കാനഡക്കെതിരെ മിന്നുന്ന ജയത്തോടെ കോപ്പ അമേരിക്കക്ക് തുടക്കമിട്ട് ലയണൽ മെസ്സിയുടെ അർജന്റീന | Copa America 202

കോപ്പ അമേരിക്ക 2024 ജയത്തോടെ തുടങ്ങി നിലവിലെ ചാമ്പ്യന്മാരായ അര്ജന്റീന. കാനഡയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് അര്ജന്റീന പരാജയപ്പെടുത്തിയത്. ജൂലിയൻ അൽവാരസ്‌ , ലൗട്ടാരോ മാർട്ടിനെസ് എന്നിവർ രണ്ടാം പകുതിയിൽ നേടിയ ഗോളുകളാണ് അർജന്റീനക്ക് വിജയം നേടിക്കൊടുത്തത്. ആദ്യ പകുതിയിൽ അർജന്റീനയെ ഗോളടിക്കാതെ പിടിച്ചു നിർത്താൻ കാനഡക്ക് സാധിച്ചു.

അർജന്റീനയുടെ മുന്നേറ്റങ്ങളോടെയാണ് കോപ്പ അമേരിക്ക 2024 ലെ ആദ്യ മത്സരം ആരംഭിച്ചത്. മത്സരത്തിന്റെ 9 ആം മിനുട്ടിൽ ഏഞ്ചൽ ഡി മരിയ മിക്ച്ചര് പാസ് പാസ് കൊടുത്തെങ്കിലും കാനഡ ഗോൾ കീപ്പർ മാക്‌സിം ക്രെപ്പോ സുഖകരമായ ഒരു സേവ് പുറത്തെടുത്തു. 43 ആം മിനുട്ടിൽ കാനഡ താരം അൽഫോൻസോ ഡേവീസിന് ഒരു വലിയ അവസരം നഷ്ടമായി.6-യാർഡ് ബോക്സിനുള്ളിൽ നിന്നുള്ള ഷോട്ട് ക്രോസ്ബാറിന് മുകളിലൂടെ പോയി.

സ്റ്റീഫൻ യൂസ്റ്റാക്വിയോയുടെ ഹെഡർ എമി മാർട്ടിനെസിനെ തടഞ്ഞപ്പോൾ റീബൗണ്ടിൽ നിന്നും വന്ന പന്താണ് ഡേവീസ് പുറത്തേക്ക് അടിച്ചു കളഞ്ഞത്.ഒന്നാം പകുതി ഗോൾ രഹിതമായി അവസാനിച്ചു.രണ്ടാം പകുതി ആരംഭിച്ച് മൂന്നു മിനുട്ട് കഴിഞ്ഞപ്പോൾ അര്ജന്റീന ലീഡ് നേടി.അലക്സിസ് മാക് അലിസ്റ്റർ കൊടുത്ത പാസ് ജൂലിയൻ അൽവാരസ് അനായാസം വലയിലാക്കി അർജന്റീനയെ മുന്നിലെത്തിച്ചു. 50 ആം മിനുട്ടിൽ ലീഡ് ഉയർത്താൻ ആറ് യാർഡ് ബോക്‌സിനുള്ളിൽ ഒരു മികച്ച അവസരം ലഭിച്ചു.

എന്നാൽ ഗോൾ കീപ്പർ മാക്‌സിം ക്രെപ്പോയുടെ സേവ് കാനഡയുടെ രക്ഷക്കെത്തി. 66 ആം മിനുട്ടിൽ ഗോൾ നേടാൻ ലയണൽ മെസ്സിക്കും അവസരം ലഭിച്ചു. 67 ആം മിനുട്ടിൽ കാനഡ താരം ജോനാഥൻ ഡേവിഡിന്റെ ഹെഡ്ഡർ പുറത്തേക്ക് പോയി.79 ആം മിനുറ്റിൽ ഗോൾ നേടാൻ മെസ്സിക്ക് മികച്ച അവസരം ലഭിച്ചെങ്കിലും താരത്തിന്റെ ഷോട്ട് പുറത്തേക്ക് പോയി. 88 ആം മിനുട്ടിൽ അര്ജന്റീന ലീഡ് രലൗട്ടാരോ മാർട്ടിനെണ്ടാക്കി ഉയർത്തി. ലയണൽ മെസ്സി കൊടുത്ത പാസിൽ നിന്നും ലൗട്ടാരോ മാർട്ടിനെസ് ആണ് ഗോൾ നേടിയത്.

Rate this post