‘ആ ഫോണ്‍ കോളിന് നന്ദി’ : ലോകകപ്പ് വിജയത്തിന് പിന്നാലെ രോഹിത്തിനോട് നന്ദി പറഞ്ഞ് ദ്രാവിഡ് | T20 World Cup 2024

ആവേശകരമായ ഫൈനൽ പോരാട്ടത്തിൽ സൗത്ത് ആഫ്രിക്കയെ കീഴടക്കിയാണ് ഇന്ത്യ ടി 20 കിരീടത്തിൽ മുത്തമിട്ടത്. ടി 20 ലോകകപ്പിനായുള്ള 17 വർഷത്തെ കാത്തിരിപ്പിനും ഐസിസി കിരീടത്തിനായുള്ള 11 വര്ഷത്തെ കാത്തിരിപ്പിനും ഇതോടെ അവസാനം ആയിരിക്കുകയാണ്.ഇന്ത്യയുടെ സുവർണ്ണ നേട്ടത്തെ ക്രിക്കറ്റ്‌ ലോകവും മുൻ താരങ്ങളും വാനോളം പുകഴ്ത്തുമ്പോൾ ഇപ്പോൾ ഒരു ശ്രദ്ധേയ വെളിപ്പെടുത്തലുമായി എത്തുകയാണ് സൂര്യകുമാർ യാദവ്.

കഴിഞ്ഞ ഇന്ത്യൻ ടീം ഏകദിന ക്രിക്കറ്റ്‌ ലോകകപ്പ് ഫൈനലിൽ തോൽവി വഴങ്ങിയിരുന്നു. ഓസ്ട്രേലിയയോട് ഫൈനലിൽ ഇന്ത്യൻ മണ്ണിൽ തോറ്റത് ടീം ഇന്ത്യയെ സംബന്ധിച്ചു ഒരു ഷോക്കായി മാറി. ലോകക്കപ്പ് ഫൈനൽ തോൽവി പിന്നാലെ ഇന്ത്യൻ ടീം ഹെഡ് കോച്ച് സ്ഥാനത്ത് നിന്നും പടിയിറങ്ങാൻ രാഹുൽ ദ്രാവിഡ്‌ ആലോചിച്ചുവെന്നുള്ള ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി എത്തുകയാണ് ഇന്ത്യൻ സ്റ്റാർ സൂര്യ കുമാർ യാദവ്. എന്നാൽ രോഹിത് ഒരൊറ്റ ഫോൺ കോൾ കാര്യങ്ങൾ എല്ലാം പിന്നീട് മാറ്റി മറിച്ചുവെന്നും സൂര്യ തുറന്നു പറയുന്നു.

“ഏകദിന ലോകക്കപ്പ് ഫൈനൽ പിന്നാലെ ഇന്ത്യൻ ടീമിനോട് ബൈ പറയുവാൻ ദ്രാവിഡ്‌ ആലോചിച്ചു. എന്നാൽ രോഹിത് ഫോൺ കോൾ എല്ലാം മാറ്റി നന്ദി രോഹിത് എല്ലാത്തിനും. കാരണം അദ്ദേഹത്തിന് ബൈ പറയാൻ തന്നെയാണ് ഉറച്ച തീരുമാനം. ജയ്ഷായും രോഹിത് ശർമ്മയും അദ്ദേഹത്തെ മാറ്റി ചിന്തിപ്പിച്ചു ” സൂര്യ കുമാർ തുറന്ന് പറഞ്ഞൂ. വേൾഡ് കിരീടം തന്റെ കൈകളിൽ വാങ്ങി കോച്ച് രാഹുൽ ദ്രാവിഡ്‌ നടത്തിയ സെലിബ്രേഷനെ കുറിച്ചും സൂര്യകുമാർ യാദവ് അഭിപ്രായം വിശദമാക്കി.

” ആ 30 സെക്കന്റ്‌ സമയം, അദ്ദേഹം വേൾഡ് കപ്പ് കൈകളിൽ വാങ്ങി, എല്ലാം മറന്നുകൊണ്ട് നടത്തിയതായ സെലിബ്രേഷൻ, എനിക്ക് തോന്നുന്നത് ഞാൻ എന്റെ ജീവിതത്തിൽ എല്ലാ കാലത്തേക്കുമായി സേവ് ചെയ്യുന്ന 30 സെക്കന്റ്‌ അതാണ്‌ ” സൂര്യ പറഞ്ഞു.

Rate this post