‘നിങ്ങളുടെ അവസരം പാഴാക്കരുത്…’: സഞ്ജു സാംസണിന് മുന്നറിയിപ്പ് നൽകി മുൻ ഇന്ത്യൻ ബാറ്റർ |Sanju Samson

IND vs WI T20 പരമ്പരയിൽ മലയാളി താരം സഞ്ജു സാംസണ് മികച്ച പ്രകടനം നടത്താൻ സാധിച്ചിരുന്നില്ല .ഇതുവരെ കളിച്ച രണ്ട് ടി20യിൽ 19 റൺസാണ് സാംസൺ നേടിയത്. IND vs WI 3rd T20യിൽ ബാറ്റ് ചെയ്യാൻ വലംകൈയ്യന് അവസരം ലഭിച്ചില്ല, 2023 ലോകകപ്പിന് മുന്നോടിയായി മാനേജ്‌മെന്റിന് മുന്നിൽ തന്റെ കഴിവ് തെളിയിക്കാൻ രണ്ട് മത്സരങ്ങൾ മാത്രമേ ശേഷിക്കുന്നുള്ളൂ.

വളരെ വൈകുന്നതിന് മുമ്പ് തന്റെ അവസരങ്ങൾ വിനിയോഗിക്കാൻ സഞ്ജു സാംസണോട് ഉപദേശിച്ചിരിക്കുകയാണ് മുൻ ഇന്ത്യൻ ഓപ്പണർ ആകാശ് ചോപ്ര.ഏകദിന പരമ്പരയിലും സഞ്ജുവിന് തിളങ്ങാനായില്ല.മൂന്നാം ഏകദിനത്തിൽ 41 പന്തിൽ 51 റൺസ് അടിച്ചുകൂട്ടിയെങ്കിലും പ്രതീക്ഷിച്ച പ്രകടനം നടത്താനായില്ല.തന്റെ അവസരങ്ങൾ മുതലാക്കണമെന്നും അല്ലെങ്കിൽ പകരം ജിതേസ്റ്റ് ശർമ്മയെ ഉൾപ്പെടുത്തുമെന്നും ചോപ്ര കേരള ബാറ്ററിന് മുന്നറിയിപ്പ് നൽകി.

“സഞ്ജു സാംസൺ – നിങ്ങളുടെ അവസരം പാഴാക്കരുത്. നിങ്ങൾ നിങ്ങളുടെ അവസരം പാഴാക്കിയാൽ, നിങ്ങൾ അത് പിന്നീട് ഓർക്കും.ഇഷാൻ കിഷനും സഞ്ജുവും കളിച്ചില്ലെങ്കിലും ജിതേഷ് ശർമ്മ വരാം” ചോപ്ര തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു.മൂന്നാം ടി20യിൽ സൂര്യകുമാർ യാദവിന്റെ 44 പന്തിൽ 83 റൺസ് നേടിയതും സാംസണെ സംബന്ധിച്ചിടത്തോളം ആശങ്കാജനകമാണ്.കാരണം ഏകദിന പരമ്പരയിൽ പരാജയപ്പെട്ടതിന് ശേഷം ആക്രമണോത്സുകനായ ബാറ്റർ വീണ്ടും ഫോം കണ്ടെത്തിയതായി തോന്നുന്നു.

2023ലെ ഏഷ്യാ കപ്പിലും ലോകകപ്പിലും ഒരു സ്ഥാനത്തിനായി 28-കാരൻ സൂര്യയ്‌ക്കൊപ്പം പോരാടുകയാണ്.നിലവിൽ തിരിച്ചെത്താൻ തയ്യാറെടുക്കുന്ന കെ എൽ രാഹുലിനും ഏകദിനത്തിലെ ബാക്കപ്പ് ഓപ്പണറായി തന്റെ സ്ഥാനം ഉറപ്പിച്ച ഇഷാൻ കിഷനും ശേഷം മൂന്നാമത്തെ ചോയ്സ് വിക്കറ്റ് കീപ്പർ കൂടിയാണ് സാംസൺ.

Rate this post