ഓസ്‌ട്രേലിയക്കൊപ്പം ലോകകപ്പ് നേടിയതിന് പിന്നാലെ ഇന്ത്യന്‍ ആരാധകരോട് ക്ഷമാപണം നടത്തി ഡേവിഡ് വാര്‍ണര്‍ | David Warner

മൈതാനത്തായാലും മൈതാനത്തിന് പുറത്തായാലും ഇന്ത്യൻ കാണികളുടെ പ്രിയങ്കരനാണ് വെറ്ററൻ ഓസീസ് ഓപ്പണർ ഡേവിഡ് വാർണർ.ഇന്ത്യൻ പ്രീമിയർ ലീഗിൽ കളിച്ച നാൾ മുതൽ ഇന്ത്യൻ കാണികളുടെ കൈയടി നേടിയ താരമാണ് വാർണർ.ഓസ്‌ട്രേലിയയുടെ ലോകകപ്പ് വിജയത്തിന് ശേഷം എക്‌സിൽ വാർണറുടെ മറുപടി ഇപ്പോൾ ചർച്ചയായിരിക്കുകയാണ്.

വാർണർ ബില്യൺ ഹൃദയങ്ങളെ തകർത്തുവെന്ന് ഒരു ഇന്ത്യൻ ആരാധകൻ പോസ്റ്റ് ചെയ്തിരുന്നു.”ഞാൻ ക്ഷമ ചോദിക്കുന്നു, ഇത് വളരെ മികച്ച ഗെയിമായിരുന്നു, അന്തരീക്ഷം അവിശ്വസനീയമായിരുന്നു. ഇന്ത്യ ടൂര്‍ണമെന്റിനെ ഗൗരവതരമായാണ് കണ്ടത് എല്ലാവർക്കും നന്ദി” വാർണർ മറുപടി പറഞ്ഞു.2023 ലോകകപ്പിൽ 11 മത്സരങ്ങളിൽ നിന്ന് 535 റൺസുമായി ഏറ്റവും കൂടുതൽ റൺസ് നേടിയവരുടെ പട്ടികയിൽ ആറാം സ്ഥാനം നേടിയിരിക്കുകയാണ് വാർണർ.

ബാറ്റിങ്ങിനൊപ്പം വാർണറുടെ ഫീൽഡിങ് ഏറെ ശ്രദ്ധ നേടി. 37 ആം വയസ്സിലും വാർണർ ഫീൽസിൽ കാണിക്കുന്ന ആത്മാർത്ഥതയെ പലരും പ്രശംസിച്ചിരുന്നു.മികച്ച ഫീൽഡറായ വാർണർ 82.55 പോയിന്റുമായി ഐസിസി ഫീൽഡിംഗ് ഇംപാക്ട് റേറ്റിംഗിൽ രണ്ടാം സ്ഥാനത്തെത്തി. വാർണർ എട്ട് ക്യാച്ചുകൾ എടുക്കുകയും മൈതാനത്ത് 23 റൺസ് രക്ഷിക്കുകയും ചെയ്തു.ഇന്ത്യയ്‌ക്കെതിരെ വ്യാഴാഴ്ച ആരംഭിക്കുന്ന ടി20 പരമ്പരയിൽ വാർണർക്ക് വിശ്രമം അനുവദിച്ചിരിക്കുകയാണ്.

ഫൈനലിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് 240 റണ്‍സ് മാത്രമേ എടുക്കാനായുള്ളൂ. തുടക്കത്തില്‍ മൂന്ന് വിക്കറ്റ് നഷ്ടപ്പെട്ടെങ്കിലും ട്രാവിസ് ഹെഡും മാര്‍നസ് ലബുഷെയ്‌നും ചേര്‍ന്ന് 120 പന്തില്‍ നിന്ന് 137 റണ്‍സ് നേടിയത് ഓസീസ് ഇന്നിങ്‌സിന് നിര്‍ണായകമായിരുന്നു. 43 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ ആസ്‌ട്രേലിയ ലക്ഷ്യം കണ്ടു.

5/5 - (1 vote)