സഞ്ജു സാംസണല്ല! ഏകദിന ലോകകപ്പിൽ ഇന്ത്യയുടെ വിക്കറ്റ് കീപ്പറെ തെരഞ്ഞെടുത്ത് ദിനേഷ് കാർത്തിക്
കഴിഞ്ഞ വർഷം ഡിസംബറിലെ വാഹനാപകടത്തിന് ശേഷം റിഷഭ് പന്ത് കളിക്കളത്തിന് പുറത്താണ്.വരാനിരിക്കുന്ന ഏകദിന മത്സരങ്ങളിൽ വിക്കറ്റ് കീപ്പർക്ക് പകരക്കാരൻ ആരെന്ന് അറിയാൻ ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുമ്പോൾ എല്ലാ കണ്ണുകളും ഇന്ത്യൻ ടീം മാനേജ്മെന്റിലാണ്.
ഏഷ്യാ കപ്പും ലോകകപ്പും അധികം അകലെയല്ലാത്തതിനാൽ ഇന്ത്യ ഉടൻ തന്നെ തീരുമാനമെടുക്കാൻ സാധ്യതയുണ്ട്.നിലവിൽ ഏകദിന ടീമിലെ വിക്കറ്റ് കീപ്പർ റോളിനായി കെഎൽ രാഹുൽ, ഇഷാൻ കിഷൻ, സഞ്ജു സാംസൺ എന്നിവർ മത്സരത്തിലാണ്. ഋഷഭ് പന്തിന്റെ അഭാവത്തിൽ നിലവിലെ വിക്കറ്റ് കീപ്പർമാരിൽ ലോകകപ്പ് ടീമിലെ കെ എൽ രാഹുലായിരിക്കും മുൻനിരക്കാരൻ എന്ന് വെറ്ററൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ ദിനേശ് കാർത്തിക് ശനിയാഴ്ച ചെന്നൈയിൽ നടൻ ഒരു ചടങ്ങിൽ പറഞ്ഞു.
ടീമിലെ രാഹുലിന്റെ ബാറ്റിംഗ് ക്രമമാണ് പന്തിന് പകരം വിക്കറ്റ് കീപ്പറാകാനുള്ള പ്രിയപ്പെട്ട സ്ഥാനാർത്ഥിയാക്കിയതെന്ന് തന്റെ തിരഞ്ഞെടുപ്പ് വിശദീകരിച്ചുകൊണ്ട് കാർത്തിക് പറഞ്ഞു. സാധ്യമായ ഏറ്റവും ശക്തരായ ഇലവനെ ഫീൽഡ് ചെയ്യുന്നത് ഇന്ത്യൻ ടീം മാനേജ്മെന്റിന് വെല്ലുവിളിയായിരിക്കുമെന്നും കാർത്തിക് പറഞ്ഞു.
രാഹുലും സഞ്ജുവും ഇഷാനും തമ്മിൽ അഞ്ചാം നമ്പറിൽ ഒരു മത്സരം നടക്കുമെന്നും അവരെ എല്ലാം മറികടന്ന് രാഹുൽ തന്നെ അതിലേക്ക് ഇറങ്ങുമെന്നുമാണ്. ടീമിന്റെ പ്രധാന ഓപ്പണറായിരുന്ന രാഹുൽ ഇപ്പോൾ ഉള്ള സാഹചര്യത്തിൽ ആ സ്ഥാനത്തേക്ക് മടങ്ങിയെത്താൻ സാഹചര്യം കുറവാണ്. പുതിയ ബാറ്റിംഗ് സെൻസേഷൻ ഗില് തന്നെ ആയിരിക്കും ആ സ്ഥാനത്ത് എത്തുക എന്നതും ഉറപ്പിക്കാം .
“ടീമിന്റെ ഭാഗമായി പ്രത്യേക കാര്യങ്ങൾ ചെയ്യാൻ കഴിയുന്ന ഒരു കൂട്ടം കളിക്കാർ ഞങ്ങളുടെ പക്കലുണ്ടെന്ന് ഞാൻ കരുതുന്നു, ഞങ്ങൾ ഒരു യൂണിറ്റായി ഒത്തുചേർന്ന് ഏറ്റവും ശക്തരായ ടീമിനെ എങ്ങനെ പാർക്കിലെത്തിക്കും എന്നതാണ് ഏറ്റവും വലിയ വെല്ലുവിളി”ഇന്ത്യക്കായി 94 ഏകദിനങ്ങളും 60 ടി20കളും 26 ടെസ്റ്റുകളും കളിച്ചിട്ടുള്ള കാർത്തിക് പറഞ്ഞു