ഹെഡിംഗ്ലി ടെസ്റ്റിലെ ത്രില്ലിംഗ് വിജയത്തിന് ശേഷം എംഎസ് ധോണിയുടെ പേരിലുള്ള റെക്കോർഡ് തകർത്ത് ബെൻ സ്റ്റോക്സ്
ലീഡ്സിലെ ഹെഡിംഗ്ലിയിൽ ആഷസ് പരമ്പരയിലെ മൂന്നാം ടെസ്റ്റിൽ ഓസ്ട്രേലിയയ്ക്കെതിരെ ആവേശകരമായ വിജയത്തോടെ ഇംഗ്ലണ്ട് ജീവൻ നിലനിർത്തിയിരിക്കുകയാണ്.ടോപ്പ് ഓർഡറിൽ നിന്ന് മോശം പ്രകടനം ഉണ്ടായിരുന്നിട്ടും 251 റൺസിന്റെ വിജയലക്ഷ്യം ഇംഗ്ലണ്ട് മറികടന്നു.
ഈ വിജയത്തിന്റെ ബലത്തിൽ ക്യാപ്റ്റനായ ബെൻ സ്റ്റോക്സ് ഒരു പുതിയ റെക്കോർഡ് സൃഷ്ടിച്ചു. ഏറ്റവും കൂടുതൽ തവണ 250 + സ്കോർ പിന്തുടർന്ന് ജയിക്കുന്ന ക്യാപ്റ്റനായി സ്റ്റോക്ക് മാറി.ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം എംഎസ് ധോണിയുടെ റെക്കോർഡ് സ്റ്റോക്സ് മറികടന്നു.നായകസ്ഥാനം ഏറ്റെടുത്ത് ഒരു വർഷത്തിനുള്ളിൽ സ്റ്റോക്സ് ഈ നേട്ടം കൈവരിച്ചു എന്നത് ശ്രദ്ധേയമായ കാര്യമാണ്.
Most wins in chasing targets of 250+
— Vipin Tiwari (@vipintiwari952) July 9, 2023
– 5 Ben Stokes ⁰- 4 MS Dhoni ⁰- 3 B Lara & R Ponting#Ashes2023 pic.twitter.com/t6FalVd1lY
കഴിഞ്ഞ വർഷം സ്വന്തം തട്ടകത്തിൽ ന്യൂസിലൻഡിനെതിരായ മൂന്ന് ടെസ്റ്റ് പരമ്പരകളിൽ സ്റ്റോക്സിന്റെ നേതൃത്വത്തിലുള്ള ഇംഗ്ലണ്ട് 277, 299, 296 എന്നീ സ്കോർ പിന്തുടർന്ന് വിജയം കണ്ടിരുന്നു.2022 ജൂലൈയിൽ എഡ്ജ്ബാസ്റ്റണിൽ നടന്ന ഏക ടെസ്റ്റിൽ ഇന്ത്യയ്ക്കെതിരെ ഇംഗ്ലണ്ട് 378 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടരുകയും ചെയ്തു.ബ്രയാൻ ലാറയും ആർ പോണ്ടിംഗും മൂന്നു വീതം തവണ 250 + സ്കോർ പിന്തുടർന്ന് വിജയം നേടിയിട്ടുണ്ട്.