കോപ അമേരിക്കയിൽ ബ്രസീലിനെ ഗോൾരഹിത സമനിലയിൽ തളച്ച് കോസ്റ്റാറിക്ക | Copa America 2024

2021 റണ്ണേഴ്സ് അപ്പും ഒമ്പത് തവണ കോപ്പ അമേരിക്ക ചാമ്പ്യന്മാരായ ബ്രസീലിനെ 2024 കോപ്പയുടെ ആദ്യ മത്സരത്തിൽ തന്നെ ഗോൾ രഹിത സമനിലയിൽ തളച്ച് കോസ്റ്റാറിക്ക.ടൂർണമെൻ്റിൽ ഏറ്റവും താഴ്ന്ന റാങ്കിലുള്ള രണ്ടാമത്തെ ടീമാണ് കോസ്റ്റാറിക്ക.പൊസഷനിൽ ആധിപത്യം പുലർത്തുകയും ധാരാളം അവസരങ്ങൾ ഉണ്ടായിരുന്നിട്ടും, ഡോറിവൽ ജൂനിയറിൻ്റെ ടീമിന് ഗോൾ കണ്ടെത്താനും ഒരു പോയിൻ്റുമായി ടൂർണമെൻ്റ് ആരംഭിക്കാനും കഴിഞ്ഞില്ല.

അവസരങ്ങൾ ഒരുപാട് സൃഷ്ടിച്ചെങ്കിലും ഗോൾ നേടാൻ മാത്രം ബ്രസീൽ മുൻനിരയിൽ ആരും ഉണ്ടായിരുന്നില്ല എന്നതാണ് വാസ്തവം.ലോസ് ഏഞ്ചൽസിൽ ഏഴ് മിനിറ്റിനുള്ളിൽ ബ്രസീൽ സ്‌കോറിംഗിന് അടുത്തെത്തി. എന്നാൽ റാഫിൻഹയുടെ ഗോൾ ശ്രമം കോസ്റ്റാറിക്കൻ കീപ്പർ പാട്രിക് സെക്വേറയെ സമർത്ഥമായി സേവ് ചെയ്തു.റോഡ്രിഗോയുടെ ഒരു ഗോൾ ശ്രമവും പുറത്തേക്ക് പോയി.മത്സരം പുരോഗമിക്കുമ്പോൾ റാഫിൻഹയെ സെക്വേര വീണ്ടും മാറ്റി.

30 ആം മിനുട്ടിൽ മാർക്വിഞ്ഞോസ് ഗോൾ നേടിയെങ്കിലും റഫറി ഓഫ്‌സൈഡ് വിധിച്ചു.VAR കോസ്റ്റാറിക്കയുടെ രക്ഷയ്‌ക്കെത്തുകയായിരുന്നു. ആദ്യ പകുതിയിൽ ബ്രസീൽ ആധിപത്യം പുലർത്തിയെങ്കിലും ഗോൾ മാത്രം നേടാൻ സാധിച്ചില്ല.വെസ്റ്റ് ഹാം യുണൈറ്റഡിൻ്റെ മിഡ്ഫീൽഡ് മാസ്ട്രോ ലൂക്കാസ് പാക്വെറ്റയുടെ ഗോൾ ശ്രമവും കോസ്റ്റാറിക്ക കീപ്പർ തടുത്തിട്ടു.മത്സരത്തിൻ്റെ അവസാന ഇരുപത് മിനിറ്റുകൾക്കായി ഡോറിവൽ ജൂനിയർ 17-കാരനായ വണ്ടർകിഡ് എൻഡ്രിക്കിനെയും സാവിയോയെയും പകരക്കാരുടെ ബെഞ്ചിൽ നിന്ന് വിളിച്ചുവെങ്കിലും ഫലമുണ്ടായില്ല.

20 ഷോട്ടുകൾ ബ്രസീൽ എടുത്തെങ്കിലും അതിൽ മൂന്നെണ്ണം മാത്രമാണ് ടാർഗെറ്റിലേക്ക് അടിക്കാൻ സാധിച്ചത്. അവസാന മിനിറ്റുകളിൽ ഗോൾ നേടാനായി മികച്ച അവസരങ്ങൾ ലഭിച്ചെങ്കിലും ഒന്നും മുതൽക്കാനായില്ല. 29 ന് നടക്കുന്ന മത്സരത്തിൽ ബ്രസീൽ പരാഗ്വേയെ നേരിടും.

Rate this post