അഫ്ഗാനിസ്ഥാനെതിരെയുള്ള തോൽവിയോടെ നാണക്കേടിന്റെ റെക്കോർഡ് സ്വന്തമാക്കി ഇംഗ്ലണ്ട് |World Cup 2023

ഞായറാഴ്ച ഡൽഹിയിലെ അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ നടന്ന ലോകകപ്പ് ഗ്രൂപ്പ് മത്സരത്തിൽ അഫ്ഗാനിസ്ഥാനോട് 69 റൺസിന് തോറ്റ ഇംഗ്ലണ്ട് നാണക്കേടിന്റെ റെക്കോർഡ് രേഖപ്പെടുത്തി. ഐസിസി ഏകദിന ലോകകപ്പ് ടൂർണമെന്റുകളുടെ ചരിത്രത്തിൽ ടെസ്റ്റ് കളിക്കുന്ന 11 രാജ്യങ്ങളോടും തോറ്റ ആദ്യ ടീമായി ഇംഗ്ലണ്ട് മാറി.

1975-ഓസ്‌ട്രേലിയയ്‌ക്കെതിരെ ഇംഗ്ലണ്ട് അവരുടെ ആദ്യ ലോകകപ്പ് പരാജയം നേരിട്ടു.നാല് വർഷങ്ങൾക്ക് ശേഷം, 1979 ൽ ഇംഗ്ലണ്ട് ലോകകപ്പ് ഫൈനലിൽ വെസ്റ്റ് ഇൻഡീസിനോട് തോറ്റു.1983-ലും 1987-ലും ഏഷ്യൻ വമ്പൻമാരായ ഇന്ത്യയോടും പാക്കിസ്ഥാനോടും തുടർച്ചയായി തോൽവികൾ ഏറ്റുവാങ്ങി.1983ൽ ഇംഗ്ലണ്ടിനെതിരെ ന്യൂസിലൻഡ് തങ്ങളുടെ ആദ്യ ലോകകപ്പ് ജയവും രേഖപ്പെടുത്തി.അധികം അറിയപ്പെടാത്ത സിംബാബ്‌വെ 1992 ൽ ഇംഗ്ലണ്ടിനെതിരെ അട്ടിമറി വിജയം നേടിയിരുന്നു.

നാല് വർഷത്തിന് ശേഷം 1996 ൽ ശ്രീലങ്കയോട് ഇംഗ്ലണ്ട് പരാജയപെട്ടു.1996 ൽ ദക്ഷിണാഫ്രിക്കയും ഇംഗ്ലണ്ടിനെ വീഴ്ത്തി.2011 ൽ ഇംഗ്ലീഷുകാർക്കെതിരെ ബംഗ്ലാദേശ് ചരിത്രവിജയം നേടി. ആ ലോകകപ്പിൽ തന്നെ അയർലൻഡിനോടും ഇംഗ്ലണ്ട് പരാജയപെട്ടു. 2023-ൽ അഫ്ഗാനിസ്ഥാനോടും ഇംഗ്ലണ്ട് തോൽവി ഏറ്റുവാങ്ങി. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാൻ ഓപ്പണർ റഹ്മാനുള്ള ഗുർബാസിന്റെ 80 റൺസിന്റെയും ഇക്രം അലിഖിലിന്റെ അർദ്ധ സെഞ്ചുറിയുടെയും പിൻബലത്തിൽ 284 റൺസ് നേടി.

മറുപടിയായി 215 റൺസിന് ഓൾഔട്ടായി.66 റൺസ് നേടിയ ഹാരി ബ്രൂക്കാണ് പിടിച്ചു നിന്നത്.മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി സ്പിന്നർമാരായ മുജീബ് ഉർ റഹ്മാനും റാഷിദ് ഖാനും അഫ്ഗാനിസ്ഥാന്റെ വിജയത്തിൽ നിർണായക പങ്കുവഹിച്ചു.

Rate this post