ന്യൂസീലൻഡിനെതിരെ നേടിയ അർദ്ധ സെഞ്ചുറിയോടെ വിരാട് കോലിയെ പിന്നിലാക്കി ഡേവിഡ് വാർണർ |World Cup 2023
ഓസ്‌ട്രേലിയൻ ഓപ്പണർ ഡേവിഡ് വാർണർ ഏകദിന ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും കൂടുതൽ റൺസ് നേടിയ കളിക്കാരുടെ പട്ടികയിൽ വിരാട് കോഹ്‌ലിയെ പിന്നിലാക്കി ഡേവിഡ് വാർണർ.ധർമ്മശാലയിൽ ഗ്രൂപ്പ്-സ്റ്റേജ് മത്സരത്തിൽ ന്യൂസിലൻഡിനെതിരെ 81 റൺസ് നേടിയാണ് വാർണർ കോഹ്‌ലിയെ മറികടന്നത്.
ഇടംകൈയ്യൻ ബാറ്റ്‌സ്മാൻ വാർണർ 65 പന്തിൽ നാല് ഫോറും അഞ്ച് സിക്‌സും ഉൾപ്പെടെ 81 റൺസ് നേടി. 23 ലോകകപ്പ് ഇന്നിംഗ്‌സുകളിൽ നിന്ന് 1324 റൺസുമായി കളി തുടങ്ങിയ വാർണർ ധർമ്മശാലയിൽ 1400 റൺസ് കടന്നു.വിരാട് കോഹ്‌ലി 31 ഇന്നിംഗ്‌സുകളിൽ നിന്ന് 1384 റൺസാണ് ലോകകപ്പിൽ നേടിയത്.ഏകദിന ലോകകപ്പിലെ എക്കാലത്തെയും റൺ ചാർട്ടിൽ കോഹ്‌ലിയെക്കാൾ മുന്നിലെത്തിയ വാർണർ വെറും 28 പന്തിൽ ഫിഫ്റ്റി നേടി. നിലവിൽ സച്ചിൻ ടെണ്ടുൽക്കർ, റിക്കി പോണ്ടിംഗ്, കുമാര സംഗക്കാര എന്നിവർക്ക് മാത്രമാണ് വാർണറിനേക്കാൾ കൂടുതൽ റൺസുള്ളത്.
അരങ്ങേറ്റത്തിൽ തന്നെ ഏറ്റവും വേഗമേറിയ ലോകകപ്പ് സെഞ്ച്വറി നേടിയ ട്രാവിസ് ഹെഡുമായി വാർണർ 175 റൺസിന്റെ ഓപ്പണിംഗ് കൂട്ടുകെട്ട് പങ്കിട്ടു.പവർപ്ലേയിൽ ഹെഡും വാർണറും ചേർന്ന് 118 റൺസ് കൂട്ടിച്ചേർത്തു.ഓസ്‌ട്രേലിയക്കെതിരെ ടോസ് നേടിയ ന്യൂസിലൻഡ് ക്യാപ്റ്റൻ ടോം ലാഥം ഫീൽഡിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഓസ്ട്രേലിയ 388 റണ്‍സ് ആണ് അടിച്ചെടുത്തത്.
– Most hundreds as an opener
— Johns. (@CricCrazyJohns) October 27, 2023
– Most runs for 🇦🇺 in 2019 WC
– Most runs for 🇦🇺 in 2023 WC
– ODI WC winner in 2015
– T20 WC winner in 2021
– Player of the tournament in T20 WC
– IPL winner as a captain in 2016
Happy Birthday to one of the greatest in Modern Era, David Warner. pic.twitter.com/6WQHCWfALR
ട്രോവിസ് ഹെഡ് (67 പന്തില്‍ 109), ഡേവിഡ് വാര്‍ണര്‍ (65 പന്തില്‍ 81) എന്നിവരാണ് ഓസ്‌ട്രേലിയന്‍ ഇന്നിംഗ്‌സിന് അടിത്തറയിട്ടത്. ഗ്ലെന്‍ മാക്‌സ്‌വെല്‍ (24 പന്തില്‍ 41), ജോഷ് ഇന്‍ഗ്ലിസ് (28 പന്തില്‍ 38), പാറ്റ് കമ്മിന്‍ (14 പന്തില്‍ 37) പൂര്‍ത്തിയാക്കി. 49.2 ഓവറില്‍ ഓസീസ് എല്ലാവരും പുറത്തായി. ന്യൂസിലന്‍ഡിന് വേണ്ടി ഗ്ലെന്‍ ഫിലിപ്‌സ്, ട്രന്റ് ബോള്‍ട്ട് മൂന്നും മിച്ചല്‍ സാന്റ്‌നര്‍ രണ്ട് വിക്കറ്റും വീഴ്ത്തി.