‘ഞാൻ എപ്പോഴും എൻ്റെ പപ്പയ്ക്കുവേണ്ടി കളിക്കുന്നു’ : സല്യൂട്ട് സെലിബ്രേഷൻ നടത്തിയതിന്റെ കാരണം വ്യക്തമാക്കി ധ്രുവ് ജൂറൽ | IPL2024 | Dhruv Jurel

ലഖ്‌നൗവിലെ ഏകാന ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ലഖ്നൗ സൂപ്പർ ജയന്റ്സിനെതിരെ രാജസ്ഥാൻ ഏഴു വിക്കറ്റിന്റെ മിന്നുന്ന ജയമാണ് സ്വന്തമാക്കിയത്.മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ലഖ്നൗ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 196 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാൻ 19 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി.

സീസണിൽ ആദ്യമായി ഫോമിലായ ധ്രുവ് ജുറേൽ 52 റൺസെടുത്തും സഞ്ജു സാംസൺ 71 റൺസെടുത്തും പുറത്താകാതെ നിന്നു. മികച്ച തുടക്കം ലഭിച്ചെങ്കിലും മൂന്നു വിക്കറ്റുകൾ നഷ്ടപ്പെട്ടതോടെ രാജസ്ഥാൻ റോയൽസ് സമ്മർദ്ദത്തിലായി.നാലാം വിക്കറ്റിൽ 62 പന്തിൽ 121 റൺസിൻ്റെ മികച്ച കൂട്ടുകെട്ട് പടുത്തുയർത്തിയ ക്യാപ്റ്റന് സഞ്ജുവും ജുറലും ചേർന്ന് രാജസ്ഥാനെ വിജയത്തിലെത്തിച്ചു.

അർദ്ധ സെഞ്ച്വറി നേടിയ ധ്രുവ് ജുറേൽ ധ്രുവ് ജുറൽ തൻ്റെ ട്രേഡ്മാർക്ക് സല്യൂട്ട് ആഘോഷം പുറത്തെടുത്തു. സല്യൂട്ട്’ ആഘോഷത്തെക്കുറിച്ച് ധ്രുവ് ജുറൽ മത്സരത്തിന് ശേഷം സംസാരിച്ചു.“ഞാൻ എപ്പോഴും എൻ്റെ പപ്പയ്ക്കുവേണ്ടി കളിക്കുന്നു, ടെസ്റ്റ് മത്സരത്തിലും (ഇംഗ്ലണ്ടിനെതിരെ) ഞാൻ അങ്ങനെ ചെയ്തു.അന്ന് അദ്ദേഹം പട്ടാളത്തിലായിരുന്നു, ഇന്ന് അവിടെയുണ്ടായിരുന്നു, അത് അദ്ദേഹത്തിന് വേണ്ടിയായിരുന്നു,” വിജയത്തിന് ശേഷം ജൂറൽ പറഞ്ഞു.

സഞ്ജു നൽകിയ ഉപദേശത്തെക്കുറിച്ചും ജുറൽ സംസാരിച്ചു.“ഞാൻ നന്നായി ആരംഭിച്ചു, പക്ഷേ എൻ്റെ ഷോട്ടുകൾ നേരെ ഫീൽഡർമാരിലേക്ക് പോയി. സഞ്ജു എന്നോട് ശാന്തനാകാൻ പറഞ്ഞു, അധികം ബുദ്ധിമുട്ടരുത്, എൻ്റെ സമയമെടുക്കൂ, തുടർന്ന് എനിക്ക് ഒരു ഓവറിൽ 20 റൺസ് ലഭിച്ചു, അതാണ് എന്നെ മുന്നോട്ട് നയിച്ചത്. പന്ത് നൊക്കി ഷോട്ടുകൾ കളിക്കാൻ സഞ്ജു പറയുകയും ചെയ്തു ”അദ്ദേഹം പറഞ്ഞു.“എനിക്ക് അവസരം ലഭിക്കുമ്പോഴെല്ലാം മത്സരം പൂർത്തിയാക്കാൻ ഞാൻ ആഗ്രഹിച്ചു.അവസാനം വരെ നിന്ന് എൻ്റെ ടീമിനായി ഗെയിം പൂർത്തിയാക്കാൻ ഞാൻ ആഗ്രഹിച്ചു” ജുറൽ കൂട്ടിച്ചേർത്തു.

4.3/5 - (19 votes)