ഐപിഎൽ 2024 ന് മുന്നോടിയായി ചെന്നൈ സൂപ്പർ കിംഗ്‌സിന് കനത്ത തിരിച്ചടി, ടൂർണമെൻ്റിൻ്റെ ആദ്യ പകുതിയിൽ നിന്ന് ഓപ്പണർ പുറത്ത് | IPL 2024

ഓപ്പണിംഗ് ബാറ്റ്‌സ്മാൻ ഡെവോൺ കോൺവെയ്‌ക്ക് എട്ടാഴ്ചത്തേക്ക് കളിക്കാനാവില്ലെന്നതിനാൽ ന്യൂസിലൻഡിനും ചെന്നൈ സൂപ്പർ കിംഗ്‌സിനും കനത്ത തിരിച്ചടി നേരിട്ടിരിക്കുകയാണ്. ഓസ്‌ട്രേലിയയ്‌ക്കെതിരായ അടുത്തിടെ അവസാനിച്ച ടി20 പരമ്പരയ്‌ക്കിടെ കൈവിരലിന് പരിക്കേറ്റ കോൺവെയ്‌ക്ക് ശസ്ത്രക്രിയയ്ക്ക് വിധേയനാകുകയും മെയ് ആരംഭം വരെ ഐപിഎൽ 2024 നഷ്‌ടമാകുകയും ചെയ്യും.

ഓസ്‌ട്രേലിയയ്‌ക്കെതിരായ വെല്ലിംഗ്ടണിൽ നടന്ന ആദ്യ ടെസ്റ്റ് നഷ്ടമായ കോൺവെ ഇപ്പോൾ നടക്കുന്ന പരമ്പരയിൽ ഇനി പങ്കെടുക്കില്ല.നിലവിലെ ചാമ്പ്യന്മാരായ സിഎസ്‌കെക്ക് താരത്തിന്റെ നഷ്ടം വലിയ തിരിച്ചടിയായി മാറും. ഓസ്‌ട്രേലിയയ്‌ക്കെതിരായ ടി20 ഐ പരമ്പരയ്‌ക്കിടെ ഓപ്പണർ ഡെവൺ കോൺവെയ്‌ക്ക് പരിക്കേറ്റ ഇടതു തള്ളവിരലിന് ഈ ആഴ്ച ശസ്ത്രക്രിയ നടത്തുമെന്ന് ന്യൂസിലൻഡ് ക്രിക്കറ്റ് റിലീസ് അറിയിച്ചു. നിരവധി സ്കാനുകളും സ്പെഷ്യലിസ്റ്റ് ഉപദേശവും പിന്തുടർന്ന് കുറഞ്ഞത് എട്ട് ആഴ്‌ചയെങ്കിലും താരം കളിക്കളത്തിനു പുറത്തായിരിക്കും.

15 ഇന്നിംഗ്‌സുകളിൽ നിന്ന് 51.69 ശരാശരിയിയിലും 139.82 സ്ട്രൈക്ക് റേറ്റിലും 672 റൺസ് നേടിയ കോൺവെ കഴിഞ്ഞ വർഷം സിഎസ്‌കെയുടെ കിരീട നേട്ടത്തിൽ വലിയ പങ്കുവഹിച്ചു.റുതുരാജ് ഗെയ്‌ക്‌വാദുമായി കോൺവെ മികച്ച പങ്കാളിത്തം സ്ഥാപിച്ചു.കോൺവെയുടെ അഭാവത്തിൽ, സിഎസ്‌കെയുടെ ആദ്യ ഇലവനിൽ രച്ചിൻ രവീന്ദ്ര ഉൾപ്പെട്ടേക്കാം, ഗെയ്‌ക്‌വാദിനൊപ്പം ഓപ്പൺ ചെയ്തേക്കും.

കോൺവെയ്‌ക്ക് പുറമെ, ഓസ്‌ട്രേലിയയ്‌ക്കെതിരായ ക്രൈസ്റ്റ് ചർച്ചിൽ നടക്കുന്ന രണ്ടാം ടെസ്റ്റ് പേസർ വില്യം ഒറൂർക്കിന് നഷ്ടമാകുമെന്ന് ന്യൂസിലൻഡ് സ്ഥിരീകരിച്ചു.ടെസ്റ്റ് അരങ്ങേറ്റം കുറിക്കാൻ സാധ്യതയുള്ള ഫാസ്റ്റ് ബൗളർ ബെൻ സിയേഴ്‌സിനെ ബ്ലാക്ക് ക്യാപ്‌സ് ടീമിലേക്ക് ചേർത്തു.