ചെന്നൈ ടി20 യിൽ ഇന്ത്യക്ക് മുന്നിൽ 166 റൺസ് വിജയലക്ഷ്യവുമായി ഇംഗ്ലണ്ട് | India | England

രണ്ടാം ടി20യിൽ ഇന്ത്യക്ക് മുന്നിൽ 166 റൺസ് വിജയലക്ഷ്യവുമായി ഇംഗ്ലണ്ട്. നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 165 റൺസാണ് ഇംഗ്ലണ്ട് നേടിയത്. 45 റൺസ് നേടിയ ജോസ് ബട്ട്ലറാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറർ. ഇന്ത്യക്ക് വേണ്ടി വരുൺ ചക്രവർത്തി , അക്‌സർ പട്ടേൽ എന്നിവർ രണ്ടു വിക്കറ്റ് വീഴ്ത്തി.

ചെന്നൈയിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ടിന് മോശം തുടക്കമാണ് ലഭിച്ചത്. ആദ്യ ഓവറിൽ തന്നെ 4 റൺസ് നേടിയ ഫിൽ സൽട്ടിനെ അർഷ്ദീപ് സിംഗ് പുറത്താക്കി. നാലാം ഓവറിൽ സ്കോർ 26 ആയപ്പോൾ 3 റൺസ് നേടിയ ബെൻ ഡക്കറ്റിനെ വാഷിംഗ്‌ടൺ സുന്ദർ പുറത്താക്കി. മൂന്നാമനായി ഇറങ്ങിയ ജോസ് ബട്ട്ലർ ആഞ്ഞടിച്ചപ്പോൾ ഇംഗ്ലണ്ട് സ്കോർ 50 കടന്നു .എന്നാൽ സ്കോർ 59 ആയപ്പോൾ 13 റൺസ് നേടിയ ഹാരി ബ്രൂക്കിനെ വരുൺ ചക്രവർത്തി പുറത്താക്കി .

സ്കോർ 77 ആയപ്പോൾ 30 പന്തിൽ നിന്നും 45 റൺസ് നേടിയ ജോസ് ബട്ട്ലറെ അക്‌സർ പട്ടേൽ പുറത്താക്കി. സ്കോർ ബോഡിൽ 90 റൺസ് ആയപ്പോൾ 13 റൺസ് നേടിയ ലിയാം ലിവിങ്‌സ്റ്റോണിനെയും അക്‌സർ പുറത്താക്കി. സ്കോർ 100 കടന്നപ്പോൾ 22 റൺസ് നേടിയ ജാമി സ്മിത്ത് പുറത്തായി. 16 ആം ഓവറിൽ സ്കോർ 136 ആയപ്പോൾ 5 റൺസ് നേടിയ ഓവർട്ടൻ പുറത്തായി. അടുത്ത ഓവറിൽ 17 പന്തിൽ നിന്നും 31 റൺസ് നേടിയ ബ്രൈഡൺ കാർസെ റൺ ഔട്ടായി.18 ആം ഓവറിൽ ഇംഗ്ലണ്ട് സ്കോർ 150 കടന്നു. 19 ആം ഓവറിൽ 10 റൺസ് നേടിയ ആദിൽ റഷീദ് പുറത്തായി.

ഇന്ത്യ (പ്ലേയിംഗ് ഇലവൻ): സഞ്ജു സാംസൺ(w), അഭിഷേക് ശർമ്മ, സൂര്യകുമാർ യാദവ്(c), തിലക് വർമ്മ, ഹാർദിക് പാണ്ഡ്യ, വാഷിംഗ്ടൺ സുന്ദർ, ധ്രുവ് ജൂറൽ, അക്സർ പട്ടേൽ, രവി ബിഷ്ണോയ്, അർഷ്ദീപ് സിംഗ്, വരുൺ ചക്രവർത്തി

ഇംഗ്ലണ്ട് (പ്ലേയിംഗ് ഇലവൻ): ബെൻ ഡക്കറ്റ്, ഫിലിപ്പ് സാൾട്ട്(w), ജോസ് ബട്ലർ(c), ഹാരി ബ്രൂക്ക്, ലിയാം ലിവിംഗ്സ്റ്റൺ, ജാമി സ്മിത്ത്, ജാമി ഓവർട്ടൺ, ബ്രൈഡൺ കാർസെ, ജോഫ്ര ആർച്ചർ, ആദിൽ റാഷിദ്, മാർക്ക് വുഡ്

Rate this post