക ശർമ്മയ്‌ക്കൊപ്പമുണ്ടാകാൻ ഫെബ്രുവരി-മാർച്ച് മാസങ്ങളിൽ ഇംഗ്ലണ്ടിനെതിരായ 5-ടെസ്‌റ്റ് പരമ്പര കോഹ്‌ലി നഷ്ടപെടുത്തിയിരുന്നു. ഐപിഎൽ 2024-ൽ താരം കളിക്കുമെന്ന് പ്രതീക്ഷയിലായാണ്. അതിനിടയിൽ യുഎസ്എയിലും വെസ്റ്റ് ഇൻഡീസിലും നടക്കുന്ന ടി20 ലോകകപ്പിനായി വിരാട് കോഹ്‌ലിയെ പരിഗണിക്കുന്നില്ലെന്ന് സീനിയർ സെലക്ഷൻ കമ്മിറ്റി ആലോചിക്കുന്നതായി റിപ്പോർട്ട് പുറത്ത് വന്നിരുന്നു.
“ഒരു സാധ്യതയുമില്ല. ടി20 ലോകകപ്പിൽ വിരാട് കോഹ്‌ലി ഇല്ലാതെ ഇന്ത്യ കളിക്കില്ല.2022 ടി20 ലോകകപ്പിൽ ഞങ്ങളെ സെമിഫൈനലിലെത്തിച്ചത് അദ്ദേഹമാണ്. അദ്ദേഹമായിരുന്നു മാൻ ഓഫ് ദ ടൂർണമെൻ്റ്. ആരാണ് ഇതെല്ലാം പറയുന്നത്? ഈ കിംവദന്തികൾ പ്രചരിപ്പിക്കുന്നവർക്ക് വേറെ പണിയില്ലേ? എന്താണ് ഈ സംസാരത്തിൻ്റെ അടിസ്ഥാനം? ഇന്ത്യയ്ക്ക് ടി20 ലോകകപ്പ് ജയിക്കണമെങ്കിൽ വിരാട് കോഹ്‌ലി ടീമിൽ നിർബന്ധമാണ്,” ശ്രീകാന്ത് തൻ്റെ യൂട്യൂബ് ഷോയിൽ പറഞ്ഞു.
𝙆𝙞𝙣𝙜 𝙆𝙤𝙝𝙡𝙞'𝙨 𝙢𝙤𝙣𝙨𝙩𝙧𝙤𝙪𝙨 𝙣𝙪𝙢𝙗𝙚𝙧𝙨! 👑
— Sportskeeda (@Sportskeeda) March 12, 2024
Raise your hands if you want to see King Kohli in the upcoming T20 World Cup ✋🏻#ViratKohli #Cricket #India #t20worldcup #Sportskeeda pic.twitter.com/h4sw5E9SGE
“വിരാട് കോഹ്‌ലിയെ കൂടാതെ ഇന്ത്യൻ ടീമിന് പോകാൻ കഴിയില്ല. ഞങ്ങൾക്ക് വിരാട് കോഹ്‌ലിയെ 100 ശതമാനം വേണം. 2011-ൽ സച്ചിൻ ടെണ്ടുൽക്കറെപ്പോലെ വിരാട് കോഹ്‌ലിയെ ബഹുമാനിക്കണമെന്ന് ഞാൻ ഇപ്പോഴും വിശ്വസിക്കുന്നു. ഇന്ത്യൻ ടീം വിരാടിനായി ലോകകപ്പ് നേടണം” അദ്ദേഹം കൂട്ടിച്ചേർത്തു.വിരാട് കോഹ്‌ലി വാരാന്ത്യത്തിൽ ബെംഗളൂരുവിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ ക്യാമ്പിൽ ചേരുമെന്ന് പ്രതീക്ഷിക്കുന്നു. മാർച്ച് 22 ന് നിലവിലെ ചാമ്പ്യന്മാരായ സൂപ്പർ കിംഗ്‌സിനെതിരെ ആർസിബി ചെന്നൈയിൽ തങ്ങളുടെ കാമ്പയിൻ ആരംഭിക്കും.