‘ലയണൽ മെസ്സിയെ മറികടന്ന് ഏർലിങ് ഹാലാൻഡ്’ : യുവേഫയുടെ 2023ലെ ഏറ്റവും മികച്ച താരമായി മാഞ്ചസ്റ്റർ സിറ്റി സ്‌ട്രൈക്കർ |Erling Haaland 

അര്ജന്റീന സൂപ്പർ താരം ലയണൽ മെസ്സിയെ കറികടന്ന് 2022/23 യുവേഫയുടെ മികച്ച പുരുഷ താരമായി മാഞ്ചസ്റ്റർ സിറ്റി സ്‌ട്രൈക്കർ എർലിംഗ് ഹാലാൻഡിനെ തിരഞ്ഞെടുത്തു. കഴിഞ്ഞ സീസണിൽ മാഞ്ചസ്റ്റർ സിറ്റി പ്രീമിയർ ലീഗ്, എഫ്എ കപ്പ്, യുവേഫ ചാമ്പ്യൻസ് ലീഗ് എന്നിവ നേടിയപ്പോൾ ഗംഭീര പ്രകടനമാണ് നോർവീജിയൻ പുറത്തെടുത്തത്. മറ്റൊരു സിറ്റി താരമായ കെവിൻ ഡിബ്രൂയിനെയും 23 കാരനോട് മത്സരിക്കാൻ ഉണ്ടായിരുന്നു.

കഴിഞ്ഞ സീസണിൽ 53 കളികളിൽ നിന്ന് 52 ഗോളുകൾ ഹാലാൻഡ് നേടിയിരുന്നു.യൂറോപ്പിൽ 12 ഉം പ്രീമിയർ ലീഗിൽ 36 ഉം ഗോളുകൾ നേടി ടോപ്പ് സ്കോററായി ഹാലൻഡ് ഫിനിഷ് ചെയ്തു.മുമ്പ് പ്രീമിയർ ലീഗിലെ പ്ലെയർ ഓഫ് ദ സീസൺ പുരസ്കാരവും ഹാളണ്ടിനായിരുന്നു. ഫുട്ബാൾ റൈറ്റേഴ്സ് അസോസിയേഷന്‍റെ പുരുഷ പ്ലെയർ ഓഫ് ദ ഇയർ പുരസ്കാരവും ഹാളണ്ട് നേടിയിട്ടുണ്ട്.

സിറ്റിയെ പ്രഥമ ചാമ്പ്യൻസ് ലീ​ഗ് കിരീടത്തിലേക്ക് നയിച്ച പെപ്പ് ​ഗ്വാർ‍ഡിയോള മികച്ച പരിശീലകനായി തെരഞ്ഞെ‌ടുക്കപ്പെട്ടു. ചരിത്രത്തിലാദ്യമായി ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗ്, എഫ്എ കപ്പ്, ചാമ്പ്യൻസ് ലീ​ഗ് നേട്ടങ്ങൾ സ്വന്തമാക്കിയാണ് മാഞ്ചസ്റ്റർ സിറ്റി ട്രബിൾ നേട്ടം സ്വന്തമാക്കിയത്. സ്പാനിഷ് ക്ലബ് ബാഴ്സലോണയ്ക്കും പെപ് മുമ്പ് ട്രബിൾ‍ നേട്ടം സ്വന്തമാക്കി കൊടുത്തിട്ടുണ്ട്.

ഗ്വാർഡിയോളയുടെ കീഴിൽ അഞ്ച് തവണ സിറ്റി ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗ് ജേതാക്കളായി. 2020-21 സീസണിൽ ആദ്യമായി സിറ്റി ചാമ്പ്യൻസ് ലീ​ഗ് ഫൈനലിസ്റ്റുകളായി. 2022-23 ൽ ആദ്യമായി ചാമ്പ്യൻസ് ലീ​ഗ് ജേതാക്കൾ. മാഞ്ചസ്റ്റർ യുണൈറ്റഡ് എഫ് സിക്കു ശേഷം ട്രിപ്പിൾ കിരീട നേട്ടം കരസ്ഥമാക്കുന്ന ആദ്യ ഇംഗ്ലീഷ് ക്ലബാണ് മാഞ്ചസ്റ്റർ സിറ്റി എഫ്‌സി. ഇം​ഗ്ലണ്ടിന്റെ സരീന വെയ്​ഗ്മാൻ ആണ് വനിത വിഭാ​ഗത്തിൽ മികച്ച പരിശീലകയ്ക്കുള്ള പുരസ്കാരം നേടിയത്.

Rate this post