ഇംഗ്ലണ്ട് 465 ന് പുറത്ത് ,ആറ് റൺസിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡുമായി ഇന്ത്യ | India | England

ഇംഗ്ലണ്ടിനെതിരെയുള്ള ഒന്നാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിൽ ആറ് റൺസിന്റെ ലീഡുമായി ഇന്ത്യ. ആദ്യ ഇന്നിംഗ്സ് ലീഡ് നേടുമെന്ന് തോന്നിച്ചെങ്കിലും ഇംഗ്ലണ്ട് 465 റൺസിന്‌ പുറത്തായി. ഇന്ത്യക്കായി ബുംറ അഞ്ചു വിക്കറ്റുകൾ സ്വന്തമാക്കി. പ്രസീദ് കൃഷ്ണ മൂന്നു വിക്കറ്റും നേടി.ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ ഒന്നാം ഇന്നിങ്‌സില്‍ 471 റണ്‍സിന് ഓള്‍ഔട്ടായി.

ഒലി പോപ്പിനെ പുറത്താക്കിക്കൊണ്ടാണ് ഇന്ത്യ മൂന്നാം ദിവസത്തെ കളിയാരംഭിച്ചത്. മൂന്നുവിക്കറ്റ് നഷ്ടത്തില്‍ 209 റണ്‍സെന്ന നിലയില്‍ മൂന്നാം ദിനം ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ടിന് സ്‌കോര്‍ 225-ല്‍ എത്തിയപ്പോഴാണ് പോപ്പിനെ നഷ്ടമായത്. 137 പന്തില്‍ നിന്ന് 14 ബൗണ്ടറികളടക്കം 106 റണ്‍സെടുത്ത പോപ്പിനെ, പ്രസിദ്ധ് വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിന്റെ കൈകളിലെത്തിക്കുകയായിരുന്നു. തുടര്‍ന്ന് ക്രീസിലെത്തിയ ഇംഗ്ലീഷ് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്ക്‌സിനെ കൂട്ടുപിടിച്ച് ബ്രൂക്ക് 51 റണ്‍സ് കൂട്ടിച്ചേര്‍ത്തു.

സ്‌കോര്‍ 276-ല്‍ നില്‍ക്കേ സ്‌റ്റോക്ക്‌സിനെ മടക്കി മുഹമ്മദ് സിറാജാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. 20 റണ്‍സായിരുന്നു ഇംഗ്ലീഷ് ക്യാപ്റ്റന്റെ സംഭാവന.തുടര്‍ന്ന് ബ്രൂക്കിനൊപ്പം ചേര്‍ന്ന സ്മിത്ത് ഇന്നിങ്‌സ് മുന്നോട്ടുനയിക്കുകയായിരുന്നു. സ്കോർ ഇംഗ്ലണ്ടിന് സ്മിത്തിനെ നഷ്ടമായി. 52 പന്തിൽ നിന്നും 40 റൺസെടുത്ത താരത്തെ പ്രസീദ് കൃഷ്ണ പുറത്താക്കി. എട്ടാമനായി ഇറങ്ങിയ ക്രിസ് വോക്‌സ് ബ്രൂക്കിന് മികച്ച പിന്തുണ നൽകി. എന്നാൽ 99 ൽ വെച്ച് ബ്രൂക്കിനെ പ്രസീദ് കൃഷ്ണ പുറത്താക്കി.ലീഡ്സിലെ ഹെഡിംഗ്ലിയിൽ 99 റൺസിൽ പുറത്താകുന്ന ക്രിക്കറ്റ് ചരിത്രത്തിൽ മൂന്നാമത്തെ കളിക്കാരനായി ബ്രൂക്ക് മാറി. മുമ്പത്തെ രണ്ട് പേർ മൈക്ക് ആതർട്ടണും സലീം മാലിക്കും ആയിരുന്നു. പിന്നാലെ ഇംഗ്ലണ്ട് സ്കോർ 400 കടന്നു.

സ്കോർ 453 ആയപ്പോൾ ഇംഗ്ലണ്ടിന് എട്ടു വിക്കറ്റ് നഷ്ടപ്പെട്ടു ,22 റൺസ് നേടിയ ബ്രൈഡൺ കാർസെയെ സിറാജ് പുറത്താക്കി. എട്ടാം വിക്കറ്റിൽ ക്രിസ് വോക്‌സും ബ്രൈഡൺ കാർസും ചേർന്ന് 55 റൺസ് കൂട്ടിച്ചേർത്തു. 38 റൺസ് നേടിയ വോക്‌സിനേയും ടോങ്കിനെയും പുറത്താക്കി ബുംറ അഞ്ചു വിക്കറ്റ് നേട്ടം സ്വന്തമാക്കി.ഇംഗ്ലണ്ട് 465 ന് പുറത്ത് ആയി ,ആറ് റൺസിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡുമായി ഇന്ത്യ

ആദ്യ ഇന്നിങ്‌സിൽ ഇംഗ്ലണ്ടിനെ തുടക്കത്തില്‍ തന്നെ ജസ്പ്രിത് ബുംറ ഞെട്ടിച്ചിരുന്നു. സ്‌കോര്‍ 4 റണ്‍സിലെത്തിയപ്പോള്‍ ഓപ്പണര്‍ സാക് ക്രൗളിയെ പുറത്താക്കി ജസ്പ്രിത് ബുംറ മികച്ച തുടക്കമാണ് ഇന്ത്യക്ക് നല്‍കിയത്. ഓപ്പണര്‍ സാക് ക്രൗളിയെ ജസ്പ്രിത് ബുംറ കരുണ്‍ നായരുടെ കൈകളിലെത്തിച്ചു.എന്നാല്‍ രണ്ടാം വിക്കറ്റില്‍ സഹ ഓപ്പണര്‍ ബെന്‍ ഡക്കറ്റും വണ്‍ ഡൗണായി എത്തിയ ഒലി പോപ്പും മികച്ച രീതിയില്‍ ബാറ്റ് വീശിയതോടെ ഇംഗ്ലണ്ട് ട്രാക്കിലായി.

ഇരുവരും അര്‍ധ സെഞ്ച്വറി നേടി മുന്നോട്ടു പോകുന്നതിനിടെയാണ് ബുംറ വീണ്ടും കൊടുങ്കാറ്റായത്. 62 റണ്‍സെടുത്ത ഡക്കറ്റിനെ ബുംറ ക്ലീന്‍ ബൗള്‍ഡാക്കി. സ്‌കോര്‍ 206 ല്‍ നില്‍ക്കെ ജോ റൂട്ടിനെയും ബുംറ മടക്കി. 58 പന്തില്‍ 28 റണ്‍സാണ് റൂട്ട് നേടിയത്. ഹാരി ബ്രൂക്കിന്റെയും വിക്കറ്റ് കൂടി ബുംറ നേടിയെങ്കിലും നോ ബോളായത് ഇംഗ്ലണ്ടിന് രക്ഷയായി. നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ ഒന്നാം ഇന്നിങ്‌സില്‍ 471 റണ്‍സിന് ഓള്‍ഔട്ടായി. രണ്ടാം ദിവസത്തെ രണ്ടാം സെഷനിലാണ് ഇന്ത്യയുടെ ഇന്നിംങ്‌സ് അവസാനിച്ചത്.